എന്തിന്? അതിന് അദ്ദേഹമെന്തു ചെയ്തു? ശാസ്ത്രിയെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഗാംഗുലി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയും പുതിയ ബിസിസിഐ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. അന്ന് ഇരുവരും പരസ്പരം വാക്‌പോര് നടത്തിയത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബിസിസിഐ തലപ്പത്ത് ഗാംഗുലിയെത്തിയതോടെ ഇനി ശാസ്ത്രിയുടെ ഭാവിയെന്താവുമെന്ന ചോദ്യമാണ് ഉയരുന്നത്.
പുതിയ റോള്‍ ഏറ്റെടുത്ത ശേഷം ആദ്യമായി ശാസ്ത്രിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറ്റൊരു രസകരമായ ചോദ്യത്തിലൂടെയാണ് ദാദ തിരിച്ചടിച്ചത്.

ശാസ്ത്രിയുമായി സംസാരിച്ചോ?
ബിസിസിഐ പ്രസിഡന്റായ ശേഷം ശാസ്ത്രിയുമായി സംസാരിച്ചോയെന്ന ചോദ്യത്തിന് ഗാംഗുലിയുടെ മറുപടി ഇങ്ങനെയായിരുന്നു. എന്തിന് വിളിക്കണം? അതിന് രവി ശാസ്ത്രി ഇപ്പോഴെന്താണ് ചെയ്തതെന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത്. ഇതിനു പിന്നാലെ അദ്ദേഹം ചിരിക്കുകയുമായിരുന്നു.
എതിരില്ലാതെയാണ് ബിസിസിഐയുടെ അമരത്തേക്കു 47 കാരനായ ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 23ന് നടക്കുന്ന ബിസിസിഐയുടെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം ഒൗദ്യോഗികമായി ചുമതലയേറ്റെടുക്കും.

നല്ല ബന്ധമെന്നു ശാസ്ത്രി
ഗാംഗുലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെല്ലാം പഴയ കഥയാണെന്നും പരസ്പരം തികഞ്ഞ ബഹുമാനം മാത്രമേയുള്ളൂവെന്നുമാണ് ഇന്ത്യന്‍ കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം ശാസ്ത്രി പ്രതികരിച്ചത്. തങ്ങള്‍ രണ്ടു പേരും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍മാര്‍ കൂടിയാണ്. പല കാര്യങ്ങളിലും പരസ്പരം വാദപ്രതിവാദങ്ങളുമുണ്ടാവും. എല്ലാവരും സമാന ചിന്താഗതിക്കാരാവണമെന്നില്ല. എങ്കിലും പരസ്പരം തികഞ്ഞ ബഹുമാനമാണ് കാത്തു സൂക്ഷിക്കുന്നതെന്നും ശാസ്ത്രി വ്യക്തമാക്കിയിരുന്നു.

ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്
2016ല്‍ ഇന്ത്യന്‍ കോച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഗാംഗുലിയും ശാസ്ത്രിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. അന്ന് കോച്ചിനെ കണ്ടെത്താനുള്ള പ്രത്യേക കമ്മിറ്റിയില്‍ ഗാംഗുലിയുമുണ്ടായിരുന്നു. കോച്ച് സ്ഥാനത്തേക്കു അപേക്ഷ നല്‍കിയിരുന്ന ശാസ്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അഭിമുഖത്തിന് ഹാജരായത്. ഗാംഗുലി പക്ഷെ ശാസ്ത്രിയുടെ മാത്രം അഭിമുഖത്തില്‍ നിന്നു മാറിനിന്നതാണ് പ്രശ്‌നത്തിന്റെ തുടക്കം. ശാസ്ത്രിയെ മറികടന്ന് അന്നു അനില്‍ കുംബ്ലെ കോച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഗാംഗുലിക്കതിരേ രൂക്ഷ വിമര്‍ശനവുമായി ശാസ്ത്രി രംഗത്തു വന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications