Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത് മറക്കരുത്, നമ്മള്‍ തിരിച്ചടിക്കും... ദാദയുണ്ട് ടീം ഇന്ത്യക്കൊപ്പം, ഇനി കാണാം കളി

Sourav Ganguly Tweets Inspirational Message for Team India | Oneindia Malayalam

ദില്ലി: ഓസ്‌ട്രേലിയക്കെതിരേയുള്ള ആദ്യ ഏകദിനത്തില്‍ ദയനീയമായി കീഴടങ്ങിയ ടീം ഇന്ത്യക്കു പ്രചോദനവുമായി മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് ടീം ഇന്ത്യയെ പ്രചോദിപ്പിക്കുന്നതിനായി ദാദ കുറിപ്പ് ഇട്ടത്.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഓസീസ് ഇന്ത്യയെ വാരിക്കളയുകയായിരുന്നു. പത്തു വിക്കറ്റിനാണ് ഓസീസ് ജയിച്ചു കയറിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാജ്‌കോട്ടിലാണ് നിര്‍ണായകമായ രണ്ടാം ഏകദിനം.

ദാദയുടെ സന്ദേശം

ദാദയുടെ സന്ദേശം

ഓസ്‌ട്രേലിയക്കെതിരേയുള്ള അടുത്ത രണ്ട് ഏകദിന മല്‍സരങ്ങള്‍ തീപാറും. ഈ ഇന്ത്യന്‍ ടീം ശക്തരാണ്. മുംബൈയിലേത് ഒരു മോശം ദിവസമായി മാത്രം കണ്ടാല്‍ മതി. ഇതിനു മുമ്പും ഇത്തരം അവസ്ഥയെ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. രണ്ടു സീസണുകള്‍ക്കു മുമ്പ് 0-2ന് പിന്നിട്ടുനിന്ന ശേഷം നമ്മള്‍ തിരിച്ചടിച്ചിരുന്നു...ഗുഡ് ലക്ക് എന്നായിരുന്നു ഗാംഗുലി തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

ബാറ്റിങിലെ പരീക്ഷണം

ബാറ്റിങിലെ പരീക്ഷണം

മുംബൈ ഏകദിനത്തില്‍ ബാറ്റിങ് ലൈനപ്പില്‍ നടത്തിയ പരീക്ഷണം ഇന്ത്യയുടെ പരാജയത്തിനു മുഖ്യ കാരണമായി മാറിയിരുന്നു. വിരാട് കോലിയെ മൂന്നാം നമ്പറിനു പകരം നാലാമനായാണ് ഇന്ത്യ ഇറക്കിയത്. അദ്ദേഹം 16 റണ്‍സ് മാത്രമെടുത്ത് പുറത്തായത് ഇന്ത്യന്‍ സ്‌കോറിങിനെ ബാധിക്കുകയും ചെയ്തു.
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരെ ബാറ്റിങ് ലൈനപ്പില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഇന്ത്യയുടെ ഈ പരീക്ഷണം.

റിഷഭ് പന്തില്ല

റിഷഭ് പന്തില്ല

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കില്ല. പകരം ലോകേഷ് രാഹുലായിരിക്കും വിക്കറ്റ് കീപ്പറാവലുക. ആദ്യ കളിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് പന്തിനു പരിക്കേറ്റത്. പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ പന്തിന്റെ ഹെല്‍മറ്റില്‍ വന്ന് ഇടിച്ചിരുന്നു. ഇതേ തുടര്‍ന്നു ഫീല്‍ഡിങിലും പന്ത് ഇറങ്ങിയിരുന്നില്ല. രാഹുലായിരുന്നു കഴിഞ്ഞ കളിയില്‍ വിക്കറ്റ് കീപ്പറായത്.

ചരിത്രം ഇന്ത്യക്കു അനുകൂലമല്ല

ചരിത്രം ഇന്ത്യക്കു അനുകൂലമല്ല

രണ്ടാം ഏകദിനത്തിന്റെ വേദിയായ രാജ്‌കോട്ടിലെ കണക്കുകള്‍ ഇന്ത്യക്കു അനുകൂലമല്ല. നേരത്തേ രണ്ടു ഏകദിനങ്ങള്‍ ഇന്ത്യ ഇവിടെ കളിച്ചിരുന്നെങ്കിലും രണ്ടിലും തോല്‍വി തന്നെയായിരുന്നു ഫലം. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരോടാണ് ഇന്ത്യക്കു തോല്‍വി നേരിടേണ്ടി വന്നത്.
2013ല്‍ നടന്ന ഏകദിനത്തില്‍ ഇംഗ്ലണ്ടിനോടു ഒമ്പത് റണ്‍സിനു കീഴടങ്ങിയ ഇന്ത്യ 2015ല്‍ ദക്ഷിണാഫ്രിക്കയോടു 18 റണ്‍സിനും പരാജയം സമ്മതിച്ചിരുന്നു.

Story first published: Thursday, January 16, 2020, 13:07 [IST]
Other articles published on Jan 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+