For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അത് കുറച്ചു കടന്നുപോയി, സ്വയം നിയന്ത്രിക്കാനായില്ല!! ഇപ്പോഴും ഖേദിക്കുന്നുവെന്ന് ഗാംഗുലി

ലോര്‍ഡ്‌സിലെ ഷര്‍ട്ടൂരിയുള്ള ആഹ്ലാദപ്രകടനത്തെക്കുറിച്ച് ദാദയ്ക്കു പറയാനുള്ളത്

By Manu

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ആദ്യത്തെ അഗ്രസീവ് ക്യാപ്റ്റനെന്നു വിശേഷിപ്പിക്കുന്നത് ഇതിഹാസ ബാറ്റ്‌സ്മാന്‍ സൗരവ് ഗാംഗുലിയാണ്. എതിരാളികള്‍ക്കു മേല്‍ ചാടിവീണ് ആക്രമിക്കുന്ന ബംഗാള്‍ കടുവയെന്നാണ് ഗാംഗുലിയെ ക്രിക്കറ്റ് പ്രേമികള്‍ പുകഴ്ത്തിയത്. കളിക്കളത്തിനകത്തും പുറത്തും അതുകൊണ്ടു തന്നെ ചില വിവാദങ്ങളിലും അദ്ദേഹം പങ്കാൡയായിട്ടുണ്ട്.

2002ലെ നാറ്റ്‌വെസ്റ്റ് പരമ്പരയുടെ ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം ചൂടിയപ്പോഴുള്ള ഗാംഗുലിയുടെ ആഹ്ലാദപ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെയുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ അന്നത്തെ തന്റെ ആഹ്ലാദപ്രകടനത്തെക്കുറിച്ച് ദാദ പ്രതികരിക്കുകയാണ്.

ക്ലാസിക് ഫൈനല്‍

ക്ലാസിക് ഫൈനല്‍

ഇംഗ്ലണ്ടിനെതിരേ നടന്ന നാറ്റ്‌വെസ്റ്റ് ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യ രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയ ശേഷമായിരുന്നു സംഭവം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് 325 റണ്‍സ് അടിച്ചെടുത്തു.
മറുപടിയില്‍ ഇന്ത്യ അഞ്ചിന് 146 റണ്‍സെന്ന നിലയിലേക്കു വീണെങ്കിലും മുഹമ്മദ് കൈഫ് (87*), യുവരാജ് സിങ് (69) എന്നിവരുടെ പ്രകടനം മൂന്നു പന്ത് ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

വിജയറണ്‍സ് നേടിയത് സഹീര്‍

വിജയറണ്‍സ് നേടിയത് സഹീര്‍

പേസര്‍ സഹീര്‍ ഖാന്‍ ഇന്ത്യയുടെ വിജയറണ്‍സ് നേടിയപ്പോഴാണ് ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ മല്‍സരം കണ്ടിരുന്ന ഗാംഗുലിയുടെ ആഹ്ലാദം അണപൊട്ടിയത്. ഷര്‍ട്ടൂരി വീശുന്ന ഗാംഗുലിയുടെ ചിത്രവും വീഡിയോയുമെല്ലാം പിന്നീട് വൈറലാവുകയും ചെയ്തു.
ഗാംഗുലിയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്കു ഇപ്പോഴും ഓടിയെത്തുന്ന രംഗം കൂടിയാണിത്.

 പശ്ചാത്താപം തോന്നുന്നു

പശ്ചാത്താപം തോന്നുന്നു

അന്ന് അങ്ങനെ പെരുമാറിയതില്‍ തനിക്കു പശ്ചാത്താപമുണ്ടെന്ന് ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി വെളിപ്പെടുത്തി. അതൊരു ചരിത്ര നിമിഷമായിരുന്നുവെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ അന്നു ചെയ്തത് ശരിയായില്ലെന്നാണ് തനിക്കു തോന്നുന്നത്. ഇനിയൊരിക്കലും അതു പോലൊരു ആഹ്ലാദപ്രകടനം തന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും ദാദ പറയുന്നു.

 യാഥാസ്ഥിതിക കുടുംബം

യാഥാസ്ഥിതിക കുടുംബം

ബംഗാളിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് തന്റെ വരവ്. കുടുംബത്തിലെ മറ്റാരും ഇതുപോലെയൊന്നും ചെയ്യില്ല. അപ്പോഴത്തെ ആ നിമിഷത്തില്‍ തന്റെ ആഹ്ലാദം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് അങ്ങനെയൊക്കെ ചെയ്യേണ്ടതെന്നും ഗാംഗുലി വെളിപ്പെടുത്തി.

കളിക്കളത്തിനു പുറത്ത് മറ്റൊരു വ്യക്തി

കളിക്കളത്തിനു പുറത്ത് മറ്റൊരു വ്യക്തി

കളിക്കളത്തിന് അകത്തുള്ള തന്റെ പെരുമാറ്റം കണ്ട് പുറത്തും താന്‍ അങ്ങനെയാണെന്ന് പലരും കരുതിയിട്ടുണ്ട്. എന്നാല്‍ അതു തെറ്റാണ്. കളിക്കളത്തിന് പുറത്തും താന്‍ തികച്ചും വ്യത്യസ്‌നാണെന്നും ഗാംഗുലി വ്യക്തമാക്കി.

ഫ്‌ളിന്റോഫിനുള്ള മറുപടി

ഫ്‌ളിന്റോഫിനുള്ള മറുപടി

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടരായിരുന്ന ആന്‍ഡ്രു ഫ്‌ളിന്റോഫിനുള്ള മറുപടിയിയാണ് ലോര്‍ഡ്‌സില്‍ താന്‍ ഷര്‍ട്ട് ഊരി വീശി ആഹ്ലാദം പ്രകടിപ്പിച്ചതെന്ന് ഗാംഗുലി നേരത്തേ പറഞ്ഞിരുന്നു. നേരത്തേ ഇന്ത്യയില്‍ നടന്ന ആറു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാന കളി ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ വച്ച് ഫ്‌ളിന്റോഫും സമാനമായ രീതിയില്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

വേറെയും വഴികളുണ്ടായിരുന്നു

വേറെയും വഴികളുണ്ടായിരുന്നു

ടീമിന്റെ വിജയമാഘോഷിക്കാന്‍ വേറെയും വഴികളുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെ ലോര്‍ഡ്‌സിലെ അവരുടെ കാണികള്‍ക്കു മുന്നില്‍ തോല്‍പ്പിക്കുകയെന്നത് തന്റെ ആഹ്ലാദം ഇരട്ടിയാക്കുകയായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.
ഷര്‍ട്ട് ഊരി ആഹ്ലാദപ്രകടനം നടത്തുന്ന വ്യക്തികളുണ്ടാവാം. എന്നാല്‍ താന്‍ അവരെപ്പോലെയല്ല. വളരെ സൗമ്യനായ തന്നെ അങ്ങനെയാക്കിയത് ക്രിക്കറ്റാണെന്നും ദാദ വിശദമാക്കി.

Story first published: Monday, February 26, 2018, 15:48 [IST]
Other articles published on Feb 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+