Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ഇനി അഞ്ചു ദിവസമില്ല, നാലു ദിവസം മാത്രമാക്കാന്‍ ഐസിസി... പ്രതികരിച്ച് ഗാംഗുലി

ദില്ലി: ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഐസിസി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഡേ നൈറ്റ് ടെസ്റ്റ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് ആരംഭിച്ചത്. ഇനി ടെസ്റ്റിന്റെ ദൈര്‍ഘ്യം കുറയ്ക്കാനാണ് ഐസിസിയുടെ അടുത്ത നീക്കം. അഞ്ചു ദിവസത്തിനു പകരം ടെസ്റ്റു നാലു ദിവസമാക്കി കൂടുതല്‍ കാണികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യമാണ് ഐസിസിക്കുള്ളത്. 2023 മുതല്‍ ചതുര്‍ ദിന ടെസ്റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഐസിസി.

ganguly

ചതുര്‍ദിന ടെസ്റ്റെന്ന ഐസിസിയുടെ ആശയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഐസിസിയുടെ പുതിയ നിര്‍ദേശത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണെങ്കില്‍ അതു നേരത്തേ ആയിപ്പോവുമെന്നു ഗാംഗുലി വ്യക്തമാക്കി. ഇതേക്കുറിച്ച് ഐസിസിയില്‍ നിന്നും തനിക്കു ഔദ്യോഗികമായി ഒരു നിര്‍ദേശവും വന്നിട്ടില്ലെന്നും ദാദ പറഞ്ഞു.

2023 മുതല്‍ ടെസ്റ്റിന്റെ ദൈര്‍ഘ്യം അഞ്ചില്‍ നിന്നും നാലായി കുറയ്ക്കുമെന്ന് തിങ്കളാഴ്ചയാണ് ഐസിസി വ്യക്തമാക്കിയത്. ടെസ്റ്റിനെ കൂടുതല്‍ ജനകീയമാക്കുന്നതിനൊപ്പം കൂടുതല്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിനും വേണ്ടിയാണ് ഐസിസിയുടെ പുതിയ നീക്കം. ചതുര്‍ ദിന ടെസ്റ്റെന്നത് ലോക ക്രിക്കറ്റില്‍ ആദ്യത്തെ സംഭവമല്ല. ഇതിനകം രണ്ടു ടെസ്റ്റുകള്‍ ഈ ഫോര്‍മാറ്റില്‍ നടന്നു കഴിഞ്ഞു. 2017ല്‍ പകലും രാത്രിയുമായി ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും തമ്മിലാണ് ആദ്യമായി ചതുര്‍ദിന ടെസ്റ്റ് കളിച്ചത്. ഈ വര്‍ഷം ഇംഗ്ലണ്ടും അയര്‍ലാന്‍ഡും തമ്മിലുള്ള ചതുര്‍ദിന ടെസ്റ്റില്‍ ഏറ്റുമുട്ടിയിരുന്നു.

Story first published: Tuesday, December 31, 2019, 12:33 [IST]
Other articles published on Dec 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+