വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പഴയ ഇന്ത്യ ഇങ്ങനെയല്ല, പാവത്താന്‍മാര്‍... ഇപ്പോള്‍ തൊട്ടാല്‍ തിരിച്ചടിക്കും!! കാരണം ഗാംഗുലി

ഹര്‍ഷ ഭോഗലെയുമായി സംസാരിക്കവെയാണ് ഗാംഗുലിയെ അദ്ദേഹം പ്രശംസിച്ചത്

hussain

മുംബൈ: സൗരവ് ഗാംഗുലി നായകസ്ഥാനത്തേക്കു വന്നതോടെയെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 'സ്വഭാവത്തില്‍' തന്നെ വലിയ മാറ്റം വന്നതെന്നു ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായി സംസാരിക്കവെയാണ് ദാദ ദേശീയ ടീമില്‍ കൊണ്ടു വന്ന വിപ്ലവത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ടീം ഇന്ത്യയിലേക്കു ധോണിക്ക് മടങ്ങിവരവുണ്ടോ? ചര്‍ച്ച ചെയ്ത് രോഹിത്തും റെയ്‌നയും, ഒരേ അഭിപ്രായംടീം ഇന്ത്യയിലേക്കു ധോണിക്ക് മടങ്ങിവരവുണ്ടോ? ചര്‍ച്ച ചെയ്ത് രോഹിത്തും റെയ്‌നയും, ഒരേ അഭിപ്രായം

IPL: ഇത് കിടുക്കും... മുംബൈ- സിഎസ്‌കെ സംയുക്ത ഇലവന്‍, ധോണി നയിക്കുംIPL: ഇത് കിടുക്കും... മുംബൈ- സിഎസ്‌കെ സംയുക്ത ഇലവന്‍, ധോണി നയിക്കും

തന്റെ റെക്കോര്‍ഡ് അവന്‍ തകര്‍ക്കും! ആ ഫ്രാഞ്ചൈസിയില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചു- യുവിതന്റെ റെക്കോര്‍ഡ് അവന്‍ തകര്‍ക്കും! ആ ഫ്രാഞ്ചൈസിയില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചു- യുവി

ഗാംഗുലി വരുന്നതു വരെ വളരെ നൈസായ ടീമായിരുന്നു ഇന്ത്യയെന്നും എന്നാല്‍ അദ്ദേഹം ക്യാപ്റ്റനായ ശേഷം ഇന്ത്യ കടുപ്പമേറിയ ടീമായി മാറിയതായും ഹുസൈന്‍ വ്യക്തമാക്കി. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും അദ്ദേഹം പ്രശംസിച്ചു.

നൈസ് ടീം

ഗാംഗുലി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നതിന് മുമ്പ് ഇന്ത്യന്‍ ടീം ഇങ്ങനെ ആയിരുന്നില്ല. വളരെ നൈസ് ടീമായിരുന്നു അവര്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരടങ്ങുന്ന മഹാന്‍മാരായ താരങ്ങള്‍ നേരത്തേ ഇന്ത്യക്കുണ്ടായിരുന്നു.
ഗുഡ് മോണിങ്, നിങ്ങള്‍ എങ്ങനെയിരിക്കുന്നു? എന്നൊക്കെ ചോദിക്കുന്ന പ്രകൃതമായിരുന്നു ഗാംഗുലി വരും മുമ്പ് ഇന്ത്യന്‍ ടീമിന് ഉണ്ടായിരുന്നത്. അത്രയും പാവത്താന്‍മാരും സന്തോഷത്തോടെ ഇരിക്കുന്ന പ്രകൃതവുമായിരുന്നു ഇന്ത്യയുടേത്.

എന്നാല്‍ ഗാംഗുലി അവരെ അടിമുടി മാറ്റിയെടുത്തു. എതിരാളികളുമായി യുദ്ധം ചെയ്യാന്‍ ശേഷിയുള്ള, അറ്റാക്കിങ് മൈന്‍ഡോടു കൂടിയ കടുപ്പമേറിയ ഒരു സംഘത്തെ ദാദ വാര്‍ത്തെടുത്തുവെന്നും ഹുസൈന്‍ വിശദമാക്കി.

കോലിയെയും പുകഴ്ത്തി

നിലവിലെ ഇന്ത്യന്‍ നായകന്‍ കോലിയെയും ഹുസൈന്‍ പ്രശംസിച്ചു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള സംസ്‌കാരത്തെ തന്നെ ഉടച്ചു വാര്‍ക്കുകയാണ് കോലി ചെയ്തതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
മികച്ച രീതിയിലാണ് കോലി ഇന്ത്യയെ മുന്നോട്ടു കൊണ്ടു പോവുന്നത്. ഇപ്പോഴത്തെ ടീമിന്റെ ഫിറ്റ്‌നസ് നിലവാരം, സംസ്‌കാരത്തില്‍ വന്ന മാറ്റം, വിജയത്തോടുള്ള ആര്‍ത്തി എന്നിവയ്ക്കെല്ലാം കാരണം കോലിയാണെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടി.

വില്ല്യംസണ്‍ പ്രിയ ക്യാപ്റ്റന്‍

നിലവിലെ തലമുറയിലെ ക്യാപ്റ്റന്‍മാരില്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണാണ് തന്റെ ഫേവറിറ്റെന്നു ഹുസൈന്‍ വ്യക്തമാക്കി. ക്രിക്കറ്റിന്റെ മികച്ച അംബാസഡറാണ് കെയ്‌നെന്നും അദ്ദേഹം പറഞ്ഞു.
കെയ്‌നിനെ ഇപ്പോഴത്തെ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കേമനായി താന്‍ ചൂണ്ടിക്കാണിക്കാനുള്ള കാരണം അദ്ദേഹം ക്രിക്കറ്റിന്റെ മികച്ച അംബാസഡര്‍ ആണെന്നതാണ്. നിലവില്‍ അവരുടെ ടീമിന്റെ പ്രകടനവും, നാട്ടിലെ റെക്കോര്‍ഡുമെല്ലാം കെയ്‌നിന്റെ പ്രതിഭയ്ക്കു അടിവരയിടുന്നു. അടുത്തിടെ ഇന്ത്യയും ഇംഗ്ലണ്ടുമെല്ലാം നാട്ടില്‍ കിവികളുടെ കരുത്തറിഞ്ഞു.
കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടു ന്യൂസിലാന്‍ഡ് പരാജയപ്പെട്ട ശേഷം കെയ്‌നിന്റെ പ്രതികരണം എല്ലാവരും കണ്ടതാണ്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സ്വയം വില കുറച്ചാണ് അദ്ദേഹം പെരുമാറിയത്. ക്രിക്കറ്റിനെയും സ്വയവും കെയ്ന്‍ വളരെ നല്ല രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ക്രിക്കറ്റിന്റെ മികച്ച അംബാസഡറായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരാളില്ലെന്നും ഹുസൈന്‍ പറഞ്ഞു.

Story first published: Wednesday, May 13, 2020, 14:49 [IST]
Other articles published on May 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X