Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി മുഖ്യ കോച്ച്, സച്ചിന്‍ ബാറ്റിങ് കോച്ച്! മെന്ററായി ധോണി- ഇങ്ങനെ വന്നാല്‍ തകര്‍ക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് കിരീടം കൈവിട്ടതോടെ ടീമിനുള്ളില്‍ വലിയ പൊളിച്ചെഴുത്ത് നടത്താന്‍ പോവുകയാണ്. ഇന്ത്യയുടെ നായകസ്ഥാനം രോഹിത് ശര്‍മ ഒഴിയുമെന്നാണ് വിവരം. പരിശീലകനായി തുടരാന്‍ രാഹുല്‍ ദ്രാവിഡും വിസമ്മതം അറിയിച്ചിട്ടുണ്ട്. ഐസിസി കിരീടത്തിലേക്കെത്താനാവാതെ ഇന്ത്യ പ്രയാസപ്പെടുമ്പോള്‍ വലിയ പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്ന് പറയാം. ഇന്ത്യയുടെ അടുത്ത പരിശീലകനായി വിദേശികളെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വിവിഎസ് ലക്ഷ്മണിന്റെ പേരാണ് അടുത്ത ഇന്ത്യന്‍ പരിശീലകനായി ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ പരിമിത ഓവറില്‍ വലിയ കരിയര്‍ അവകാശപ്പെടാനാവാത്ത ലക്ഷ്മണ്‍ പരിശീലകനാവുന്നതിനോട് പലര്‍ക്കും താല്‍പര്യമില്ലെന്നതാണ് വസ്തുത. ബിസിസി ഐക്ക് ഇന്ത്യന്‍ പരിശീലക സംഘത്തെ കൊണ്ടുവരാനാണ് കൂടുതല്‍ താല്‍പര്യം. ഇന്ത്യയുടെ മുന്‍ താരങ്ങളില്‍ നിന്ന് ഇന്ത്യക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച പരിശീലക സംഘം ഏതാണെന്ന് പരിശോധിക്കാം.

ഇന്ത്യയുടെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ സൗരവ് ഗാംഗുലിയെ കൊണ്ടുവരണം. ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന ഗാംഗുലി കളത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നായകനായിരുന്നു. ഐപിഎല്ലിലൂടെ സഹ പരിശീലകന്റെ റോളില്‍ ഗാംഗുലി നേരത്തെ തന്നെ വരവറിയിച്ചതാണ്. ബിസിസിഐ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിട്ടുള്ള ഗാംഗുലിയെ മുഖ്യ പരിശീലകനാക്കിയാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കത് ഗുണം ചെയ്യും.

ഇന്ത്യയെ സെന രാജ്യങ്ങളിലടക്കം നയിച്ച് അനുഭവസമ്പത്തുള്ളയാളാണ് ഗാംഗുലി. എന്നാല്‍ ഗാംഗുലിയുടെ കര്‍ക്കശ സ്വഭാവത്തോട് ഒത്തുപോകാന്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും സാധിച്ചേക്കില്ല. പക്ഷെ ഗാംഗുലിയെപ്പോലൊരു പരിശീലകന്‍ വന്നാല്‍ ഇന്ത്യക്കത് വലിയ നേട്ടമാകാനാണ് സാധ്യത കൂടുതല്‍. ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായി സച്ചിന്‍ ടെണ്ടുല്‍ക്കറെ നിയമിക്കാം. ബാറ്റിങ് പഠിപ്പിക്കാന്‍ സച്ചിനെക്കാള്‍ യോഗ്യനായ മറ്റാരുമില്ലെന്ന് പറയാം.

ms dhoni

ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റിങ് വിസ്മയമായ സച്ചിന്റെ അനുഭവസമ്പത്തില്‍ നിന്നുള്ള കാര്യങ്ങള്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് കരുത്താവുമെന്ന കാര്യം ഉറപ്പാണ്. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായിട്ടുള്ള സച്ചിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്കെത്തിച്ചാല്‍ അത് വലിയ കരുത്തായി മാറുകയും ടീമിന്റെ പ്രകടന നിലവാരത്തെയാകെ മാറ്റിമറിക്കുകയും ചെയ്യുമെന്നുറപ്പാണ്.

ബൗളിങ് പരിശീലകനായി സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, ജവഗല്‍ ശ്രീനാഥ് എന്നിവരിലൊരാളെ പരിഗണിക്കാം. ഇന്ത്യയുടെ എക്കാലത്തേയും മികച്ച മൂന്ന് പേസര്‍മാരാണ് ഇവര്‍. സഹീര്‍ ഖാനും നെഹ്റയും ഇടം കൈ പേസുകൊണ്ട് വിസ്മയിപ്പിച്ചപ്പോള്‍ അതിവേഗ പേസുകൊണ്ട് വിറപ്പിച്ച താരമാണ് ശ്രീനാഥ്. സഹീറും നെഹ്റയും ഐപിഎല്‍ ടീമുകളുടെ പരിശീലക സംഘത്തിലുണ്ട്. നെഹ്റ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനാണ്.

ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനായി മുഹമ്മദ് കൈഫിനെ കൊണ്ടുവരണം. ഐപിഎല്ലില്‍ സഹ പരിശീലകന്റെ റോളില്‍ തിളങ്ങുന്ന കൈഫിനെ ഇന്ത്യ ഫീല്‍ഡിങ് പരിശീലകനാക്കിയാല്‍ അത് മുതല്‍ക്കൂട്ടായി മാറും. ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് കൈഫ്. ഉപദേഷ്ടാവായി എംഎസ് ധോണിയെ കൊണ്ടുവരാം. ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫി നേടിക്കൊടുത്ത നായകനാണ് ധോണി. ഈ മികവ് ഇന്ത്യക്ക് ഗുണം ചെയ്യും.

ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും നായകനായുമെല്ലാം തിളങ്ങിയ ധോണിക്ക് എല്ലാ മേഖലയിലും താരങ്ങളെ സഹായിക്കാനാവും. ധോണിയുടെ സാന്നിധ്യം താരങ്ങള്‍ക്കും വലിയ കരുത്താവും. നിലവില്‍ ധോണി സിഎസ്‌കെയുടെ ഭാഗമാണ്. വിരമിച്ചാലും ധോണി സിഎസ്‌കെയുടെ പരിശീലക സംഘത്തില്‍ തുടരാനാവും കൂടുതല്‍ ആഗ്രഹിക്കുക. ഇന്ത്യയുടെ സ്വപ്ന പരിശീലക സംഘമാണിത്. എന്നാല്‍ ഇത്തരമൊരു പരിശീലക സംഘം ഇന്ത്യക്ക് വരാന്‍ സാധ്യത വളരെ കുറവാണ്. വന്നാല്‍ അത് ചരിത്ര സംഭവമായി മാറുമെന്നുറപ്പ്.

Story first published: Sunday, December 3, 2023, 14:31 [IST]
Other articles published on Dec 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+