മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ നാണക്കേടിലൂടെയാണ് കടന്ന് പോകുന്നത്. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ന്യൂസീലന്‍ഡിനോട് നാട്ടില്‍ വൈറ്റ് വാഷ് നേരിടുന്ന തരത്തിലേക്ക് ഇന്ത്യന്‍ ടീം തരം താഴ്ന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത നാണക്കേടാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷമാണ് ടീം ഇത്രയും തര്‍ന്നടിഞ്ഞതെന്ന് പറയാം.
ഇതിനോടകം തന്നെ ഗംഭീറിനെ പുറത്താക്കണമെന്ന മുറവിളി ശക്തമാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാവും അന്തിമ തീരുമാനത്തിലേക്കെത്തുക. നിലവിലെ ഇന്ത്യയുടെ പരിശീലക സംഘത്തില്‍ ബിസിസി ഐക്ക് അതൃപ്തിയുണ്ട്. ഇവരില്‍ വലിയ പ്രതീക്ഷ ഇന്ത്യക്കില്ലെന്ന് തന്നെ പറയാം. ഇന്ത്യക്ക് പുതിയ പരിശീലക സംഘത്തെ കൊണ്ടുവരേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. ഇന്ത്യക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന പരിശീലക സംഘമിതാ.
സൗരവ് ഗാംഗുലി മുഖ്യ പരിശീലകന്‍
ഗൗതം ഗംഭീര്‍ ഡ്രസിങ് റൂമില്‍ വികാരമില്ലാതെ ഇരിക്കുന്ന പാവയാണ്. പ്രത്യേകിച്ച് ഭാവ മാറ്റങ്ങളൊന്നും വരുത്താതെ തളര്‍ന്ന ശരീര ഭാഷയുള്ള പരിശീലകനാണ് ഗംഭീര്‍. എന്നാല്‍ ഇന്ത്യക്ക് വേണ്ടത് സൗരവ് ഗാംഗുലിയെപ്പോലൊരു പരിശീലകനെയാണ്. മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായിരുന്ന ഗാംഗുലി പരിശീലകനായെത്തിയാല്‍ താരങ്ങള്‍ക്കത് വലിയ ആത്മവിശ്വാസവും കരുത്തും ഇത് നല്‍കുമെന്ന തന്നെ പറയാം.
ഗാംഗുലി പരിശീലകനെന്ന നിലയില്‍ വളരാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യം അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. മുന്‍ ബിസിസി ഐ പ്രസിഡന്റുകൂടിയായ ഗാംഗുലിക്ക് ഇന്ത്യ പരിശീലക റോളില്‍ അവസരം നല്‍കാവുന്നതാണ്.

ലക്ഷ്മണ്‍ ബാറ്റിങ് പരിശീലകന്‍
ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി വിവിഎസ് ലക്ഷ്മണെ കൊണ്ടുവരേണ്ടതാണ്. നിലവില്‍ അഭിഷേക് നായരാണ് ഗംഭീറിന്റെ സഹ പരിശീലകനായിരുന്ന് ബാറ്റിങ് തന്ത്രമോതുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നുമല്ലാത്ത അഭിഷേക് നായരെപ്പോലൊരാളെ ഇന്ത്യ ഇനിയും വിശ്വസിച്ച് മുന്നോട്ട് പോകുന്നത് ബാറ്റിങ് നിരയെ വലിയ തകര്‍ച്ചയിലേക്കെത്തിക്കും.
മികച്ച സാങ്കേതികതയുള്ള മുന്‍ ബാറ്റ്‌സ്മാനെ ഇന്ത്യ ബാറ്റിങ് പരിശീലകന്‍ ആക്കേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഈ റോളിലേക്ക് പരിഗണിക്കാവുന്നത് വിവിഎസ് ലക്ഷ്മണെയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ ലക്ഷ്മണ്‍ നിലവില്‍ ഗംഭീറിന്റെ അഭാവത്തില്‍ ഇന്ത്യയുടെ പരിശീലകനാവാറുണ്ട്.
സ്പിന്‍ കോച്ചായി മുരളി കാര്‍ത്തിക്
നിലവില്‍ ഇന്ത്യന്‍ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം സ്പിന്നിനെതിരേ പതറുന്നതാണ്. സ്പിന്നിനെ നേരിടാന്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കാതെ വരുന്നു. സ്വീപ് ഷോട്ടുകള്‍ കളിക്കാന്‍ ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പോലും അറിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ചൊരു സ്പിന്‍ ബൗളറെ ടീമിനൊപ്പം കൂട്ടേണ്ടതായുണ്ട്. മുരളി കാര്‍ത്തികിനെ ഈ റോളിലേക്ക് ഇന്ത്യക്ക് പരിഗണിക്കാം. നിലവില്‍ മുരളി കാര്‍ത്തിക് കമന്റേറ്ററാണ്.
അദ്ദേഹത്തെ ഇന്ത്യക്ക് പരിശീലക റോളിലേക്ക് കൊണ്ടുവരിക പ്രയാസമാനില്ല. അനില്‍ കുംബ്ലെ നേരത്തെ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ സ്പിന്‍ ബൗളിങ് കോച്ചായി വരില്ല. ഹര്‍ഭജന്‍ സിങ്ങിനെയും പരിഗണിക്കാം. എന്നാല്‍ ഹര്‍ഭജന്റെ അച്ചടക്കമില്ലാത്ത സ്വഭാവം ഇന്ത്യക്ക് തലവേദനയാണ്. താരങ്ങളെ ഒത്തിണക്കത്തോടെ കൊണ്ടുപോരാന്‍ ഹര്‍ഭജന്‍ സിങ്ങിന് സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ മുരളി കാര്‍ത്തിക്കാണ് ബെസ്റ്റ്.
ഓസീസ് പര്യടനം നിര്‍ണ്ണായകം
അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇന്ത്യ കളിച്ചിരുന്നു. അതുകൊണ്ടുതന്നെ ഓസീസ് പര്യടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പരമ്പര നേടാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.