ലോകകപ്പ്: ഇന്ത്യയെ തോല്‍പ്പിച്ചത് അതു തന്നെ... തീരുമാനം പിഴച്ചു, വിമര്‍ശിച്ച് ഗാംഗുലിയും ലക്ഷ്മണും

മാഞ്ചസ്റ്റര്‍: വന്‍ പ്രതീക്ഷകള്‍ നല്‍കിയ ശേഷം നിര്‍ണായക മല്‍സരത്തില്‍ തോല്‍വിയിലേക്കു കൂപ്പുകുത്തി ലോകകപ്പിന്റെ ഫൈനല്‍ പോലും കാണാതെയാണ് ടീം ഇന്ത്യയുടെ മടക്കം. ആവേശകരമായ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന് ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. മുന്‍ നിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടമാണ് ഇന്ത്യന്‍ പരാജയത്തിന്റെ മുഖ്യ കാരണം.
രവീന്ദ്ര ജഡേജയും എംഎസ് ധോണിയും ഫിഫ്റ്റികളുമായി പൊരുതിനോക്കിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമയാ പിന്തുണ ലഭിച്ചില്ല. മല്‍സരത്തില്‍ ധോണിയെ ഏഴാമനായാണ് ഇന്ത്യ ഇറക്കിയത്. ഈ തീരുമാനത്തെ വിമര്‍ശിച്ചു രംഗത്തു വന്നിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണും.

ധോണിയെ നേരത്തേ ഇറക്കണമായിരുന്നു
മല്‍സരത്തില്‍ ധോണിയെ ഇന്ത്യ ഏഴാമനായല്ല, മറിച്ച് നേരത്തേ ഇറക്കണമായിരുന്നുവെന്ന് ഗാംഗുലിയും ലക്ഷ്മണും ചൂണ്ടിക്കാട്ടി. ധോണിയെ ബാറ്റിങില്‍ താഴേക്ക് ഇറക്കിയത് വിഡ്ഢിത്തമാണ്.
ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ എന്നിവരേക്കാള്‍ മുന്നില്‍ ധോണിയെ ഇറക്കണമായിരുന്നു. എങ്കില്‍ റിഷഭ് പന്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നുവെന്ന് ലക്ഷ്മണ്‍ വിലയിരുത്തി.

കാര്‍ത്തികിന് കഴിയില്ല
ടീം വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ ക്രീസിലെത്തിയാല്‍ കാര്‍ത്തിക് എല്ലായ്‌പ്പോഴും പതറാറുണ്ട്. സെമിയിലും ഇതു തന്നെയാണ് കണ്ടത്. ഇതു പോലെയുള്ള റണ്‍ചേസില്‍ ധോണിയെ ഒരിക്കലും ഏഴാം നമ്പറില്‍ ഇറക്കരുതായിരുന്നു. നേരത്തേ ഇറക്കി കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം നല്‍കണമായിരുന്നു.
ജഡേജ, പാണ്ഡ്യ, കാര്‍ത്തിക് എന്നിവരെല്ലാം അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടു തന്നെ ധോണിക്കു ശേഷമാണ് അവരെ പരീക്ഷിക്കേണ്ടിയിരുന്നതെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

സെഞ്ച്വറി കൂട്ടുകെട്ട്
മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യന്‍ തോല്‍വിക്കു കാരണം. ആറിന് 92 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇന്ത്യക്ക് പിന്നീട് ഈ തകര്‍ച്ചയില്‍ നിന്നും കരകയറാനായില്ല. ഏഴാം വിക്കറ്റില്‍ ജഡേജയും ധോണിയും ചേര്‍ന്ന് 116 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ഇന്ത്യക്കു നേരിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ജഡേജ പുറത്തായതോടെ ഇന്ത്യന്‍ തോല്‍വി ഉറപ്പാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications