Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ v/s പാകിസ്താന്‍: ക്ലാസിക്കില്‍ ആര് നേടും? വിധി ഇവര്‍ തീരുമാനിക്കും... തുറുപ്പുചീട്ടുകള്‍

ഇന്ത്യ v/s പാകിസ്താന്‍: ക്ലാസിക്കില്‍ ആര് നേടും? | Oneindia Malayalam

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള മൂന്നാം റൗണ്ട് മല്‍സരം കനത്തെ മഴ കാരണം ഉപേക്ഷിക്കപ്പെട്ടതോടെ ടീം ഇന്ത്യയുടെ അടുത്ത പോരാട്ടത്തിന് കച്ചമുറുക്കുകയാണ്. ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാനിരിക്കുന്ന ക്ലാസിക്കില്‍ ചിരവൈരികളായ പാകിസ്താനുമായാണ് വിരാട് കോലിയും സംഘവും കൊമ്പുകോര്‍ക്കുന്നത്. മഴ മാറി നിന്നാല്‍ തീപാറുന്ന പോരാട്ടത്തിനു തന്നെയാവും ഓള്‍ഡ് ട്രാഫോര്‍ഡ് സാക്ഷിയാവുക.

ചില താരങ്ങളുടെ പ്രകടനമാവും ഇന്ത്യ- പാക് മല്‍സരത്തിന്റെ വിധി നിര്‍ണയിക്കുക. ഇരുടീമുകളുടെയും തുറുപ്പുചീട്ടായ ഈ താരങ്ങള്‍ ആരൊക്കെയാണന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

ക്യാപ്റ്റന്‍ വിരാട് കോലി വലിയ മല്‍സരങ്ങളുടെ താരമാണ്. 2015ലെ കഴിഞ്ഞ ലോകകപ്പില്‍ പാകിസ്താനെതിരേ കോലി സെഞ്ച്വറിയുമായി മിന്നിയിരുന്നു. അതിനു ശേഷം ലോക ക്രിക്കറ്റില്‍ കോലിയുടെ തേരോട്ടമാണ് കണ്ടത്. അദ്ദേഹത്തിനു മുന്നില്‍ വഴിമാറാത്ത റെക്കോര്‍ഡുകളില്ല.
ഈ ലോകകപ്പില്‍ തന്റെ ആദ്യ സെഞ്ച്വറി പാകിസ്താനെതിരേ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നായകന്‍. റണ്‍ ചേസിലും കോലിയെ വെല്ലാന്‍ മറ്റൊരു ബാറ്റ്‌സ്മാന്‍ നിലവില്‍ ലോക ക്രിക്കറ്റില്‍ ഇല്ല.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറ മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ്. ടൂര്‍ണമെന്റ്ിലെ ആദ്യ മല്‍സരം മുതല്‍ ഗംഭീര പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ മൂന്നു വിക്കറ്റെടുത്ത ബുംറ ഇന്ത്യ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.
രണ്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ പേസര്‍ നേടിക്കഴിഞ്ഞു. പാക് മുന്‍നിരയെ തകര്‍ക്കാന്‍ കോലി നിയോഗിക്കുന്ന ആയുധം ബുംറ തന്നെയാണ്.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

ഇന്ത്യയുടെ യുവ റിസ്റ്റ് സ്പിന്നറായ യുസ്വേന്ദ്ര ചഹലാണ് മല്‍സരത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു താരം. മധ്യ ഓവറുകളില്‍ വിക്കറ്റെടുത്ത് റണ്ണൊഴുക്ക് തടയുന്നതില്‍ ചഹല്‍ വഹിക്കുന്ന പങ്ക് വലുതാണ്. ടൂര്‍ണമെന്റില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ തതാരം ഇതിനകം നേടിക്കഴിഞ്ഞു.
സ്പിന്നിനെതിരേ നന്നായി കളിക്കുന്ന പാക് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പന്തെറിയുകയെന്നത് ചഹലിന് വെല്ലുവിളിയായേക്കും.

മുഹമ്മദ് ആമിര്‍

മുഹമ്മദ് ആമിര്‍

പാകിസ്താന്റെ ഏറ്റവും വലിയ തുറുപ്പുചീട്ട് ഇടംകൈയന്‍ പേസര്‍ മുഹമ്മദ് ആമിര്‍ തന്നെയായിരിക്കും. ഇന്ത്യക്കെതിരേ എക്കാലവും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് പാകിസ്താന്‍ ജേതാക്കളായപ്പോള്‍ മുന്‍നിരയെ തരിപ്പണമാക്കിയത് ആമിറിന്റെ ഉജ്ജ്വല ബൗളിങായിരുന്നു.
ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ അഞ്ചു വിക്കറ്റ് കൊയ്തതിന്റെ ആവേശത്തിലാണ് താരം ഇന്ത്യക്കെതിരേ പന്തെറിയാനൊരുങ്ങുന്നത്.

മുഹമ്മദ് ഹഫീസ്

മുഹമ്മദ് ഹഫീസ്

മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ് ബാറ്റിങിലും ബൗളിങിലും ഒരുപോലെ പാക് ടീമിന് സംഭാവന നല്‍കാന്‍ ശേഷിയുള്ള താരമാണ്. മുന്‍നിര തകര്‍ന്നാല്‍ മധ്യനിരയിലെ മികച്ച ഇന്നിങ്‌സിലൂടെ പാക് ടീമിനെ രക്ഷിക്കാനുള്ള ചുമതല ഹഫീസിനായിരിക്കും. നേരത്തേ നിരവധി മല്‍സരങ്ങളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ അദ്ദേഹം പാക് ടീമിന്റെ വിജയശില്‍പ്പിയായിട്ടുണ്ട്. ബൗളിങിലും നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ ഹഫീസിനു കഴിയും.

ഇമാമുള്‍ ഹഖ്

ഇമാമുള്‍ ഹഖ്

പാക് ഓപ്പണര്‍ ഇമാമുള്‍ ഹഖാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. മുന്‍ പാക് നായകനും ഇപ്പോള്‍ മുഖ്യ സെലക്ടറുമായ ഇന്‍സിമാമുള്‍ ഹഖിന്റെ അന്തരവന്‍ കൂടിയാണ് താരം. ഫഖര്‍ സമാന്‍, ബാബര്‍ അസം എന്നിവരെപ്പോലെ വെടിക്കെട്ട് ശൈലിയുടെ വക്താവല്ല ഇമാം. മറിച്ച് പതിയെ മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയെന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.
ആദ്യ 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാക് ടീമിനെ മുന്നോട്ട് നയിച്ച ശേഷം വലിയ ഇന്നിങ്‌സ് കളിക്കാനായിരിക്കും ഇമാമിന്റെ ശ്രമം.

Story first published: Friday, June 14, 2019, 15:24 [IST]
Other articles published on Jun 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+