Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ ടൂര്‍ണമെന്റ് ലാസ്റ്റ് ചാന്‍സ്, കപ്പില്ലെങ്കില്‍ രോഹിത്തും കോലിയും പുറത്ത്! ഗംഭീര്‍ ഉറച്ച് തന്നെ

ഐസിസി ട്രോഫിയില്ലാതെ വലയുന്ന ഇന്ത്യന്‍ ടീമിനെ ഈ നേട്ടത്തിലേക്കു നയിക്കുന്നതിനു വേണ്ടി ചില കടുപ്പമേറിയ നീക്കങ്ങള്‍ക്കു തുനിയുകയാണ് പുതുതായി കോച്ചായി സ്ഥാനമേറ്റെടുക്കാനൊരുങ്ങുന്ന ഗൗതം ഗംഭീര്‍. 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായതിനു ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യക്കു ലഭിച്ചിട്ടില്ല. പല ടൂര്‍ണമെന്റുകളിലും ഫൈനലിലും സെമിയിലുമെല്ലാം ഇന്ത്യ കളിച്ചെങ്കിലും കപ്പ് മാത്രം അകന്നു നില്‍ക്കുകയാണ്. ഈ കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് ഗംഭീറിന്റെ പ്രധാന ദൗത്യം.

ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിനു ശേഷമാണ് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കു വരുന്നത്. 2027ലെ ഏകദിന ലോകകപ്പ് വരെയുള്ള മൂന്നു വര്‍ഷത്തെ കരാറിലാണ് ഇന്ത്യന്‍ ടീമുമായി അദ്ദേഹം ഒപ്പുവയ്ക്കുക. കോച്ചായി ചുമലയേറ്റെടുത്താല്‍ ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ഐസിസി ടൂര്‍ണമെന്റ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയായിരിക്കും. പാകിസ്താനിലാണ് ടൂര്‍ണമന്റ് നടക്കാനിരിക്കുന്നത്.

ROHIT SHARMA- VIRAT KOHLI

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരുടെ കരിയറിലെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റായി ചാംപ്യന്‍സ് ട്രോഫി മാറിയേക്കും. കാരണം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായില്ലെങ്കില്‍ ഇരുവരെയെും ടീമില്‍ നിന്നും നീക്കുമെന്നു ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞതായാണ് വിവരം. ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കു ബിസിസിഐ നടത്തിയ അഭിമുഖത്തില്‍ ഇക്കാര്യം ഗംഭീര്‍ അറിയിച്ചു കഴിഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

രോഹിത്തും കോലിയും മാത്രമല്ല മറ്റു ചില സീനിയര്‍ കളിക്കാരായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍ മുഹമ്മദ് ഷമി തുടങ്ങിയവരെയും ചാംപ്യന്‍സ് ട്രോഫി നേടാനായില്ലെങ്കില്‍ ടീമില്‍ നിന്നുമൊഴിവാക്കും. കപ്പില്ലെങ്കില്‍ സീനിയേഴ്‌സിനു പകരം യുവതാരങ്ങളെ കൊണ്ടുവന്ന് പുതിയൊരു ടീമിനെ വളര്‍ത്തിയെടുക്കാനാണ് ഗംഭീറിന്റെ പ്ലാന്‍. 2026ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയൊരു യുവനിരയെ അദ്ദേഹം ചാംപ്യന്‍സ് ട്രോഫിക്കു ശേഷം കൊണ്ടുവരും.

ഇംഗ്ലണ്ട് ടീമിനെപ്പോലെ വൈറ്റ് ബോള്‍, റെഡ് ബോള്‍ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ടീമുകളെ പരീക്ഷിക്കാനും ഗംഭീര്‍ തീരുമാനിച്ചു കഴിഞ്ഞു. പരിചയ സമ്പന്നരായ താരങ്ങള്‍ ടെസ്റ്റ് ടീമില്‍ അണിനിരക്കുമ്പോള്‍ ഐപിഎല്ലില്‍ കസറിയ യുവതാരങ്ങളടങ്ങുന്ന ഒരു അഗ്രസീവ് ടീമിനെയാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹം ലക്ഷ്യമിടുന്നത്.

മുഖ്യ കോച്ചായി ചുമതലയേറ്റെടുത്താല്‍ പരിശീലകസംഘത്തിലെ മറ്റുള്ളവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കു അനുവദിക്കണമെന്നു ബിസിസിഐയോടു ഗംഭീര്‍ അഭ്യര്‍ഥിച്ചുകഴിഞ്ഞു. അതിനു അനുവാദവും ലഭിച്ചു കഴിഞ്ഞതായാണ് വിവരം.

GAUTAM GAMBHIR

ഐപിഎല്ലില്‍ തന്റെ മികവ് തെളിയിച്ചതോടെയാണ് ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്കും ഗംഭീര്‍ ഫേവറിറ്റായി മാറിയത്. 2022ലെ ഐപിഎല്ലൂടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ് അദ്ദേഹം ഈ റോളില്‍ അരങ്ങേറുന്നത്. എല്‍എസ്ജി ടീമിന്റെ മുഖ്യ ഉപദേശകനായിരുന്നു അദ്ദേഹം. കന്നി സീസണില്‍ തന്നെ ലഖ്‌നൗവിനെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിക്കാന്‍ ഗംഭീറിനു സാധിക്കുകയും ചെയ്തു. 2023ലും അദ്ദേഹം ടീമിനൊപ്പം ഇതേ റോളില്‍ തുടര്‍ന്നു. എല്‍എസ്ജി ഒരിക്കല്‍ക്കൂടി പ്ലേഓഫില്‍ കടക്കുകയും ചെയ്തിരുന്നു.

അതിനു ശേഷമാണ് പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ടീമില്‍ നിന്നും ഗംഭീറിനു ഇതേ റോളിലേക്കു വിളിയെത്തിയത്. അദ്ദേഹം ഇതു സ്വീകരിക്കുകയും ചെയ്തു. 2023ലെ ഐപിഎല്ലില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായ കെകെആറിനെ ഈ വര്‍ഷം ചാംപ്യന്‍മാരാക്കിയാണ് ഗംഭീര്‍ തിരിച്ചുവരവ് ആഘോഷിച്ചത്. ഈ നേട്ടത്തിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമിലേക്കും അദ്ദേഹത്തിനു ക്ഷണമെത്തിയത്.

Story first published: Monday, June 24, 2024, 13:26 [IST]
Other articles published on Jun 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+