Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീര്‍ ഇന്ത്യന്‍ കോച്ചോ? എങ്കില്‍ പൊളിക്കും! ബിസിസിഐയുടേത് കിടിലന്‍ നീക്കം, ഫാന്‍സ് ഹാപ്പി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിന്റെ റോളിലേക്കു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ബിസിസിഐ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഈ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. സ്റ്റീഫന്‍ ഫ്‌ളെമിങ്, റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാങര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുടെയല്ലാം പേരുകള്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്കു ഉയര്‍ന്നു വന്നിരുന്നു. ഇവയ്ക്കു പിന്നാലെയാണ് ഗംഭീര്‍ ഈ റോളിലേക്കു എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പോടെ നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ കാലാവധി അവസാനിക്കുകയാണ്. അദ്ദേഹത്തിനു താല്‍പ്പര്യമുണ്ടെങ്കില്‍ ഈ റോളിലേക്കു വീണ്ടും അപേക്ഷ നല്‍കാമെന്നു ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞെിലും ഇതിനുള്ള സാധ്യത തീരെ കുറവാണ്. കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു ടീമുമായി നേരത്തേയുള്ള ദ്രാവിഡിന്റെ കരാര്‍. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ ഗംഭീര പ്രകടനത്തിനു ശേഷം ബിസിസിഐ ഇതു ജൂണ്‍ വരെ നീട്ടുകയായിരുന്നു.

ROHIT GAMBHIR

നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ് ഗംഭീര്‍. അദ്ദേഹത്തിനു കീഴില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി കെകെആര്‍ പ്ലേഓഫിലേക്കു മുന്നേറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിലും ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേശകനായിരുന്നു. രണ്ടു തവണയും എല്‍എസ്ജി പ്ലേഓഫില്‍ കടക്കുകയും ചെയ്തു. ഇത്തവണ അദ്ദേഹം ടീം വിട്ട ശേഷം ലഖ്‌നൗ പ്ലേഓറഫിലെത്താതെ പുറത്താവുകയായിരുന്നു.

ബാറ്ററെന്ന നിലയിലും കോച്ചിന്റെ റോളിലും മികച്ച റെക്കോര്‍ഡുള്ള ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കു പരിഗണിക്കാനുള്ള ബിസിസിഐയുടെ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതു യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വലിയ നേട്ടങ്ങളിലേക്കു നയിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കു ഏറ്റവും മികച്ച ചോയ്‌സ് തന്നെയാണ് ഗൗതം ഗംഭീര്‍. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെപ്പോലെയൊരു മോശം ടീം അദ്ദേഹം കോച്ചായപ്പോള്‍ ഐപിഎല്‍ പ്ലേഓഫില്‍ കളിച്ചു. ഗംഭീര്‍ ഉപദേശകനായി വന്ന ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇപ്പോള്‍ തലപ്പത്തുമാണ്. പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയര്‍ വളരെ മികച്ചതു തന്നെയാണെന്നു ഇതു അടിവരയിടുകയാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

GAUTAM GAMBHIR

രോഹിത് ശര്‍മയെയും വിരാട് കോലിയെയും വിരമിക്കലിലേക്കു നയിക്കാനുള്ള ബിസിസിഐയുടെ സ്മാര്‍ട്ട് നീക്കം തന്നെയായിരിക്കും ഇത്. കാരണം ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ കോച്ചായാല്‍ ആദ്യം എടുത്തു പറത്തു കളയുക ഈ രണ്ടു പേരെ ആയിരിക്കും.

പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇതു വളരെ നല്ല കാര്യം തന്നെയായിരിക്കും. കാരണം ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കണമെങ്കില്‍ അതിനു ശേഷിയുള്ള ഒരു പുതിയ ടീമിനെ വാര്‍ത്തെടുക്കണം. ഇതു ഏറ്റവും നന്നായി നിര്‍വഹിക്കാന്‍ ഗംഭീറിനു സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.

നിര്‍ഭയനും ഏതു തരത്തിലുള്ള തീരുമാനങ്ങളുമെടുക്കാനും മടിയില്ലാത്ത വ്യക്തി കൂടിയാണ് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ആവശ്യം ഇങ്ങനെയൊരാളെയാണ്. നേരത്തേ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പുതിയൊരു ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്തതു പോലെ ഗംഭീറിനും അത്തരമൊരു വിന്നിങ് കോമ്പിനേഷനെ വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കും. സീനിയേഴ്‌സിനെ സംബന്ധിച്ചു ഇതു ശുഭസൂചനയാവില്ലെങ്കിലും യുവതാരങ്ങള്‍ക്കു ഇതു വലിയ പ്രതീക്ഷ നല്‍കുന്ന നീക്കമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, May 18, 2024, 9:14 [IST]
Other articles published on May 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+