For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി തട്ടിപ്പ് നടക്കില്ല, ടെസ്റ്റ് നിര്‍ബന്ധമായും കളിക്കണം! ഹാര്‍ദിക്കിന് പണികൊടുത്ത് ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുത്തിരിക്കുകയാണ്. വരാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെയാവും ഗംഭീര്‍ ഇന്ത്യന്‍ ടീമിനൊപ്പം വരവറിയിക്കുക. ഗംഭീറിന് കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടമടക്കം വലിയ നേട്ടങ്ങളാണ് സ്വപ്‌നം കാണുന്നത്. വലിയ പൊളിച്ചെഴുത്ത് നടത്താനാണ് ഗംഭീര്‍ പദ്ധതിയിടുന്നത്. ടി20 ലോകകപ്പ് നേട്ടത്തോടെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

ടി20യില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാവും ഇന്ത്യ ഇറങ്ങുകയെന്ന് ഉറപ്പാണ്. ഗംഭീര്‍ പരിശീലകനായ ശേഷം ചില പൊളിച്ചെഴുത്തലുകളിലേക്ക് ഇന്ത്യ കടന്നിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഗംഭീര്‍ ആരംഭിച്ചിരിക്കുന്നത്. പരിക്കേറ്റ് പുറത്ത് ശസ്ത്രക്രിയ നടത്തേണ്ടി വന്നതിന് പിന്നാലെ ഹാര്‍ദിക് ടെസ്റ്റ് മതിയാക്കുകയായിരുന്നു. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്.

എന്നാല്‍ പരിക്കിന്റെ പിടിയിലായതോടെ ടെസ്റ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കാന്‍ ഹാര്‍ദിക് തീരുമാനിക്കുകയായിരുന്നു. ഹാര്‍ദിക്കിനെപ്പോലൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യയുടെ ടെസ്റ്റ് ടീമിലുണ്ട്. ഇപ്പോഴിതാ പരിക്കേല്‍ക്കുമോയെന്ന ഭയത്തിന്റെ പേരില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് മാറി നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഗംഭീര്‍. താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാന്‍ കൃത്യമായ പദ്ധതികളാണ് ഗംഭീര്‍ ആവിഷ്‌കരിക്കുന്നത്.

താരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലും എല്ലാ മത്സരങ്ങളും കളിക്കേണ്ടെന്നാണ് ഗംഭീര്‍ പറയുന്നത്. ഫിറ്റ്‌നസുള്ള താരങ്ങള്‍ക്ക് മൂന്ന് ഫോര്‍മാറ്റും കളിക്കാം. എന്നാല്‍ ഫിറ്റ്‌നസ് കുറവുള്ള താരങ്ങള്‍ ടീമിന് ആവശ്യമുള്ള ഫോര്‍മാറ്റുകളിലാണ് കളിക്കേണ്ടതെന്നാണ് ഗംഭീര്‍ പറയുന്നത്. 2018ലെ ഏഷ്യാ കപ്പിനിടിയേറ്റ പരിക്കാണ് ഹാര്‍ദിക്കിനെ ബാധിച്ചിരിക്കുന്നത്. ഹാര്‍ദിക് ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് എത്താന്‍ പോവുകയാണ്. ടി20യില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് ഹാര്‍ദിക്.

gautam gambhir

എന്നാല്‍ ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കളിച്ചില്ലെങ്കിലും അത് ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല. പ്രധാന ഏകദിന മത്സരങ്ങളൊഴികെ മറ്റ് മത്സരങ്ങളില്‍ ഹാര്‍ദിക്കിന് ഇന്ത്യ വിശ്രമം നല്‍കും. ഇതോടെ ടെസ്റ്റിലേക്ക് ഹാര്‍ദിക്കിന് അവസരമൊരുങ്ങും. പ്രധാനമായും ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഹാര്‍ദിക്കിനെ കളിപ്പിക്കുകയാണ് ഗംഭീര്‍ ലക്ഷ്യമിടുന്നത്. ശാര്‍ദ്ദുല്‍ ടാക്കൂര്‍ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ഓള്‍റൗണ്ടറായി പരിഗണിക്കപ്പെടുന്ന താരമാണ്.

എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ ശാര്‍ദ്ദുലിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ ടെസ്റ്റിലേക്ക് തിരികെ കൊണ്ടുവരേണ്ടത് ഇന്ത്യക്ക് ഗുണം ചെയ്യും. പ്രധാനമായും വിദേശ പര്യടനങ്ങളില്‍ ഹാര്‍ദിക്കിന്റെ സേവനം ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യും. ഇന്ത്യക്ക് മറ്റ് പേസ് ഓള്‍റൗണ്ടര്‍മാരില്ലാത്തതിനാല്‍ ഹാര്‍ദിക്കിനെ ഇന്ത്യ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. എന്നാല്‍ ഗംഭീറിന്റെ പദ്ധതിയോട് ഹാര്‍ദിക് എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക്കിന് ടെസ്റ്റ് കളിച്ചാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഗംഭീറിന്റെ ആവശ്യം തള്ളിക്കളയാനുള്ള സാധ്യതയാണ് കൂടുതല്‍. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും. ഹാര്‍ദിക് ടെസ്റ്റിലേക്ക് തിരിച്ചുവരുന്നത് ടീമിന് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഹാര്‍ദിക് ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം.

കാരണം ഐപിഎല്ലിനും കൂടി പ്രാധാന്യം നല്‍കാന്‍ ഹാര്‍ദിക് നിര്‍ബന്ധിതനാണ്. അതുകൊണ്ടുതന്നെ ടെസ്റ്റിലേക്കുള്ള തിരിച്ചുവരവിന് ഹാര്‍ദിക് തയ്യാറാവാന്‍ സാധ്യത കുറവാണെന്ന് പറയാം. 30കാരനായ ഹാര്‍ദിക് 2018ലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. 11 ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ച്വറിയും നാല് ഫിഫ്റ്റിയും ഉള്‍പ്പെടെ 532 റണ്‍സും ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 17 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. എന്തായാലും ഗംഭീറിന്റെ നീക്കം ഇന്ത്യക്ക് ഗുണം ചെയ്യുമോയെന്നത് കണ്ടറിയാം.

Story first published: Friday, July 12, 2024, 14:52 [IST]
Other articles published on Jul 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+