വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍സി മാത്രമല്ല, മറ്റു ചിലതും ഗംഭീര്‍ വേണ്ടെന്നുവച്ചു!! ഡല്‍ഹിക്ക് കോടികള്‍ ലാഭം...

ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് ഗംഭീര്‍ രാജിവച്ചത്

IPL 2018 : ഗൗതം ഗംഭീർ ഇനി പ്രതിഫലം ഇല്ലാതെ കളിക്കും | Oneindia Malayalam

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് ഡല്‍ഹി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ കിരീടവിജയത്തിലേക്കു നയിച്ച ഗംഭീറിന് പക്ഷെ ഡല്‍ഹിക്കൊപ്പം ഈ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് നായകസ്ഥാനത്തു നിന്നും അദ്ദേഹമൊഴിഞ്ഞത്.

1

എന്നാല്‍ ക്യാപ്റ്റന്‍സി മാത്രമല്ല ഗംഭീര്‍ വേണ്ടെന്നു വച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തന്റെ പ്രതിഫലമായ 2.8 കോടി രൂപയും ഗംഭീര്‍ വേണ്ടെന്നു വച്ചതായി ഡല്‍ഹി ടീം മാനേജ്‌മെന്റ് അറിയിച്ചു. ഐപിഎല്ലിന്റെ തന്നെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പ്രതിഫലം പോലും വാങ്ങാതെ ഒരു ക്യാപ്റ്റന്‍ കളിക്കുന്നത്. ഈ സീസണില്‍ ആറു മല്‍സരങ്ങളില്‍ കളിച്ച ഡല്‍ഹി ഒന്നില്‍ മാത്രമാണ് ജയിച്ചത്. ആദ്യ കളിയില്‍ അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയ ഗംഭീറിന് പിന്നീട് ഫോം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. 85 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് ആകെ നേടാനായിട്ടുള്ളത്.

ഐപിഎല്‍: കണക്കുതീര്‍ക്കാന്‍ ഹൈദരാബാദ്‌... ആവര്‍ത്തിക്കാന്‍ പഞ്ചാബ്, ജയിച്ചാല്‍ വീണ്ടും ഒന്നാമത്ഐപിഎല്‍: കണക്കുതീര്‍ക്കാന്‍ ഹൈദരാബാദ്‌... ആവര്‍ത്തിക്കാന്‍ പഞ്ചാബ്, ജയിച്ചാല്‍ വീണ്ടും ഒന്നാമത്

2

ഈ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ പ്രതിഫലം വാങ്ങാതെ താന്‍ ഡല്‍ഹിക്കു വേണ്ടി കളിക്കുമെന്ന് ഗംഭീര്‍ തന്നെ അറിയിച്ചതാണെന്ന് ഡല്‍ഹി ഫ്രാഞ്ചൈസിയിലെ ഒരംഗം വെളിപ്പെടുത്തി. മറ്റെന്തിനേക്കാളും വലുത് അഭിമാനമാണെന്ന ചിന്താഗതിയുള്ള വ്യക്തിയാണ് ഗംഭീര്‍. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കുന്ന താരമാണ് അദ്ദേഹം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തില്‍ ഡല്‍ഹി പരാജയപ്പെട്ടപ്പോള്‍ തന്നെ ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 26, 2018, 10:47 [IST]
Other articles published on Apr 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X