Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തു കൊണ്ട് കോലിയുടെ സ്ഥിരത രോഹിത്തിന് ഇല്ല? ഗെയ്ല്‍, എബിഡി ഇവര്‍ക്കും ഇതേ വീക്ക്‌നെസ്- ഗംഭീര്‍

മുംബൈ: പുതിയ തലമുറയിലെ ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാന്മാരായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവരില്‍ മൂന്നു ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് കോലി. ലോക ക്രിക്കറ്റില്‍ തന്നെ കോലിക്കു മാത്രമേ ഈ നേട്ടം അവകാശപ്പെടാനുള്ളൂ.

നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങില്‍ തലപ്പത്തുള്ള കോലി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തുമുണ്ട്. രോഹിത്തിനേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനം കോലി കാഴ്ചവയ്ക്കാനുള്ള കാരണം എന്താണെന്ന് ചൂണ്ടിക്കാണിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍.

കോലിയുടെ സ്ഥിരതയ്ക്കു കാരണം

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാനുള്ള മിടുക്കാണ് കോലിയെ രോഹിത്തില്‍ നിന്നു മാത്രമല്ല ലോകത്തിലെ തന്നെ മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കോലിക്കുള്ളതു പോലെ കഴിവ് രോഹിത്തിന് ഇല്ല. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കോലിയേക്കാള്‍ ശേഷി രോഹിത്തിനാണ്. എന്നാല്‍ നന്നായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുന്നതിനാലാണ് കോലിക്കു ഇത്രയും സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നത്.
ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവര്‍ക്കു പോലും സ്പിന്‍ ബൗളിങിനെതിരേ ഓരോ പന്തിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് റണ്‍സെടുക്കാനാവില്ല. പക്ഷെ കോലിക്കു കഴിയും. അദ്ദേഹത്തിന്റെ വിജയരഹസ്യവും ഇതാണെന്ന് ഗംഭീര്‍ പറഞ്ഞു.

പ്രത്യേകിച്ചൊന്നും മാറ്റേണ്ടതില്ല

കോലിയെപ്പോലെ സ്ഥിരത പുലര്‍ത്തുന്ന ബാറ്റ്‌സ്മാനായി മാറാന്‍ സ്വന്തം ഗെയിമില്‍ നിങ്ങള്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നു തനിക്കു തോന്നുന്നില്ലെന്നു ഗംഭീര്‍ പറഞ്ഞു. മാനസികാവസ്ഥയില്‍ മാത്രമാണ് മാറ്റം കൊണ്ടു വരേണ്ടത്.
ബാറ്റിങ് ടെക്‌നിക്ക് പഴയതു പോലെ തന്നെ മതി. ഒരു കവര്‍ ഡ്രൈവ് ടി20 ക്രിക്കറ്റിലായാലും ടെസ്റ്റ് ക്രിക്കറ്റിലായാലും കവര്‍ ഡ്രൈവ് തന്നെയാണെന്നും ഗംഭീര്‍ പറഞ്ഞു.

ദീര്‍ഘകാലം ഒരുമിച്ച കളിച്ചു

ഇന്ത്യന്‍ ടീമിനു വേണ്ടി മാത്രമല്ല ഡല്‍ഹിക്കു വേണ്ടിയും ഏറെക്കാലം ഒരുമിച്ച് കളിച്ചവരാണ് കോലിയും ഗംഭീറും. 2009ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന മല്‍സരത്തില്‍ ഗംഭീര്‍- കോലി സഖ്യം മികച്ച കൂട്ടുകെട്ടില്‍ പങ്കാളിയായിരുന്നു. കോലിയുടെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി പിറന്നതും ഈ മല്‍സരത്തിലായിരുന്നു. ഗംഭീറും അന്നു 150 റണ്‍സുമായി കസറിയിരുന്നു. തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലം ഗംഭീര്‍- കോലി ജോടി മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിക്കുകയായിരുന്നു. അന്നു ഇന്ത്യ ജയിച്ചപ്പോള്‍ ഗംഭീറായിരുന്നു മാന്‍ ഓഫ് ദി മാച്ച്. എന്നാല്‍ കോലിയുമായി ഇതു പങ്കിടാന്‍ ഗംഭീര്‍ തീരുമാനിക്കുകയായിരുന്നു.

Story first published: Tuesday, June 16, 2020, 10:09 [IST]
Other articles published on Jun 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+