Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൈയടിക്കേണ്ടത് കുംബ്ലെയ്ക്ക്... മികച്ച നായകന്‍ ഗാംഗുലി, ധോണി അല്ല!! പറഞ്ഞത് ഗംഭീര്‍

gambhir

ദില്ലി: അന്താരാഷ്ട്ര കരിയറില്‍ നിരവധി ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ക്രിക്കറ്റ് വിട്ട ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങിയ അദ്ദേഹം ഇപ്പോള്‍ ബിജെപിയുടെ എംപി കൂടിയാണ്. 13 വര്‍ഷത്തോളം നീണ്ട കരിയറില്‍ രണ്ടു ലോകകപ്പുള്‍പ്പെടെ ഇന്ത്യക്കൊപ്പം നിരവധി നേട്ടങ്ങളില്‍ ഗംഭീര്‍ പങ്കാളിയായിട്ടുണ്ട്.

സൗരവ് ഗാംഗുലി നായകനായിരിക്കെ അരങ്ങേറിയ ഗംഭീര്‍ പിന്നീട് രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, എംഎസ് ധോണി, വിരാട് കോലി തുടങ്ങിയവര്‍ക്കെല്ലാം കീഴില്‍ കളിച്ചിരുന്നു. ഇവരില്‍ ധോണിക്കു കീഴിലാണ് ലോകകപ്പുള്‍പ്പെടെ കൂടുതല്‍ നേട്ടങ്ങള്‍ ഗംഭീറിനെ തേടിയെത്തിയത്. കരിയറില്‍ താന്‍ കളിച്ച ഇന്ത്യന്‍ നായകരില്‍ ഏറ്റവും കേമന്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം.

 മികച്ച ക്യാപ്റ്റന്‍ കുംബ്ലെ

മികച്ച ക്യാപ്റ്റന്‍ കുംബ്ലെ

മുന്‍ ഇതിഹാസ സ്പിന്നറും കോച്ചുമായിരുന്ന കുംബ്ലെയാണ് താന്‍ ഇതുവരെ കളിച്ചിട്ടുള്ള നായകരില്‍ ഏറ്റവും കേമനെന്നു 2018 ഡിസംബില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഗംഭീര്‍ ചൂണ്ടിക്കാട്ടി.
റെക്കോര്‍ഡുകള്‍ മാനദണ്ഡമാക്കിയാല്‍ ധോണി തന്നെയാണ് മറ്റു ക്യാപ്റ്റന്‍മാരേക്കാള്‍ മുന്നിലുള്ളത്. എന്നാല്‍ തന്നെ സംബന്ധിച്ച് കരിയറില്‍ കൡച്ച ഇന്ത്യന്‍ നായകന്‍മാരില്‍ കുംബ്ലെയോളം മിടുക്കനായ മറ്റൊരാളുണ്ടെന്നു തോന്നിയിട്ടില്ലെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റഡില്‍ ഗംഭീര്‍ പറഞ്ഞു.

കൂടുതല്‍ അവസരം ലഭിച്ചില്ല

കൂടുതല്‍ അവസരം ലഭിച്ചില്ല

ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നതാണ് കുംബ്ലെയുടെ ക്യാപ്റ്റന്‍സി മികവ് ലോകം അറിയാതെ പോവാനുള്ള പ്രധാന കാരണം. ദീര്‍ഘകാലത്തേക്കു ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എല്ലാ റെക്കോര്‍ഡുകളും കുംബ്ലെ തകര്‍ക്കുമായിരുന്നുവെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.
സൗരവ് ഗാംഗുലിക്കു കീഴില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷെ കുംബ്ലെയായിരുന്നു ദീര്‍ഘകാലത്തേക്കു ഇന്ത്യയെ നയിക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറു ടെസ്റ്റുകള്‍ മാത്രം

ആറു ടെസ്റ്റുകള്‍ മാത്രം

കുംബ്ലെയ്ക്കു കീഴില്‍ വെറും ആറു ടെസ്റ്റുകള്‍ മാത്രമാണ് താന്‍ ഇന്ത്യക്കു വേണ്ടി കളിച്ചത്. ദീര്‍ഘകാലം അദ്ദേഹത്തിനു നായകസ്ഥാനത്തു നില്‍ക്കാനായില്ല. എന്നാല്‍ കുറേക്കാലം ക്യാപ്റ്റനായിരുന്നെങ്കില്‍ ഒരുപക്ഷെ മിക്ക റെക്കോര്‍ഡുകളും കുംബ്ലെയുടെ പേരിലാവുമായിരുന്നുവെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ക്യാപ്റ്റനെന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു ഐപിഎല്‍ കിരീടവിജയങ്ങളിലേക്കു നയിച്ച് മികവ് തെളിയിച്ച താരം കൂടിയാണ് ഗംഭീര്‍.

ദ്രാവിഡിനു പകരം

ദ്രാവിഡിനു പകരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം 17ാമത്തെ വര്‍ഷമാണ് കുംബ്ലെയ്ക്കു ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത്. 2007 നവംബറില്‍ രാഹുല്‍ ദ്രാവിഡ് നായകസ്ഥാനമൊഴിഞ്ഞതോടെ കുംബ്ലെയൈ ഇന്ത്യ ടെസറ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു.
അന്നു ഏകദിന, ടി20 ടീമുകളെ നയിച്ചത് എംഎസ് ധോണിയായിരുന്നു. ടെസ്റ്റ് ടീമിന്റെ ചുമതല മാത്രമാണ് കുംബ്ലെയ്ക്കുണ്ടായിരുന്നത്.
14 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചിട്ടുള്ള അദ്ദേഹം 2008ല്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ പാതിവഴിയില്‍ വച്ചാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. ടെസ്റ്റില്‍ 619ഉം ഏകദിനത്തില് 337ഉം വിക്കറ്റുകള്‍ കുംബ്ലെ നേടിയിട്ടുണ്ട്. കുംബ്ലെയ്ക്കു കീഴില്‍ കളിച്ച 14 ടെസ്റ്റുകളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച ഇന്ത്യ അഞ്ചെണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ ആറെണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി.

Story first published: Wednesday, April 22, 2020, 11:12 [IST]
Other articles published on Apr 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+