For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി പുതിയ ബാബര്‍! കസറും, ലോകകപ്പില്‍ ഫ്‌ളോപ്പായതിനു കാരണമുണ്ട് | ഗംഭീര്‍ പറയുന്നു

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെ നേരത്തേ വളരെയധികം പുകഴ്ത്തുകയും അദ്ദേഹത്തെക്കുറിച്ച് വലിയ പ്രവചനം നടത്തുകയും ചെയ്തിട്ടുള്ളയാളാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സമാപിച്ച ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ചായിരുന്നു ഗംഭീര്‍ ചില പ്രവചനങ്ങള്‍ നടത്തിയത്. ഇതു വന്‍ അബദ്ധമായി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ബാബറിനെ വീണ്ടും വാനോളം പുകഴ്ത്തി സംസാരിക്കുകയും അതോടൊപ്പം മറ്റൊരു പ്രവചനം കൂടി നടത്തുകയും ചെയ്തിരിക്കുകയാണ് ഗംഭീര്‍. ലോകകപ്പില്‍ പാകിസ്താന്‍ ടീം സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ എല്ലാ ഫോര്‍മാറ്റുകളിലും നായകസ്ഥാനം ബാബര്‍ രാജിവച്ചിരുന്നു. തുടര്‍ന്നു വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പാകിസ്താന്‍ ഈ റോളിലേക്കു നിയമിക്കുകയും ചെയ്തിരുന്നു. ടി20യില്‍ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയും ടെസ്റ്റില്‍ ഷാന്‍ മസൂദുമാണ് നായകസ്ഥാനത്തുള്ളത്.

BABAR AZAM

ക്യാപ്റ്റന്‍സിയൊഴിഞ്ഞതോടെ ബാറ്ററെന്ന നിലയില്‍ ബാബറിന്റെ ഏറ്റവും മികച്ച പ്രകടനം ഇനി കാണാന്‍ സാധിക്കുമെന്നാണ് ഗംഭീര്‍ പ്രവചിച്ചിരിക്കുന്നത്. നിങ്ങള്‍ക്കു ബാബര്‍ ആസമിന്റെ ഏറ്റവും മികച്ച പ്രകടനം ഇനി കാണാന്‍ സാധിക്കും. തീര്‍ത്തും വ്യത്യസ്തമായ ഒരു ബാറ്ററായിരിക്കും ഇനി അദ്ദേഹം. ലോകകപ്പിനു മുമ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്ററായി ഞാന്‍ ബാബറിനെ തിരഞ്ഞെടുത്തിരുന്നു.

പക്ഷെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ബാറ്റിങില്‍ അദ്ദേഹത്തിന്റെ ഫോമിനെ ബാധിക്കുകയായിരുന്നു. ക്യാപ്റ്റനായിരിക്കുകയും ടീം നന്നായി പെര്‍ഫോം ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ ബാബര്‍ എത്ര മാത്രം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നു നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ സാധിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി. പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും ക്യാപ്റ്റനുമായ വസീം അക്രമിനോടൊപ്പം ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയൊഴിഞ്ഞ ബാബര്‍ ഇനിയുമൊരു 10 വര്‍ഷങ്ങള്‍ കൂടി കളിക്കുമെന്നു പ്രതീക്ഷിക്കുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാത്തെയും മികച്ച ബാറ്ററായി അദ്ദേഹം മാറുമെന്നു പ്രതീക്ഷിക്കുന്നതായും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത യഥാര്‍ഥ ബാബര്‍ ആസമിനെ ഇനി നിങ്ങള്‍ക്കു കാണാന്‍ സാധിക്കും.

BABAR AZAM

ഇപ്പോള്‍ മുതല്‍ വിരമിക്കുന്ന ആ ദിവസം വരെ അദ്ദേഹത്തിന്റെ യഥാര്‍ഥ കഴിവ് നിങ്ങള്‍ക്കു കാണാം. ഒരുപാട് കഴിവുകളുള്ള ബാറ്ററാണ് ബാബര്‍. പാകിസ്താന്‍ ക്രിക്കറ്റ് ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബാറ്ററായി മാറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ 10 വര്‍ഷം അദ്ദേഹത്തിനു ഇനി കളിക്കാന്‍ സാധിക്കുമെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

ഇന്ത്യ വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നായിരുന്നു ബാബര്‍ നയിച്ച പാകിസ്താന്‍ ടീം. കാരണം ഇന്ത്യയിലേതു പോലെയുള്ള ടേണിങ് പിച്ചുകളില്‍ കളിച്ച് ഏറെ പരിചയമുള്ളതിനാല്‍ അതു പാകിസ്താനു ഏറെ മുതല്‍ക്കൂട്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ടൂര്‍ണമെന്റില്‍ അവര്‍ തികഞ്ഞ പരാജയമായി തീര്‍ന്നു.

ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കാനും ബാബര്‍ക്കായില്ല. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 40 ശരാശരിയില്‍ 320 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. നാലു ഫിഫ്റ്റികളാണ് ഏകദിനത്തിലെ മുന്‍ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ ബാബര്‍ നേടുകയും ചെയ്തത്.

Story first published: Monday, December 11, 2023, 13:14 [IST]
Other articles published on Dec 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+