For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിദേശത്ത് ഓസീസ് ദയനീയം, പിന്നെങ്ങനെ ടെസ്റ്റില്‍ നമ്പര്‍ വണ്‍ ആവും? ഐസിസിക്കെതിരേ ഗംഭീര്‍

ഇന്ത്യ മൂന്നാം റാങ്കിലേക്കു പിന്തള്ളപ്പെട്ടിരുന്നു

ദില്ലി: ഐസിസിയുടെ ടെസ്റ്റ് റാങ്കിങിനെതിരേ വിമര്‍ശനവുമായി മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍. അടുത്തിടെ ഐസിസി പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാംസ്ഥാനത്തേക്കു കയറിയിരുന്നു. ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. 2016നു ശേഷം ആദ്യമായാണ് ഇന്ത്യക്കു ഒന്നാംസ്ഥാനം നഷ്ടമായത്. പുതിയ റാങ്കിങില്‍ ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുകയായിരുന്നു. ഇന്ത്യയുടെ മൂന്നാം റാങ്കിലേക്കുള്ള വീഴ്ച ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഐസിസിക്കെതിരേ ഗംഭീര്‍ രംഗത്തു വന്നിരിക്കുന്നത്.

gambhir

2016-17ലെ പ്രകടനം പുതിയ റാങ്കിങില്‍ പരിഗണിച്ചിട്ടില്ലെന്നും ഇതാണ് ഇന്ത്യക്കു ഒന്നാംസ്ഥാനം നഷ്ടപ്പെടുത്തിയതെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. 2016-17 സീസണില്‍ 12 ടെസ്റ്റുകളില്‍ ജയിച്ച ഇന്ത്യക്കു ഒന്നില്‍ മാത്രമേ പരാജയം നേരിട്ടിരുന്നുള്ളൂ. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ഈ റെക്കോര്‍ഡ് നീക്കം ചെയ്യപ്പെട്ടത് ഇന്ത്യക്കു വിനയാവുകയായിരുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള ചാറ്റിലാണ് ഐസിസിക്കും റാങ്കിങ് സംവിധാനത്തിനുമെതിരേ ഗംഭീര്‍ വിമര്‍ശനമുന്നയിച്ചത്. പോയിന്റ്, റാങ്കിങ് സംവിധാനങ്ങളില്‍ തനിക്കു വിശ്വാസമില്ലെന്നു അദ്ദേഹം വ്യക്തമാക്കി. വിദേശത്തെ ടെസ്റ്റില്‍ ജയിക്കുന്ന ടീമിനും നാട്ടില്‍ ടെസ്റ്റ് ജയിക്കുന്ന ടീമിനും ഒരേ പോയിന്റ് തന്നെ നല്‍കുന്നത് ശരിയല്ലെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. നേരത്തേ കോലിയും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു.

ഇന്ത്യക്കു ഒന്നാംസ്ഥാനം നഷ്ടമായതില്‍ അദ്ഭുതമില്ല. പോയിന്റ്, റാങ്കിങ് സംവിധാനത്തില്‍ തന്നെ തനിക്കു വിശ്വാസമില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലാണ് അത് ഏറ്റവും മോശമായി മാറിയത്. നാട്ടില്‍ ടെസ്റ്റ് ജയിച്ചാല്‍ ലഭിക്കുന്ന അതേ പോയിന്റാണ് വിദേശത്ത് ടെസ്റ്റ് ജയിച്ചാലും നല്‍കുന്നത്. ഇത് ശുദ്ധ വിഡ്ഢിത്തമാണെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റഡില്‍ ഗംഭീര്‍ വ്യക്തമാക്കി.

ind test

ഇന്ത്യ നാട്ടില്‍ മാത്രമല്ല വിദേശത്തും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീവിടങ്ങളില്‍ ടെസ്റ്റുകളും ഇന്ത്യ ജയിച്ചിട്ടുണ്ട്. മറ്റു പല രാജ്യങ്ങള്‍ക്കും സാധിക്കാത്ത കാര്യമാണതെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയക്ക് ഒന്നാം റാങ്ക് നല്‍കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഉപഭൂഖണ്ഡത്തില്‍ കളിച്ച ടെസ്റ്റുകളില്‍ ഓസീസിന്റെ പ്രകടനം അത്ര മികച്ചതല്ല. ഇന്ത്യയില്‍ കളിച്ച നാലു ടെസ്റ്റ് പരമ്പരകളിലും അവര്‍ തോല്‍വിയേറ്റുവാങ്ങി. ഇന്ത്യ തന്നെയായിരുന്നു ഒന്നാം റാങ്കില്‍ തുടരേണ്ടിയിരുന്നത്. എന്തു കണ്ടിട്ടാണ് ഓസീസിന് ഒന്നാം സ്ഥാനം നല്‍കിയതെന്നറിയില്ല. വിദേശത്ത് അവരുടെ പ്രകടനം വളരെ മോശമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Monday, May 11, 2020, 14:09 [IST]
Other articles published on May 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+