Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗവാസ്‌കറെ തള്ളി ഗംഭീര്‍, കോലിയാണ് ശരി... കൈയടിക്കേണ്ടത് ദാദയ്ക്കു തന്നെ

മുംബൈ: വിദേശത്തു ഇന്ത്യ ടെസ്റ്റുകള്‍ വിജയിക്കാന്‍ തുടങ്ങിയത് മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കു കീഴിലായിരുന്നുവെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായത്തോടു യോജിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റ് ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയ ശേഷമായിരുന്നു ദാദയുടെ ടീമിനെ കോലി പുകഴ്ത്തിയത്.

എന്നാല്‍ കോലിയെ വിമര്‍ശിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ രംഗത്തു വന്നിരുന്നു. ഗാംഗുലിക്കു മുമ്പും ഇന്ത്യ വിദശത്തു ടെസ്റ്റ് ജയിച്ചിട്ടുണ്ടെന്നായിരുന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, കോലി പറഞ്ഞത് തന്നെയാണ് ശരിയെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ എംപി കൂടിയായ ഗംഭീര്‍.

കോലിയോടു യോജിക്കുന്നു

കോലിയോടു യോജിക്കുന്നു

ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് കോലിയും ഗവാസ്‌കറും നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന ചോദ്യത്തിന് കോലിക്കൊപ്പമെന്നായിരുന്നു ഗംഭീറിന്റെ ഉത്തരം.
തങ്ങളുടെ കാലഘട്ടത്തില്‍ ഇന്ത്യയെ നയിച്ച ഓരോ ക്യാപ്റ്റന്‍മാരും മിടുക്കര്‍ തന്നെയായിരുന്നു. എന്നാല്‍ വിദേശത്തു ടീം കൂടുതല്‍ ടെസ്റ്റുകളില്‍ ജയിക്കാന്‍ തുടങ്ങിയത് ഗാംഗുലിക്കു കീഴിലാണെന്ന കോലിയുടെ അഭിപ്രായത്തോടു യോജിക്കുന്നതായും ഗംഭീര്‍ വിശദമാക്കി.

നാട്ടില്‍ അന്നും ഇന്നും മികച്ച ടീം

നാട്ടില്‍ അന്നും ഇന്നും മികച്ച ടീം

ഇന്ത്യെ ഇതുവരെ നയിച്ച ഒരു ക്യാപ്റ്റനെയും വില കുറച്ചു കാണുന്നില്ലെന്നു ഗംഭീര്‍ പറഞ്ഞു. ഗവാസ്‌കറുടെ സമയത്തായാലും കപില്‍ ദേവിന്റെ സമയത്തായാലും ഇന്ത്യ നാട്ടിലെ ടെസ്റ്റുകളില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിക്കു കീഴിലും ഇന്ത്യ ഈ ആധിപത്യം തുടരുകയാണ്. എന്നാല്‍ വിദേശത്ത് കളിച്ച ടെസ്റ്റ് മല്‍സരങ്ങുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഗാംഗുലി തന്നെയായിരിക്കും ഏറ്റവും മുകളില്‍ . കാരണം നാട്ടില്‍ മാത്രമല്ല വിദേശത്തും ഇന്ത്യക്കു ടെസ്റ്റ് ജയിക്കാന്‍ കഴിയുമെന്ന് തെളിയിച്ചത് ദാദയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഗവാസ്‌കര്‍ പറഞ്ഞത് ഇങ്ങനെ...

ഗവാസ്‌കര്‍ പറഞ്ഞത് ഇങ്ങനെ...

ടെസ്റ്റില്‍ ഇന്ത്യയുടെ ആധിപത്യം തുടങ്ങിയത് 2000ത്തില്‍ ഗാംഗുലി ക്യാപ്റ്റനായതോടെയാണെന്നാണ് കോലി അഭിപ്രായപ്പെട്ടത്. ദാദ ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് കൂടിയാണെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടായിരിക്കാം ദാദ അദ്ദേഹത്തെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞത്.
എന്നാല്‍ 70കളിലും 80 കളിലുമെല്ലാം ഇന്ത്യ ടെസ്റ്റുകള്‍ ജയിച്ചിട്ടുണ്ട്. 70കളില്‍ ഇന്ത്യ വിദേശത്തു ടെസ്റ്റുകള്‍ ജയിച്ചിട്ടുണ്ട്. 1986ലും വിദേശത്തു ഇന്ത്യ ജയം കൊയ്തിരുന്നു. അന്നു കോലി ജനിച്ചിട്ടു പോലുമില്ലെന്നും ഗവാസ്‌കര്‍ തുറന്നടിച്ചിരുന്നു.

Story first published: Wednesday, November 27, 2019, 11:54 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+