വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കെകെആര്‍ ക്യാപ്റ്റനായി കാര്‍ത്തിക് വേണ്ട... പകരം ഈ താരം വരട്ടെ, നിര്‍ദേശവുമായി ഗംഭീര്‍

ഗില്ലിനെ ക്യാപ്റ്റനാക്കണമെന്നാണ് ഗംഭീറിന്റെ നിര്‍ദേശം

gamb

ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് പുതിയ നായകന്‍ വേണമെന്നു മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ രണ്ടു സീസണുകളിലും വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ കാര്‍ത്തികിനു പകരം യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു ഗംഭീര്‍ വ്യക്തമാക്കി.

പന്തിന് ഇത്രയും ഫാന്‍സോ? അതും ധോണിയുടെ ഗ്രൗണ്ടില്‍!! സൂപ്പര്‍ ഇന്നിങ്‌സിനെക്കുറിച്ച് താരം...പന്തിന് ഇത്രയും ഫാന്‍സോ? അതും ധോണിയുടെ ഗ്രൗണ്ടില്‍!! സൂപ്പര്‍ ഇന്നിങ്‌സിനെക്കുറിച്ച് താരം...

കൊല്‍ക്കത്ത ടീമില്‍ ക്യാപ്റ്റനാവാന്‍ യോഗ്യതയുള്ള കൂടുതല്‍ താരങ്ങളില്ലെന്നതാണ് തന്റെ അഭിപ്രായം. ഒരാളെ ക്യാപ്റ്റനായി തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ശുഭ്മാന്‍ ഗില്ലിനെയായിരിക്കും താന്‍ തിരഞ്ഞെടുക്കുക. യുവ താരം നായകസ്ഥാനത്തേക്കു വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കാര്‍ത്തികിനു രണ്ടു സീസണ്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ഇനി ഗില്ലിന് അവസരം നല്‍കൂ. പുതിയ ചിന്തകളും മല്‍സരഫലങ്ങളും നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കുമെന്നും ഗംഭീര്‍ വിശദമാക്കി.

gill

2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. അന്നു ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. കൂടാതെ പഞ്ചാബ് ടീമിനെയും ഗില്‍ നയിച്ചിട്ടുണ്ട്. അടുത്തിടെ ദിയോധര്‍ ട്രോഫിയില്‍ ഇന്ത്യന്‍ സി ടീമിനെ നയിച്ചതും ഗില്ലായിരുന്നു. 2018ലെ ഐപിഎല്‍ ലേലത്തിലാണ് ഗില്ലും കാര്‍ത്തികും കെകെആറിലെത്തിയത്. 2018ലെ ഐപിഎല്ലില്‍ കെകെആര്‍ പ്ലേഓഫിലെത്തിയെങ്കിലും കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്താവുകയായിരുന്നു.

Story first published: Monday, December 16, 2019, 16:26 [IST]
Other articles published on Dec 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X