For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തും ഗംഭീറും തെറിക്കും!! സഞ്ജുവടക്കം ടീമിലേക്ക്, ടെസ്റ്റില്‍ അടിമുടി മാറാന്‍ ഇന്ത്യ

ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പരാജയഭീതിയിലാണ് ടീം ഇന്ത്യ. കഴിഞ്ഞ മൂന്നു തവണയും ട്രോഫി കൈവശം വച്ച ഇന്ത്യക്കു ഇത്തവണ ഇതു വിട്ടുകൊടുക്കേണ്ടതായി വന്നേക്കും. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും നിലവില്‍ 1-1നു ഒപ്പമാണെങ്കിലും ഗാബയിലെ മൂന്നമങ്കത്തില്‍ തോല്‍വിയിലേക്കുകയാണ് രോഹിത് ശര്‍മയും സംഘവും. കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ ടെസ്റ്റില്‍ ഇന്ത്യ പരാജയത്തിലേക്കു വീഴുമെന്നു ഉറപ്പാണ്.

ഗാബയില്‍ തോല്‍ക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ഫൈനലില്‍ സ്ഥാനവും നഷ്ടമായേക്കും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടീമിന്റെ മോശം പ്രകടനത്തില്‍ ബിസിസിഐയ്ക്കു കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. അതുകൊണ്ടു തന്നെ ഈ പരമ്പരയ്ക്കു ശേഷം ടെസ്റ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ അവര്‍ കൊണ്ടു വന്നേക്കുകയും ചെയ്യും.

ROHIT SHARMA GAUTAM GAMBHIR

രോഹിത്തും ഗംഭീറും പുറത്തേക്ക്

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ബിസിസിഐ വരുത്താന്‍ പോവുന്ന ഏറ്റവും വലിയ മാറ്റം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ എന്നിവരെ നീക്കുകയെന്നതാണ്. കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനോടു നാട്ടില്‍ 0-3നു തൂത്തുവാരപ്പെട്ടപ്പോള്‍ തന്നെ ബിസിസിഐ കലിപ്പില്ലായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരമാണ് രോഹിത്തിനും ഗംഭീറിനും ബിസിസിഐ നല്‍കിയത്.

എന്നാല്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജയം നേടിയതൊഴിച്ചാല്‍ പിന്നീട് ടീമിന്റെ പ്രകടനത്തിന്റെ ഗ്രാഫ് താഴേക്കാണ്. രണ്ടാം ടെസ്റ്റില്‍ പത്തു വിക്കറ്റിനാണ് ഇന്ത്യ നാണംകെട്ടത്. ഇപ്പോള്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് പരാജയവും ടീമിനു നേരിടാന്‍ സാധ്യതയുണ്ട്.

ടെസ്റ്റില്‍ പുതിയ കോച്ച്

ഗൗതം ഗംഭീറിനെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ കോച്ച് സ്ഥാനത്തു തന്നെ നിലനിര്‍ത്തി പകരം ടെസ്റ്റിലേക്കു മാത്രം പുതിയൊരു പരിശീലകനെ ബിസിസിഐ കൊണ്ടുവന്നേക്കുമെന്നാണ് വിവരം. ഈ റോളിലേക്കു ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്ററും ഇതിഹാസ ബാറ്ററുമായ വിവിഎസ് ലക്ഷമാണാണ്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവി കൂടിയാണ് അദ്ദേഹം.

ടെസ്റ്റില്‍ ഗംഭീറിന്റെ അനുഭവ സമ്പത്തില്ലായ്മ ഇന്ത്യന്‍ ടീമിനു വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ മിടുക്കിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ ടെസ്റ്റില്‍ ഗംഭീറിന് ഈ മികവ് അവകാശപ്പെടാനില്ല. ഇപ്പോള് ടീമിന്റെ മുഖ്യ കോച്ചായി വന്നപ്പോള്‍ അദ്ദേഹത്തിനു ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നതും ഇതു തന്നെയാണ്.

എന്നാല്‍ ടെസ്റ്റില്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണ് ലക്ഷ്മണ്‍. ഇന്ത്യക്കു വേണ്ടി നാട്ടിലും പുറത്തും പല ഗംഭീര മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതു ടെസ്റ്റ് ടീമിന്റെ പരിശീലകനെന്ന നിലയില്‍ തന്ത്രങ്ങള്‍ മെനയാനും ടീം സെലക്ഷനിലുമെല്ലാം ലക്ഷ്മണിനെ സഹായിക്കുകയും ചെയ്യും.

VVS LAXMAN

കോലിയും തെറിക്കും

രോഹിത് ശര്‍മയും ഗൗതം ഗംഭീറും മാത്രമല്ല മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിക്കും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമാവുമെന്നാണ് സൂചനകള്‍. രോഹിത്തിനെപ്പോലെ കോലിയും റെഡ് ബോള്‍ ക്രിക്കറ്റില്‍ പതറുകയാണ്. ഓസ്‌ട്രേലിയയുമായുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറി നേടിയിരുന്നെങ്കിലും ബാക്കിയുള്ള നാലിന്നിങ്‌സുകളിലും ബാറ്റിങില്‍ വന്‍ പരാജയമായി മാറിയിരുന്നു.

നേരത്തേ ന്യൂസിലാന്‍ഡിനെതിരായ അവസാന ടെസ്റ്റ് പരമ്പരയിലും കോലി ഫ്‌ളോപ്പായിരുന്നു. ആറിന്നിങ്‌സുകളില്‍ നിന്നും 100 റണ്‍സ് പോലും തികയ്ക്കാന്‍ അദ്ദേഹത്തിനായില്ല. ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം കോലി ദുരന്തമായി.

പുതിയ താരങ്ങളെത്തും

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിളില്‍ പുതിയ ചില താരങ്ങളെ ടീമിലേക്കു ബിസിസിഐ കൊണ്ടു വന്നേക്കും. ഓപ്പണിങിലേക്കു റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍ എന്നിവരെല്ലാം പരിഗണനയിലുണ്ട്.

മധ്യനിരയിലേക്കു മലയാളി താരം സഞ്ജു സാംസണുള്‍പ്പെടെയുള്ളവരും വന്നേക്കും. ബൗളിങില്‍ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനു പകരം പുതിയൊരു താരത്തെയും അടുത്ത പരമ്പരയില്‍ ടീമിലേക്കു ഇന്ത്യ കൊണ്ടുവരാന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, December 16, 2024, 10:42 [IST]
Other articles published on Dec 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+