For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ ദേശീയ ടീമിലെടുക്കാനോ? എന്തു കണ്ടിട്ട്!! തുറന്നടിച്ച് ഗൗതം ഗംഭീര്‍

ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്ന് ധോണി വിട്ടുനില്‍ക്കുകയായിരുന്നു

GAMBHIR

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികുടെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം ഐപിഎല്ലിനെക്കുറിച്ചും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ചുമാണ്. കൊറോണ വൈറസ് രാജ്യത്തു കൂടുതല്‍ പേരിലേക്കു പടര്‍ന്നു പിടിച്ചതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് ഐപിഎല്‍. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കു നീട്ടിയെങ്കിലും ടൂര്‍ണമെന്റ് അനിശ്ചിതമായി നീളുമെന്നുറപ്പായിക്കഴിഞ്ഞു.

ഐപിഎല്ലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയുടെ ഭാവിയും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ദേശീയ ടീമിലേക്കു തനിക്കു വീണ്ടും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ധോണി. ഇതിനിടെയാണ് കൊവിഡ്-19 എല്ലാം കീഴ്‌മേല്‍ മറിച്ചത്. ദേശീയ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ടീമംഗവും ഇപ്പോള്‍ ദില്ലിയില്‍ നിന്നുള്ള ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍.

സാധ്യത തീരെ കുറവ്

ഈ വര്‍ഷത്തെ ഐപിഎല്‍ റദ്ദാക്കുകയാണെങ്കില്‍ ധോണി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള സാധ്യത തീരെ കുറവാണെന്നു ഗംഭീര്‍ വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഐപിഎല്‍ ഇനി നടക്കുമോയെന്ന കാര്യം സംശയമാണ്. ഐപിഎല്ലില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ വഴിയും അടയും. കഴിഞ്ഞ ഒമ്പത് മാസത്തോളമായി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുന്ന ധോണിയെ എന്ത് അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടീമിലെടുക്കേണ്ടതെന്നും ഗംഭീര്‍ ചോദിക്കുന്നു.

പകരക്കാരന്‍ കെഎല്‍ രാഹുല്‍

ധോണിയുടെ പകരക്കാരനെന്ന റോള്‍ ഏറ്റവുമധികം യോജിക്കുന്നത് കെഎല്‍ രാഹുലിനാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ശേഷം ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും രാഹുലിന്റെ പ്രകടനം ശ്രദ്ധിച്ചിരുന്നു. വിക്കറ്റ് കീപ്പിങ് വിലയിരുത്തിയാല്‍ ധോണിയൊളമെത്തില്ലെന്നു അറിയാം. എങ്കിലും ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് മികച്ച രീതിയില്‍ ഉപയോഗപ്പെടത്താവുന്ന താരമാണ് അദ്ദേഹം. ബാറ്റിങില്‍, മൂന്നോ, നാലോ സ്ഥാനത്തു രാഹുലിനെ ഇന്ത്യക്കു ഇറക്കാമെന്നും ഗംഭീര്‍ പറഞ്ഞു.

വ്യക്തിപരമായ തീരുമാനം

ക്രിക്കറ്റില്‍ വിരമിക്കുന്നതിനെക്കുറിച്ച് തനിക്കു അഭിപ്രായം പറയാന്‍ കഴിയില്ല. അത് തികച്ചും അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണമാണെന്നു ഗംഭീര്‍ വ്യക്തമാക്കി. നിലവില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളെല്ലാം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണം. മറ്റൊന്നും ടീം സെലക്ഷനില്‍ പരിഗണിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ ഐപിഎല്‍ ഇല്ലെങ്കില്‍ എന്ത് പരിഗണിച്ച് ധോണിയെ ടീമിലുള്‍പ്പെടുത്തുമെന്നും ഗംഭീര്‍ ചോദിച്ചു.
2019 ജൂലൈയിലാണ് ധോണി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു ഇത്. സെമിയില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ പുറത്തായ ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. ഇതിനിടെ ധോണി വിരമിച്ചേക്കുമെന്ന തരത്തില്‍ പല അഭ്യൂഹങ്ങളും പരന്നെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.

Story first published: Tuesday, April 14, 2020, 8:42 [IST]
Other articles published on Apr 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+