ഫുട്‌ബോള്‍ താരം ബാറ്റിസ്റ്റ്യൂട്ടയുടെ കാലുകള്‍ മുറിച്ചുമാറ്റുമോ?
ബ്യൂണസ് ഐറിസ്: ഒരുകാലത്ത് പുല്‍മൈതാനങ്ങളെ മാന്ത്രികക്കാലുകളാല്‍ ത്രസിപ്പിച്ച അര്‍ജന്റീനന്‍ ഫുട്‌ബോള്‍ സ്‌ട്രൈക്കര്‍ ബാറ്റിസ്റ്റിയൂട്ട, തന്റെ കാലുകള്‍ മുറിച്ചു മാറ്റാന്‍ ഡോക്ടര്‍മാരോട് കേണപേക്ഷിക്കുകയാണെന്ന വാര്‍ത്ത ഫുട്‌ബോള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. മൃദുലാസ്ഥിയുടെ അഭാവംകാരണം ശയ്യാവലംബിയായ ബാറ്റിസ്റ്റിയൂട്ട വേദന അസഹ്യമായതോടെയാണ് കാല്‍ മുറിച്ചുമാറ്റാന്‍ അപേക്ഷിച്ചത്.
എനിക്കിനി ഈ കാലുകളെ വേണ്ട. ഫുട്‌ബോളിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഈ വേദന എന്നെ ഇല്ലാതാക്കും മുന്‍പ് കാലുകള്‍ മുറിച്ചുമാറ്റൂ എന്ന് ബാറ്റിസ്റ്റ്യൂട്ട ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. കാലില്ലാതെ കൃത്രിമ കാലുകളാല്‍ ഓടുന്ന ഓസ്‌കര്‍ പിസ്റ്റോറയസിന്റേതുപോലുള്ള കാലുകള്‍ തനിക്ക് വച്ചു പിടിപ്പിച്ചാല്‍ മതിയെന്നാണ് ബാറ്റിസ്റ്റ്യൂട്ട പറയുന്നത്.

ബാറ്റിഗോളുകളുടെ ഉടമയായ ബാറ്റിസ്റ്റിയൂട്ട 2005ലാണ് അര്‍ജന്റീനന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ചത്. പിന്നീട് ഗോള്‍ഫിലും പോളോയിലുമായിരുന്നു ബാറ്റിയുടെ ശ്രദ്ധ. എന്നാല്‍ വേദന രൂക്ഷമായതോടെ പൂര്‍ണമായും ശയ്യാവലംബിയായി. ടോയ്‌ലറ്റില്‍ പോകാന്‍ പോലും മറ്റുള്ളവരെ ആശ്രയിക്കുകയാണ് ലോക ഫുട്‌ബോള്‍ ആരാധകരുടെ പ്രിയതാരം.
78 മത്സരങ്ങളില്‍ നിന്നായി 56 ഗോളുകള്‍ അര്‍ജന്റീനയ്ക്കുവേണ്ടി നേടിയിട്ടുണ്ട് ബാറ്റിസ്റ്റ്യൂട്ട. ഇറ്റാലിയന്‍ ടീം ഫിയോറന്റീനയ്ക്കായി 207 ഗോളുകളാണ് ബാറ്റി അടിച്ചു കൂട്ടിയത്. തങ്ങളുടെ പ്രിയപ്പെട്ട ബാറ്റി എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്നും കാലുകളില്ലാത്ത ബാറ്റിസ്റ്റിയൂട്ട സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്താണെന്നും അര്‍ജന്റീനയിലെ ആരാധകര്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications