IND vs AUS: ഗാബ ഇവര്‍ക്കു വെറും ഡബ്ബ! എന്തൊരു ധൈര്യം- താക്കൂറിനും സുന്ദറിനും കൈയടി

വീരോചിത ബാറ്റിങിലൂടെ ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ രക്ഷകരായി മാറിയ ശര്‍ദ്ദുല്‍ താക്കൂറിനെയും വാഷിങ്ടണ്‍ സുന്ദറിനെയും പുകഴ്ത്തി മുന്‍ താരങ്ങളും. 369 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിനു 186 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ 123 റണ്‍സിന്റെ കൂട്ടുകെട്ടുമായി താക്കൂര്‍- സുന്ദര്‍ ജോടി ഇന്ത്യയെ ടെസ്റ്റിലേക്കു തിരികെ കൊണ്ടുവന്നു. ഇരുവരുടെയും മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 336 റണ്‍സും നേടി.
67 റണ്‍സോടെ താക്കൂര്‍ ഇന്ത്യയുടെ ടോപ്‌സകോററായി മാറി. അരങ്ങേറ്റ ടെസ്റ്റ് കളിച്ച സുന്ദറാവട്ടെ 62 റണ്‍സുമെടുത്തിരുന്നു. വീരന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, മൈക്കല്‍ വോന്‍, ദിനേഷ് കാര്‍ത്തിക് അടക്കമുള്ളവര്‍ ഇരുവരെയും പുകഴ്ത്തി.

ഗാബയെ ഡബ്ബയാക്കിയെന്നു സെവാഗ്
ഈ രണ്ടു പേര്‍ക്കും ഗാബ വെറും ഡബ്ബയായിരുന്നു. ഉജ്ജ്വലം സുന്ദര്‍, താക്കൂര്‍ എന്നായിരുന്നു സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. ഈ ഇന്ത്യന്‍ ടീമിന്റെ ധൈര്യത്തെ ഒറ്റവാക്കില്‍ വിശദീകരിക്കുകയാണെങ്കില്‍ ദബാങെന്നു പറയേണ്ടിവരും.
വളരെ ആകര്‍ഷണീയവും ഒപ്പം ചങ്കൂറ്റവും നിറഞ്ഞതായിരുന്നു ഇരുവരുടെയും ബാറ്റിങ്. അതി സുന്ദര്‍ താക്കൂറെന്നും സെവാഗ് ട്വിറ്റില്‍ കുറിച്ചു.

മുഴുന്‍ ക്രെഡിറ്റും ഇന്ത്യക്ക്
ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യത്തെ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ പ്രശംസിച്ചു. മുഴുവന്‍ ക്രെഡിറ്റും ഇന്ത്യന്‍ ടീമിനാണ്. ഈ പര്യടനത്തില്‍ ഇന്ത്യന്‍ ടീം കാഴ്ചവച്ച പോരാട്ടവീര്യം എടുത്തു പറയേണ്ടതാണ്.
ഒരുപാട് പേര്‍ക്കു പരിക്കേറ്റിട്ടും തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ കഴിവ് കൈയടി അര്‍ഹിക്കുന്നു. പലരും പറയുന്നതു പോലെ ഇന്ത്യയുടെ ബെഞ്ചിലും മികച്ച കളിക്കാരാണുള്ളത്. വളരെ കരുത്തുറ്റ താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ബെഞ്ചിലുണ്ടെന്നും വോന്‍ ട്വിറ്ററില്‍ കുറിച്ചു.

യുവ ബൗളര്‍മാര്‍ക്കു മാതൃക
സുന്ദറും താക്കൂറും യുവ ബൗളര്‍മാര്‍ക്കു മാതൃകയമായി മാറിയിരിക്കുകയാണെന്നായിരുന്നു ലക്ഷ്മണ്‍ ട്വിറ്ററിലൂടെ അഭിനന്ദിച്ചത്. കന്നി ടെസ്റ്റ് ഫിഫ്റ്റി നേടിയ സുന്ദറിനും താക്കൂറിനും അഭിനന്ദനങ്ങള്‍.
നിങ്ങളുടെ പോരാട്ടവീര്യം, ടെക്‌നിക്ക്, കരുത്ത് എന്നിവയെല്ലാം ഇഷ്ടപ്പെട്ടു. യുവ ബൗളര്‍മാര്‍ അവരുടെ ബാറ്റിങും മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നതിന് നല്ല മാതൃകതയാണ് രണ്ടു പേരും കാണിച്ചിരിക്കുന്നത്. ടീമിന് എപ്പോഴാണ് ബാറ്റിങില്‍ നിങ്ങളുടെ സംഭാവന സഹായകമാവുകയെന്നു അറിയാന്‍ കഴിയില്ലെന്നും ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.

അഭിനന്ദിച്ചേ മതിയാവൂ
നെറ്റ് ബൗളര്‍മാരായി പരിശീലനത്തിനെത്തിയ രണ്ടു പേരാണ് ഒരിന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറിയിരിക്കുന്നത്. എല്ലാവരും എഴുന്നേറ്റുനിന്ന് ഊര്‍ജസ്വലമായ ഈ പോരാട്ടത്തെ അഭിനന്ദിക്കു തന്നെ വേണമെന്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications