Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കോലിയും കാര്‍ത്തിക്കും അംപയറോട് ചൂടായി

ബൈദരാബാദ്: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും അംപയറോട് ചൂടായി. മഴ പെയ്തപ്പോള്‍ കളി നിര്‍ത്താത്തതാണ് കോലിയെ ദേഷ്യം പിടിപ്പിച്ചത്. ഫീല്‍ഡ് അംപയറായ കുമാര ധര്‍മസേനയോടാണ് കോലി തട്ടിക്കറിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയായിരുന്നു കളി. കളിയില്‍ ബാംഗ്ലൂര്‍ 6 വിക്കറ്റിന് ജയിച്ചു.

മഴമൂലം 2 മണിക്കൂറും 40 മിനുട്ടും വൈകിയാണ് കളി തുടങ്ങിയത് തന്നെ. പതിനൊന്ന് ഓവര്‍ വീതം കളി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഇന്നിംഗ്‌സ് പത്തോവര്‍ പിന്നിട്ടതോടെ വീണ്ടും മഴ പെയ്തു. എന്നാല്‍ മഴ കനത്തുപെയ്തിട്ടും കളി തുടരാനായിരുന്നു അംപയര്‍മാരുടെ തീരുമാനം. ഇത് കോലിക്ക് ഇഷ്ടപ്പെട്ടില്ല.

kohli

കോരിപ്പെയ്യുന്ന മഴയിലാണ് പതിനൊന്നാമത്തെ ഓവര്‍ കളിച്ചത്. മഴയില്‍ തെന്നിയ കോലിക്ക് ഒരു പന്ത് ഫീല്‍ഡ് ചെയ്യാനും പറ്റിയില്ല. ഇതേത്തുടര്‍ന്ന് അംപയറോട് ഇക്കാര്യം കോലി പറയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മഴയത്ത് തന്നെ ഈ ഓവര്‍ എറിഞ്ഞ് തീര്‍ക്കുകയായിരുന്നു. ഇന്നിംഗ്‌സ് കഴിഞ്ഞതും ഇക്കാര്യം ചൂണ്ടിക്കാട്ടി കോലി അംപയറോട് ചൂടായി.

എന്തുകൊണ്ടാണ് കളി നിര്‍ത്താതിരുന്നത് എന്നായിരുന്നു കോലിയുടെ ചോദ്യം. എന്നാല്‍ ധര്‍മസേന ഇതിന് മറുപടി ഒന്നും പറഞ്ഞില്ല. കോലിയുടെ നാട്ടുകാരനായ ലെഗ് അംപയര്‍ അനില്‍ ചൗധരി ഓടിയെത്തി കോലിയെ പിന്തിരിപ്പിച്ചു. ധര്‍മസേനയ്ക്ക് ഇത് ഇഷ്ടമായില്ല എന്ന് മുഖഭാവം കണ്ടാല്‍ വ്യക്തമാകുമായിരുന്നു. കോലി പിന്തിരിഞ്ഞ് പോയതും ദിനേശ് കാര്‍ത്തിക് അംപയറൊട് തട്ടിക്കയറുകയായിരുന്നു.

Story first published: Saturday, May 16, 2015, 14:54 [IST]
Other articles published on May 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+