Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

ട്വന്റി20 ലോകകപ്പ്: മാര്‍ഷും സ്റ്റാര്‍കുമില്ലാതെ ഓസ്‌ട്രേലിയ വരുന്നൂ

Next »

« Previous

ഇന്ത്യയോട് സ്വന്തം നാട്ടില്‍ പരമ്പര തോറ്റ ക്ഷീണത്തിലാണ് ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ വരുന്നത്. അതും ഇന്ത്യയിലേക്ക്. ഇന്ത്യയും പാകിസ്താനും ന്യൂസിലന്‍ഡും അടങ്ങിയ ഗ്രൂപ്പ് രണ്ടിലാണ് ഓസ്‌ട്രേലിയ. ഏകദിനത്തില്‍ പുപ്പുലികളാണ് ഓസ്‌ട്രേലിയന്‍ ടീമെങ്കിലും ട്വന്റി 20 യില്‍ അവരത്ര പോര. ഒരു ലോകകപ്പ് പോലും കയ്യിലില്ല. ഇത്തവണ എങ്ങനെയും ആ ക്ഷീണം തീര്‍ക്കലാകും സ്റ്റീവ് സ്മിത്തിന്റെയും കൂട്ടരുടെയും ലക്ഷ്യം.

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷല്‍, ഷെയ്ന്‍ വാട്‌സന്‍, ജയിംസ് ഫോക്‌നര്‍, മാക്‌സ്വെല്‍ എന്നിങ്ങനെ എണ്ണം പറഞ്ഞ ട്വന്റി 20 താരങ്ങളുണ്ട് ടീമില്‍. ഏത് കളിയും ഒറ്റക്ക് ജയിപ്പിക്കാന്‍ പോന്നവരാണ് ഇവര്‍. പക്ഷേ ഒരു ടീമായി കളിച്ചാല്‍ ഇവര്‍ പരാജയപ്പെടുന്നു. കൂനിന്മേല്‍ കുരു എന്ന് പറഞ്ഞ് പോലെ പരിക്ക് മൂലം മിച്ചല്‍ സ്റ്റാര്‍കിന്റെ സേവനവും ഇല്ല. മികച്ച ഫോമിലാണെങ്കിലും ഷോണ്‍ മാര്‍ഷിനെ ടീമില്‍ പരിഗണിച്ചിട്ടുമില്ല.

australia

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നല്ല പരിചയമുള്ള മാര്‍ഷ് ടീമിന് ഗുണം ചെയ്യുമായിരുന്നു. മാര്‍ഷിന് മാത്രമല്ല, വിക്കറ്റ് കീപ്പര്‍ മാത്യു വേഡിനും ടീമില്‍ ഇടം കിട്ടിയിട്ടില്ല. ബോയ്സിനെയും ക്രിസ് ലിന്നിനെയും ഒഴിവാക്കി. ഓസ്‌ട്രേലിയ ടീം ഇങ്ങനെ: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ആഷ്തണ്‍ അഗര്‍, നഥാന്‍ കോര്‍ട്ര്‍ നീല്‍, ജയിംസ് ഫോക്‌നര്‍, ആരോണ്‍ ഫിഞ്ച്, ഹേസ്റ്റിംഗ്‌സ്, ഹേസല്‍വുഡ്, ഉസ്മാന്‍ ഖ്വാജ, മിച്ചല്‍ മാര്‍ഷ്, മാക്‌സ്വെല്‍, പീറ്റര്‍ നെവില്‍, ഷെയ്ന്‍ വാട്‌സന്‍, ആദം സാംപ, ആന്‍ഡ്രൂ ടൈ. കോച്ച് ഡാരന്‍ ലേമാന്‍.

അടുത്ത പേജില്‍: ട്വന്റി20 ലോകകപ്പ്: മക്കുല്ലമുണ്ടായിരുന്നെങ്കില്‍ ന്യൂസിലന്‍ഡ് തകര്‍ത്തേനെ!

Next »

« Previous

Story first published: Wednesday, March 9, 2016, 16:10 [IST]
Other articles published on Mar 9, 2016
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+