Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 ലോകകപ്പ്: മക്കുല്ലമുണ്ടായിരുന്നെങ്കില്‍ ന്യൂസിലന്‍ഡ് തകര്‍ത്തേനെ!

<ul id="pagination-digg"><li class="previous"><a href="/news/sports/cricket/full-squad-icc-world-twenty20-2016-group-2-03-146736.html">« Previous</a>

ബ്രണ്ടന്‍ മക്കുല്ലം - ന്യൂസിലന്‍ഡിന് ആ പേര് വെറുമൊരു കളിക്കാരന്റേതല്ല. സമീപകാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്റേതാണ്. അതിനും മേലെ ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുടേതാണ്. ട്വന്റി 20 ലോകകപ്പ് പടിവാതിലില്‍ വന്നുനില്‍ക്കേയാണ് മക്കുല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതും ഒട്ടും പ്രതീക്ഷിക്കാതെ. ആരാധകര്‍ മാത്രമല്ല ന്യൂസിലന്‍ഡിന്റെ സെലക്ടര്‍മാര്‍ പോലും ഞെട്ടിപ്പോയി.

കഴിഞ്ഞ വര്‍ഷം കീവിസിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച മക്കുല്ലം ടീമിലുണ്ടായിരുന്നെങ്കില്‍ ഇത്തവണയും ന്യൂസിലന്‍ഡ് തകര്‍ത്തേനെ. എന്ന് കരുതി തളര്‍ന്നിരിക്കാന്‍ പറ്റില്ലല്ലോ, കെയ്ന്‍ വില്യംസന്റെ നേതൃത്വത്തില്‍ മികച്ചൊരു ടീമിനെത്തന്നെ കണ്ടുപിടിച്ചുവെച്ചിട്ടുണ്ട് ന്യൂസിലാന്‍ഡ്. ആതിഥേയരായ ഇന്ത്യ, അയല്‍ക്കാരായ ഓസ്‌ട്രേലിയ, മുന്‍ ചാമ്പ്യന്മാരായ പാകിസ്താന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ന്യൂസിലാന്‍ഡ്.

newzealand

ഇന്ത്യയ്ക്കാണ് സാധ്യത എന്ന് സമ്മതിച്ച് അഹങ്കാരം തീരെയില്ലാതെയാണ് വില്യംസനും കൂട്ടരും വരുന്നത്. അത് പക്ഷേ കാര്യമാക്കേണ്ട. ട്വന്റി 20 സ്‌പെഷലിസ്റ്റുകളായ ക്യാപ്റ്റനും കുറച്ച് കളിക്കാരും ഉണ്ട് ന്യൂസിലന്‍ഡിന്. ഐ പി എല്‍ കളിച്ച പരിചയം താരങ്ങള്‍ക്ക് ഗുണം ചെയ്യും. ലോകകപ്പിനുള്ള ടീം ഇങ്ങനെ. കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), കോറി ആന്‍ഡേഴ്‌സന്‍, ട്രെന്റ് ബൗള്‍ട്ട്, ഗ്രാന്‍ഡ് എലിയട്ട്, ഗുപ്ടില്‍, മക്ലനാഗന്‍, നഥാന്‍ മക്കുല്ലം, ആഡം മില്‍നെ, കോളിന്‍ മുണ്‍റോ, നിക്കോള്‍സ്, റോഞ്ചി, സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ടെയ്‌ലര്‍. കോച്ച് മൈക്ക് ഹെസന്‍.

<ul id="pagination-digg"><li class="previous"><a href="/news/sports/cricket/full-squad-icc-world-twenty20-2016-group-2-03-146736.html">« Previous</a>
Story first published: Wednesday, March 9, 2016, 16:10 [IST]
Other articles published on Mar 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+