Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

ട്വന്റി 20 ലോകകപ്പ്: പാകിസ്താന് പ്രശ്‌നങ്ങളുണ്ട്, പ്രശ്‌നങ്ങളേ ഉള്ളൂ!

Next »

« Previous

മുന്‍ ലോകചാമ്പ്യന്മാരാണ് പാകിസ്താന്‍, 20 ഓവര്‍ കളിയിലും 50 ഓവര്‍ കളിയിലും അവര്‍ ലോകചാമ്പ്യന്മാരായിട്ടുണ്ട്. 2007 ലെ ഒന്നാം ട്വന്റി 20 ലോകകപ്പില്‍ ഫൈനല്‍ വരെ എത്തി ഇന്ത്യയോട് തോറ്റ് പോയ ചരിത്രവും പാകിസ്താനുണ്ട്. ഇത്തവണയും ഇന്ത്യയുടെ അതേ ഗ്രൂപ്പിലാണ് പാകിസ്താന്‍. ഏഷ്യാകപ്പില്‍ ഇന്ത്യയോടും ബംഗ്ലാദേശിനോടും തോറ്റ നാണക്കേടുമായാണ് പാകിസ്താന്‍ ലോകകപ്പ് കളിക്കാന്‍ എത്തുന്നത്.

pak

മുഹമ്മദ് ആമിറിന്റെ തിരിച്ചുവരവോടെ പാക് ബൗളിംഗ് വീണ്ടും ശക്തമായിരിക്കുകയാണ്. മുഹമ്മദ് ഇര്‍ഫാന്‍, വഹാബ് റിയാസ് എന്നിവര്‍ കൂടി ചേരുമ്പോള്‍ ബൗളിംഗ് അണ്‍പ്ലെയബ്ള്‍ എന്ന് തന്നെ പറയാം. പക്ഷേ സയീദ് അജ്മലിന്റെ നിലവാരത്തില്‍ നില്‍ക്കുന്ന ഒരു സ്പിന്നറില്ലാത്തത് തിരിച്ചടിയാണ്. ക്യാപ്റ്റന്‍ അഫ്രീദി, ഉമര്‍ അക്മല്‍, സര്‍ഫ്രാസ് അഹമ്മദ്, ഷോയിബ് മാലിക് എന്നിവര്‍ അണിനിരക്കുന്ന ബാറ്റിംഗ് നിരയും കടലാസില്‍ ശക്തമാണ്. ഫീല്‍ഡിങ് പക്ഷേ പണ്ടത്തേ പോലെ തന്നെ, ഒറ്റവാക്കില്‍ ഒതുക്കാം - ദയനീയം.

അടുത്ത പേജില്‍: ട്വന്റി20 ലോകകപ്പ്: മാര്‍ഷും സ്റ്റാര്‍കുമില്ലാതെ ഓസ്‌ട്രേലിയ വരുന്നൂ

ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് പാകിസ്താന്‍ കളിക്കുന്നത്. മാര്‍ച്ച് 19ന് ഇന്ത്യ, 22ന് ന്യൂസിലന്‍ഡ്, 25ന് ഓസ്‌ട്രേലിയ എന്നിവരോടാണ് കളി. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമുമായി മാര്‍ച്ച് 16ന് കളിക്കും. മുഹമ്മദ് ആമിര്‍, സര്‍ഫ്രാസ് അഹമ്മദ് എന്നിവരാണ് ശ്രദ്ധിക്കേണ്ട താരങ്ങള്‍. മുഹമ്മദ് ഇര്‍ഫാന്‍, വഹാബ് റിയാസ്, ഷാഹിദ് അഫ്രിദി, ഷോയിബ് മാലിക്ക്, മുഹമ്മദ് സമി, മുഹമ്മദ് ഹഫീസ് എന്നിവരാണ് പാക് ടീമിലെ പ്രമുഖര്‍. കോച്ച് വഖാര്‍ യൂനിസ്.

Next »

« Previous

Story first published: Wednesday, March 9, 2016, 16:10 [IST]
Other articles published on Mar 9, 2016
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+