ഏറ്റവും കുറച്ച് പ്രശ്‌നങ്ങളുമായി ലോകകപ്പിന് ഇറങ്ങുന്ന ടീമുകളില്‍ ഒന്നാണ് മുന്‍ചാമ്പ്യന്മാരായ ഇന്ത്യ. ഫോം, താരങ്ങളുടെ ഫിറ്റ്‌നസ്, ഹോം ഗ്രൗണ്ടില്‍ കളി എന്ന് വേണ്ട എല്ലാ കാര്യങ്ങളും ഇന്ത്യന്‍ ടീമിന് അനുകൂലമാണ്. 2016 ല്‍ കളിച്ച ട്വന്റി 20 മത്സരങ്ങളില്‍ വെറും ഒരെണ്ണം മാത്രമാണ് ഇന്ത്യ തോറ്റത്. ബാക്കിയെല്ലാം ജയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ 3 - 0, ശ്രീലങ്കയോട് 2 -1, ഏഷ്യാകപ്പില്‍ 5ല്‍ 5ഉം ജയിച്ച് കിരീടം - ഇതാണ് 2016ലെ ഇന്ത്യന്‍ ടീമിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്.
പാകിസ്താന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് 2വിലാണ് ഇന്ത്യ. ന്യൂസിലന്‍ഡിനെതിരെ മാര്‍ച്ച് 15ന് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇറങ്ങും. മാര്‍ച്ച് 19ന് പാകിസ്താനുമായി കളി. 31ന് ഓസ്‌ട്രേലിയുമായി കളി. യോഗ്യതാ റൗണ്ട് ജയിച്ചുവരുന്ന ഒരു ടീം കൂടി ഗ്രൂപ്പിലുണ്ട്. ഇതില്‍ ട്വന്റി 20 സ്‌പെഷലിസ്റ്റുകള്‍ എന്ന് വിളിക്കേണ്ട ന്യൂസിലന്‍ഡിനെയാണ് ഏറ്റവും പേടിക്കേണ്ടത്. ഓസ്‌ട്രേലിയയും പാകിസ്താനും അപകടകാരികള്‍ തന്നെ.

വിരാട് കോലി, രോഹിത് ശര്‍മ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, എം എസ് ധോണി, ശിഖര്‍ ധവാന്‍ എന്നിവരടങ്ങിയ ബാറ്റിംഗ് നിര തന്നെ ഇന്ത്യയുടെ കരുത്ത്. എന്നാല്‍ ആശിഷ് നെഹ്‌റ, ജസ്പ്രീത് ഭുമ്ര എന്നിവര്‍ നയിക്കുന്ന ഫാസ്റ്റ് ബൗളിംഗും അശ്വിനും ജഡേജയും അണിനിരക്കുന്ന സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇത്തവണ ഇന്ത്യന്‍ ടീമിന് കരുത്താണ്. മികച്ച ഫീല്‍ഡിങ് യൂണിറ്റുമുണ്ട്. സ്വന്തം നാട്ടിലാണ് കളി എന്നതിനാല്‍ കാണികളുടെ പിന്തുണയും ഇന്ത്യയ്ക്കുണ്ടാകും. സെമി ഫൈനല്‍ വരെയെങ്കിലും ഇന്ത്യ പ്രയാസമില്ലാതെ എത്തും. പ്രതീക്ഷ ലോകകപ്പ് കിരീടം തന്നെ.
അടുത്ത പേജില്‍: ട്വന്റി 20 ലോകകപ്പ്: പാകിസ്താന് പ്രശ്‌നങ്ങളുണ്ട്, പ്രശ്‌നങ്ങളേ ഉള്ളൂ!
ടീം: എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) വിരാട് കോലി, രോഹിത് ശര്‍മ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ഹര്‍ദീക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, പവന്‍ നേഗി, ഹര്‍ഭജന്‍ സിംഗ്. ടീം ഡയറക്ടര്‍: രവി ശാസ്ത്രി.