ഇന്ത്യ ഒരേ സമയത്തു രണ്ടല്ല, മൂന്ന് ടീമിനെ വരെ ഇറക്കും! പുകഴ്ത്തി മുന്‍ പാക് ഓപ്പണര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി പാകിസ്താന്റെ മുന്‍ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ കമ്രാന്‍ അക്മല്‍. ഇന്ത്യ ഇപ്പോള്‍ വളരെ ശക്തരാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരേ സമയത്തു മൂന്നു ടീമുകളെ അവര്‍ക്കു അണിനിരത്താന്‍ സാധിക്കുമെന്നും അക്മല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ വൈകാതെ രണ്ടു വ്യത്യസ്ത ടീമുകളെ ഒരുമിച്ച് ഇറക്കാന്‍ തയ്യാറെടുക്കവെയാണ് പാക് താരം ഈ അഭിപ്രായ പ്രകടനം നടത്തിയത്. വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുമ്പോള്‍ മറ്റൊരു ടീം ഇതേ സമയത്തു ശ്രീലങ്കയില്‍ നിശ്ചിത ഓവര്‍ പരമ്പരകളിലും കളിക്കും.
ഇന്ത്യയുടെ മാനസിവാസ്ഥയ്ക്കാണ് മുഴുവന്‍ ക്രെഡിറ്റും. രണ്ടു ടീമുകള്‍ ഒരേ സമയത്തു കളിക്കാന്‍ പോവുകയാണ്. ഒന്ന് ഇംഗ്ലണ്ടിലാണെങ്കില്‍ മറ്റൊന്ന് ശ്രീലങ്കയിലുമാണ്. ഇന്ത്യയുടെ ക്രിക്കറ്റ് സംസ്‌കാരം വളരെ ശക്തമാണ്, അതുകൊണ്ടു തന്നെ ഒരേ സമയത്തു മൂന്നു ടീമുകളെ അവര്‍ക്കു കളിപ്പിക്കാന്‍ കഴിയും. താഴേത്തട്ടില്‍ അവര്‍ വിട്ടുവീഴ്ചകളൊന്നും ചെയ്യാതിരുന്നതാണ് ഇതിനു കാരണമെന്നും അക്മല്‍ തന്റെ യൂട്യൂബ് ചാനലില്‍ വിശദമാക്കി.

താരങ്ങളെ തയ്യാറാക്കി ദ്രാവിഡ്
മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് ഇതിനു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഏഴ്- എട്ടു വര്‍ഷങ്ങളായി ദ്രാവിഡ് ബിസിസിഐയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇപ്പോള്‍ ഈ തലത്തില്‍ എത്തിച്ചിരിക്കുന്നതും അദ്ദേഹമാണ്. താഴേത്തട്ട് മുതല്‍ തന്നെ ദ്രാവിഡ് താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിനു തയ്യാറാക്കി നിര്‍ത്തി. പിന്നീട് ഇന്ത്യന്‍ ടീമില്‍ കോച്ച് രവി ശാസ്ത്രി അവളരെ മികച്ച രീതിയില്‍ നയിക്കുകയും ചെയ്തുവെന്നു അക്മല്‍ നിരീക്ഷിച്ചു.

ഒരുപാട് ഓപ്ഷനുകള്‍
ക്യാപ്റ്റനെന്ന നിലയില്‍ ആദ്യം എംഎസ് ധോണിയും ഇപ്പോള്‍ വിരാട് കോലിയും വളരെ മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. ഇതിനിടെ കോലി വിശ്രമിച്ചപ്പോള്‍ രോഹിത് ശര്‍മ നായകനായി വരികയും ചെയ്തു. ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍ ഒന്നു നോക്കൂ. രോഹിത്തിന് പരിക്കേല്‍ക്കുകയാണെങ്കില്‍ അവര്‍ക്കു കെഎല്‍ രാഹുലുണ്ട്. വലിയ താരങ്ങളുടെ അഭാവം പോലും ഇന്ത്യയെ ബാധിക്കാറില്ലെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഇനി സി ടീമിനെ അയച്ചാലും ശ്രീലങ്കയ്‌ക്കെതിരേ ജയിക്കും. അടുത്തിടെ ബംഗ്ലാദേശിനോടു അവര്‍ പരാജയപ്പെട്ടതായും മുന്‍ പാക് ക്യാപ്റ്റന്‍ പറഞ്ഞു.

ബിസിസിഐയുടെ സഹായം
സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ബിസിസിഐ താരങ്ങള്‍ക്കു മികച്ച പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ഇതു വളരെ പ്രധാനം തന്നെയാണ്. ഐപിഎല്ലില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള കളിക്കാരും പങ്കെടുക്കുന്നു. ഇന്ത്യയുടെ യുവ താരങ്ങള്‍ക്കു ഇതോടെ അവര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ഇതു അവരുടെ ആത്മവിശ്വാസമുയര്‍ത്തുകയും ചെയ്യും. സൗരവ് ഗാംഗുലി മുതല്‍ കോലി വരെയുള്ള ക്യാപ്റ്റന്‍മാര്‍ അങ്ങേയറ്റം ആത്മാര്‍ഥതയോടെയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളത്. ടീമിനെ മികച്ച പ്രകടനം നടത്താന്‍ പ്രചോദിപ്പിക്കുകയും ചെയ്തു. പാകിസ്താന്‍ ക്രിക്കറ്റര്‍മാര്‍ മുതല്‍ ന്യൂസിലാന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‌ലി, ഓസ്‌ട്രേലിയയുടെ ഗ്രെഗ് ചാപ്പല്‍ എന്നിവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനെ അഭിനന്ദിക്കുകയാണെന്നും അക്മല്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications