Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഒരുത്തനെയും പേടിയില്ല', ഉടക്കിയാല്‍ വിടില്ല, ഇന്ത്യയുടെ ധൈര്യ ശാലികളായ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം പരിശോധിച്ചാല്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച നിരവധി താരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയാം. പൊതുവേ ഇന്ത്യന്‍ താരങ്ങള്‍ ആക്രമണോത്സകതയില്‍ പിന്നിലാണ്. സമാധാനപ്രിയരാണ് ഇന്ത്യന്‍ താരങ്ങളെങ്കിലും ധൈര്യശാലികളായ ആരെയും ഭയമില്ലാത്ത ചില താരങ്ങളും ഇന്ത്യന്‍ ടീമിനൊപ്പം കളിച്ചിട്ടുണ്ട്. ആരാടാ എന്ന ചോദ്യത്തിന് ഞാനാടാ എന്ന് ബാറ്റുകൊണ്ട് മറുപടി പറഞ്ഞിരുന്ന ഇവര്‍ ഏത് ബൗളര്‍മാരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരായിരുന്നു.

ഏത് മൈതാനത്തും എതിരാളികളെ ഭയപ്പെടാതെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീമിലെ താരങ്ങളെ പരിഗണിച്ചാല്‍ അതില്‍ പ്രമുഖരായ പലര്‍ക്കും സ്ഥാനമില്ലെങ്കിലും ആരാധകരുടെ പ്രിയങ്കരരായ ചില താരങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും. അത്തരത്തില്‍ ഭയമില്ലാതെ ഏത് മൈതാനത്തും ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്ന ഇന്ത്യയുടെ ധൈര്യശാലികളായ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ആക്രമണോത്സകത ഇന്ത്യക്ക് കാട്ടിക്കൊടുത്ത താരങ്ങളിലൊരാളാണ് സൗരവ് ഗാംഗുലി. ഇന്ത്യയുടെ മുന്‍ നായകനും ഓപ്പണറുമായ ഗാംഗുലി ധൈര്യശാലിയായ താരമായിരുന്നു. ഒരു സാഹചര്യത്തിലും ആര്‍ക്കുമുന്നിലും തലകുനിക്കാന്‍ തയ്യാറാവാത്ത ഗാംഗുലി എതിരിടാന്‍ എത്തുന്നവരെ അതേ രീതിയില്‍ നേരിടുന്നവനായിരുന്നു. ദാദയെന്ന വിളിപ്പേരില്‍ ആരാധക മനസ് കീഴടക്കിയ ഗാംഗുലി ഉടക്കിയ ബൗളര്‍മാരെയെല്ലാം കണ്ണീരണിയിപ്പിച്ച ബാറ്റ്‌സ്മാനാണ്. ഓഫ് സൈഡ് ഷോട്ടുകളുടെ രാജകുമാരാനായ ഗാംഗുലി ആക്രമണോത്സകത കരിയറിന്റെ അവസാനംവരെ പിന്തുടര്‍ന്നു.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയും ആക്രമണോത്സകതയുടെ കാര്യത്തില്‍ ഒട്ടും പിന്നിലില്ല. കളത്തിനകത്ത് എതിരിടാന്‍ വരുന്നവരോട് ഒരു തരത്തിലുള്ള ദയയും കോലി കാട്ടാറില്ല. പല്ലിന് പല്ല് എന്ന രീതിയാണ് കോലിയുടേത്. പ്രകോപിപ്പിക്കാനോ സ്ലെഡ്ജ് ചെയ്യാനോ ശ്രമിച്ചാല്‍ അതേ രീതിയില്‍ വാക്കുകൊണ്ടും ബാറ്റുകൊണ്ടും കോലി മറുപടി നല്‍കുന്നു. ഓസ്‌ട്രേലിയയില്‍ വെച്ച് സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ച മിച്ചല്‍ ജോണ്‍സനെ കോലി അടിച്ചു പറത്തിയത് കോലിയുടെ ആക്രമണോത്സകത കണ്ട ചുരുക്കം ചില സംഭവങ്ങളിലൊന്നാണ്.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേര് സെവാഗിന് വെറുതെ ലഭിച്ചതല്ല. അദ്ദേഹത്തിന്റെ ബാറ്റിങ് ചൂടറിഞ്ഞ ബൗളര്‍മാര്‍ തന്നെ പറഞ്ഞ വാക്കുകള്‍ ഈ വിശേഷണം സെവാഗിന് എത്രത്തോളം ചേരുന്നതാണെന്ന് വ്യക്തമാക്കും. നേരിടുന്ന ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള സെവാഗ് ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്ന ബാറ്റ്‌സ്മാനാണ്. ടെസ്റ്റിലും ഏകദിന ശൈലിയില്‍ ബാറ്റുവീശുന്ന സെവാഗ് ഉടക്കിയ ബൗളര്‍മാരെയെല്ലാം വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ശിക്ഷിച്ചിട്ടുണ്ട്. നിലയുറപ്പിച്ചാല്‍ ബൗളര്‍മാരെ കണ്ണീരിലാഴ്ത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാരില്‍ മുന്‍ നിരയില്‍ത്തന്നെയാണ് സെവാഗിന്റെ സ്ഥാനം. 2011ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച എല്ലാ മത്സരത്തിലെയും ആദ്യ പന്ത് ബൗളറി കടത്താന്‍ സെവാഗിനായിരുന്നു.

യുവരാജ് സിങ്

യുവരാജ് സിങ്

മെക്കിട്ട് കയറാന്‍ വരുന്ന ഒരു താരത്തിനോടും സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ യുവരാജ് സിങ് ഒരുക്കമല്ല. കൊമ്പുകോര്‍ക്കാന്‍ വന്നവര്‍ക്കെല്ലാം തന്റെ ദേഷ്യം എത്രത്തോളമെന്ന് ബാറ്റുകൊണ്ട് കാട്ടാന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ യുവരാജ് സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയത് ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി ഉടക്കിയതിന് ശേഷമാണ്. സ്ലെഡ്ജ് ചെയ്യാന്‍ വരുന്നവര്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കാന്‍ യുവരാജ് മടി കാട്ടിയിരുന്നില്ല. ഇന്ത്യയുടെ ദേഷ്യക്കാരായ താരങ്ങളില്‍ മുന്‍നിരയില്‍ത്തന്നെയാണ് യുവരാജിന്റെ സ്ഥാനം.

എംഎസ് ധോണി

എംഎസ് ധോണി

ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണമുള്ള എംഎസ് ധോണിക്ക് പൊതുവേ ശാന്തനായുള്ള താരമെന്ന വിശേഷണമാണ് എല്ലാവരും ചാര്‍ത്തിക്കൊടുക്കുന്നത്. എന്നാല്‍ ഉടക്കാന്‍ വന്നവരെയൊന്നും വെറുതെവിടാത്ത ബാറ്റ്‌സ്മാനാണ് ധോണിയെന്നതാണ് സത്യം. പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം തന്റെ വിശ്വരൂപം ധോണി കാട്ടിയിട്ടുണ്ട്. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ള ധോണി ദേഷ്യം പിടിച്ച സംഭവങ്ങളില്‍ ബൗളര്‍മാര്‍ നന്നായി പ്രയാസപ്പെട്ടിട്ടുണ്ട്. പൊതുവേ ശാന്തനാണെങ്കിലും ദേഷ്യം പിടിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ച് മറുപടി കൊടുക്കാനും ധോണി മടികാട്ടില്ല.

Story first published: Thursday, February 3, 2022, 11:34 [IST]
Other articles published on Feb 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+