പ്ലാസ്റ്ററൊട്ടിച്ച് വാ മൂടി പൊള്ളാര്‍ഡിന്റെ പ്രതിഷേധം, കളിയാക്കി ട്വിറ്റര്‍!
ബെംഗളൂരു: കീരണ്‍ പൊള്ളാര്‍ഡ് ഒരു കഥാപാത്രമാണ്. കളിയിലായാലും പുറത്തായാലും. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് എന്ന് വേണ്ട ഏത് ഡിപ്പാര്‍ട്ട്‌മെന്റായാലും 100 ശതമാനം ആത്മാര്‍ഥത എന്നതാണ് പോളിയുടെ പോളിസി. ആത്മാര്‍ഥത കൂടിപ്പോയാലുള്ള എല്ലാ പ്രശ്‌നങ്ങളും പൊള്ളാര്‍ഡിന്റെ കളിയിലും കാണാം, വിവാദമൊഴിഞ്ഞ നേരമില്ല പുള്ളിക്ക്.
ബാറ്റ് ചെയ്യുകയാണെങ്കില്‍ ബൗളറോട് പിറുപിറുക്കുക, ബൗള്‍ ചെയ്യുമ്പോള്‍ റണ്ണപ്പ് പൂര്‍ത്തിയാക്കി പന്തെറിയാതെ തിരിച്ചുപോകുക, ഫീല്‍ഡ് ചെയ്യുമ്പോള്‍ ബാറ്റ്‌സ്മാന്റെ അടുത്ത് പോയി നാല് പറയുക എന്നിങ്ങനെ പോകുന്നു പൊള്ളാര്‍ഡിന്റെ കുസൃതികള്‍. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ കളിയില്‍ ക്രിസ് ഗെയ്‌ലിന്റെ അടുത്ത് തര്‍ക്കത്തിന് പോയ പൊള്ളാര്‍ഡിനെ അംപയര്‍ ഓടിച്ചുവിട്ടു.
അതിനോട് പൊള്ളാര്‍ഡ് പ്രതികരിച്ചത് എങ്ങനെയെന്നും ഈ പ്രതികരണത്തെ ട്വിറ്റരാദികള്‍ കളിയാക്കിയത് എങ്ങനെ എന്നും കാണൂ.

ഇത് കുറച്ച് ഓവറായിപ്പോയി
പൊള്ളാര്‍ഡ് ഇതിന് മുമ്പ് ചെയ്തതെല്ലാം ആസ്വദിച്ച ആരാധകരില്‍ പലരും ഇത്തവണ കൂടെ നിന്നില്ല. ഇത് കുറച്ച് കടുത്തുപോയി എന്നാണ് ആളുകള്‍ പറയുന്നത്. കമന്റേറ്ററും കോളമിസ്റ്റുമായ ഹര്‍ഷ ഭോഗ്ലെയും ഇതില്‍ പെടും.

സിദ്ദുവിന് കൊടുക്കാമായിരുന്നു
കമന്റേറ്റര്‍ സിദ്ദുവിനെ കളിയാക്കാനും ചിലര്‍ ഈ രംഗം ഉപയോഗിച്ചു. സിദ്ദു വായിലൊട്ടിക്കേണ്ട പ്ലാസ്റ്ററാണ് പൊളാര്‍ഡ് ഒട്ടിച്ചതെന്നാണ് അവര്‍ പറഞ്ഞത്.

എന്നെ നോക്കൂ എന്നെ നോക്കൂ
ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി പൊള്ളാര്‍ഡ് കാണിച്ച കോപ്രായമാണിതെന്ന് പറയുന്നവരുമുണ്ട്. എന്തായാലും പൊള്ളാര്‍ഡിന്റെ ആഗ്രഹം സാധിച്ചു. കമന്റേറ്റര്‍മാരും കളിക്കാരും മറ്റും പൊള്ളാര്‍ഡിനെ തന്നെ നോക്കി. എല്ലാവരും ചിരിച്ചു

കളിക്ക് നിരക്കുന്നതല്ല
കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ല പൊള്ളാര്‍ഡിന്റെ ഈ പണി എന്ന് പറഞ്ഞവരും ഇഷ്ടം പോലെയുണ്ട്. ഫെയര്‍ പ്ലേ പട്ടികയില്‍ എന്നും എപ്പോഴും താഴെയാണ് മുംബൈ ടീം

അതിലൊര് സന്ദേശമുണ്ടോ
അംപയര്‍മാര്‍ക്കുള്ള ഒരു സന്ദേശമാണോ പൊള്ളാര്‍ഡിന്റെ ഈ പ്രതിഷേധം. അങ്ങനെ കാണുന്നവരും കുറവല്ല

സ്റ്റാര്‍കിനെതിരെ
മിച്ചല്‍ സ്റ്റാര്‍കിനെ ബാറ്റ് കൊണ്ട് എറിയാന്‍ പോയ പൊള്ളാര്‍ഡിനെ ഓര്‍മയില്ലേ. കഴിഞ്ഞ സീസണിലായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications