ബിലീവ് ഇറ്റ് ഓര്‍ നോട്ട്: സര്‍ രവീന്ദ്ര ജഡേജ ടീമിന് പുറത്ത്!
ധാക്ക: ഒരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്തിരുത്തുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. അത് പക്ഷേ സാധാരണക്കാരുടെ കാര്യത്തില്‍. സര്‍ രവീന്ദ്ര ജഡേജയെ ടീമില്‍ എടുത്തില്ലെങ്കില്‍ കഥ ഇതാകില്ല. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ജഡേജയുടെ പുറത്താകല്‍ ചര്‍ച്ചയായിരിക്കുകയാണ്.
ജഡേജയെ പുറത്താക്കിയതില്‍ നിരാശപ്പെട്ടവരാണ് കഥയുണ്ടാക്കുന്നത് എന്ന് കരുതേണ്ട. എല്ലാവരും അത് ആഘോഷിക്കുകയാണ്. മൂന്നാം ഏകദിനത്തിലാണ് ധോണി ജഡേജയെ പുറത്താക്കി പകരം സ്റ്റുവര്‍ട്ട് ബിന്നിയെ ടീമിലെടുത്തത്. ട്വിറ്റരാദികള്‍ ജഡേജയുടെ പുറത്താകലിനെ ട്രോളുന്നത് എങ്ങനെയെന്ന് നോക്കൂ...
ധോണിയും ജഡേജയും പിരിഞ്ഞു
ധോണി ജഡേജയെ സ്‌നേഹിക്കുന്നത് പോലെ എന്നെ സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവിനെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അവരും പിരിഞ്ഞു. ജഡേജ ഇന്ന് കളിക്കുന്നില്ല - തസീന്‍ മുഷ്താഖ് ട്വിറ്ററില്‍ എഴുതി.
ഇഷാന്ത് ശര്‍മയും ഇല്ല
ജഡേജ ടീമില്‍ ഇല്ല, ഇഷാന്ത് ശര്‍മ ടീമില്‍ ഇല്ല. ഇന്ന് തോറ്റാല്‍ നമ്മള്‍ ആരെയാണ് പിന്നെ കുറ്റം പറയുക.
ഹെയര്‍സ്റ്റൈല്‍ നോക്കി നടക്കാം
ടീമില്‍ നിന്നും പുറത്തായത് ജഡേജയ്ക്ക് നന്നായി. ഇനി ഹെയര്‍സ്റ്റൈല്‍ പുതുക്കിയും താടിയില്‍ പുതിയ സ്റ്റൈല്‍ പരിക്ഷിച്ചും ജഡേജയ്ക്ക് നടക്കാമല്ലോ.
ലളിത് മോദിയെ കണ്ടോ
അവസാനം രവീന്ദ്ര ജഡേജയും ടീമില്‍ നിന്നും പുറത്തായി. ലളിത് മോദിയെ പോയി കണ്ടതാണോ കാരണം?
അതോ വ്യാജ സര്‍ട്ടിഫിക്കറ്റോ
മന്ത്രിമാരുടെ കാര്യത്തില്‍ ട്രെന്‍ഡായിരിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ആണോ ജഡേജയ്ക്കും പണി കൊടുത്തിരിക്കുന്നത്.
ഐഐഎന്‍
ഐഐഎന്‍ ടോപ്പറായ ജഡേജയും ടീമില്‍ നിന്നും പുറത്തായി കലികാലം...
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications