Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും 0, റെയ്‌നയ്ക്ക് ട്വിറ്റര്‍ കൊടുത്ത പണി കാണൂ

സിഡ്‌നി: സ്റ്റീവ് സ്മിത്ത് മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരിസ് ട്രോഫികള്‍ വാങ്ങിയപ്പോള്‍ സുരേഷ് റെയ്‌നയ്ക്കും കിട്ടി ഒരു ട്രോഫി. മാന്‍ ഓഫ് ദ ഡക്ക് ട്രോഫി. നാലാം ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും ഡക്കിന് പുറത്തായ റെയ്‌നയെ ട്വിറ്റരാദികള്‍ കളിയാക്കി കൊല്ലുകയാണ്. റെയ്‌നയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പൂജ്യമായിരുന്നു സിഡ്‌നിയിലേത്.

സിഡ്‌നിയില്‍ രണ്ടിന്നിംഗ്‌സിലും റെയ്‌ന പൂജ്യത്തിന് പുറത്തായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് റെയ്‌ന ടെസ്റ്റ് ടീമില്‍ കളിക്കുന്നത്. പക്ഷേ വിധി പഴയത് തന്നെ എന്ന് മാത്രം. റെയ്‌നയെ ഇനിയെങ്കിലും ടെസ്റ്റ് കളിപ്പിക്കരുതെന്നാണ് ചിലര്‍ പറയുന്നത്. ഏഴ് ഇന്നിംഗ്‌സില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ റെയ്‌നയെ പുതിയ ഡക്ക ലെജന്‍ഡ് എന്ന് വരെ വിളിച്ചവരുണ്ട്.

സുരേഷ് റെയ്‌നയെക്കുറിച്ചുള്ള രസകരമായ ചില ട്വീറ്റുകള്‍ കാണൂ.

റെയ്‌നയ്ക്ക് ഡക്ക് ട്രോഫി

റെയ്‌നയ്ക്ക് ഡക്ക് ട്രോഫി

ബ്രില്യന്റ് പെര്‍ഫോമന്‍സ് നടത്തിയ സുരേഷ് റെയ്‌ന ഡക്ക് ട്രോഫി സ്വീകരിക്കുന്ന ചിത്രം ഒരാള്‍ പോസ്റ്റിയിരിക്കുന്നു.

റെയ്‌നയുടെ ആഘോഷം

റെയ്‌നയുടെ ആഘോഷം

രണ്ട് ഡക്കുകളുമായി സുരേഷ് റെയ്‌ന ആഘോഷിക്കുന്നു

ഇതാ വരുന്നു ഡക്ക്

ഇതാ വരുന്നു ഡക്ക്

ഗയ്‌സ്, ഇതാ വരുന്നു ഡക്ക്, സുരേഷ് റെയ്‌ന. ഡക്കിന്റെ പുതിയ ലജന്‍ഡ്. ഏഴ് ഇന്നിംഗ്‌സില്‍ 5 ഡക്ക്

ടെസ്റ്റിലെ റെയ്‌ന

ടെസ്റ്റിലെ റെയ്‌ന

ടെസ്റ്റില്‍ റെയ്‌നയുടെ സ്ഥിതി നോക്കൂ...

ബാങ്ക് അക്കൗണ്ട് അറിയാന്‍ റെയ്‌ന

ബാങ്ക് അക്കൗണ്ട് അറിയാന്‍ റെയ്‌ന

റെയ്‌നയുടെ 10 ടെസ്റ്റുകളിലെ സ്‌കോര്‍ എഴുതി നോക്കൂ, നിങ്ങള്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ കിട്ടിയേക്കും.

കളിക്കണമെന്നുണ്ട്

കളിക്കണമെന്നുണ്ട്

മികച്ച ടെസ്റ്റ് താരമാകണമെന്നാണ് റെയ്‌നയുടെയും ആഗ്രഹം. ടെസ്റ്റില്‍ റണ്‍സടിക്കാന്‍ പറ്റും എന്ന ആത്മവിശ്വാസവുമുണ്ട്.. പക്ഷേ ഒന്നും നടക്കുന്നില്ല.

ധോണിയോടുള്ള അടുപ്പം

ധോണിയോടുള്ള അടുപ്പം

വിരമിച്ച ക്യാപ്റ്റന്‍ ധോണിയോടുള്ള ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചാണ റെയ്‌ന രണ്ടിന്നിംഗ്‌സിലും റണ്‍സടിക്കാതിരുന്നത് എന്ന് വരെ കളിയാക്കുന്നവരുണ്ട്.

പന്ത്രണ്ടാമന്‍ പോലും മെച്ചം

പന്ത്രണ്ടാമന്‍ പോലും മെച്ചം

പന്ത്രണ്ടാമന്‍ പോലും റെയ്‌നയെക്കാള്‍ നന്നായി സ്‌കോര്‍ ചെയ്യുമല്ലോ എന്ന് മറ്റൊരാള്‍

മെച്ചപ്പെടുന്നുണ്ടല്ലോ

മെച്ചപ്പെടുന്നുണ്ടല്ലോ

ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യ പന്തില്‍ പുറത്തായ റെയ്‌ന രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് പന്തെങ്കിലും കളിച്ചില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. മധുരമായ കളിയാക്കല്‍.

Story first published: Sunday, January 11, 2015, 9:42 [IST]
Other articles published on Jan 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+