അപമാനം താങ്ങാനാവാതെ മൈക്കല്‍ ക്ലാര്‍ക്ക് വിരമിച്ചു, കൂട്ടുകാര്‍ പറയുന്നു...
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നാലാം ആഷസ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിരമിച്ചു. ഇന്നിംഗ്‌സിനും 78 റണ്‍സിനും തോറ്റ ഓസീസിന് ആഷസ് പരമ്പരയും നഷ്ടമായിരുന്നു. ടീമില്‍ നിന്നും പുറത്താക്കപ്പെടും എന്ന അപമാനത്തിന്റെ വക്കിലാണ് ക്ലാര്‍ക്ക് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
എന്റെ ഫോമിനെ ചോദ്യം ചെയ്‌തോളൂ, പക്ഷേ കളിയോടുള്ള എന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യരുത്. പരിശീലനത്തിന് ആദ്യം എത്തുകയും അവസാനം തിരിച്ചുപോകുകയും ചെയ്യുന്ന കളിക്കാരനാണ് ഞാന്‍ - എന്നാണ് ക്ലാര്‍ക്ക് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ചരിത്രപരമായ തോല്‍വി ഏറ്റുവാങ്ങിയ ഓസീസ് ടീമിനോടും നായകനോടും അമര്‍ഷം അണപൊട്ടിയൊഴുകുകയാണ് ഓസ്‌ട്രേലിയയില്‍.
ഓസ്‌ട്രേലിയയുടെ സെലിബ്രിറ്റി ക്യാപ്റ്റന്മാരില്‍ ഒരാളാണ് ക്ലാര്‍ക്ക്. വിരമിക്കുമ്പോള്‍ മൈക്കല്‍ ക്ലാര്‍ക്കിനെക്കുറിച്ച് സഹതാരങ്ങള്‍ക്കും കൂട്ടുകാര്‍ക്കും പറയാനുള്ളതെന്താണ് കാണൂ.

വിട പറഞ്ഞത് കരഞ്ഞുകൊണ്ട്...
നാലാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെയാണ് ക്ലാര്‍ക്ക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കരച്ചില്‍ അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു ക്ലാര്‍ക്ക്. കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ പ്രകടനം തനിക്ക് തന്നെ മോശമായി തോന്നുന്നു. ഇതാണ് സമയം. ഇനി അടുത്ത ജനറേഷന്റെ കാലമാണ്. ഒരു കളിയില്‍ കൂടി കാണാം.

ആരായിരുന്നു ക്ലാര്‍ക്ക്
ഓസീസ് ക്രിക്കറ്റിന്റെ മുഖമുദ്രയായ അഹന്തയായിരുന്നില്ല ക്ലാര്‍ക്കിന്റെ മുഖത്ത് കാണാനുണ്ടായിരുന്നത്. നിറഞ്ഞ പുഞ്ചിരി മാത്രം. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയിലും പുറത്തും ഇഷ്ടംപോലെ ആരാധകരും ക്ലാര്‍ക്കിനുണ്ട്. ടെസ്റ്റില്‍ 28 സെഞ്ചുറി അടക്കം എട്ടായിരത്തില്‍ പരം റണ്‍സടിച്ച ക്ലാര്‍ക്കിന്റെ ആഷസിലെ ശരാശരി വെറും 16 റണ്‍സ് മാത്രമാണ്.

ഗ്രേറ്റ് ക്യാപ്റ്റനെന്ന് കുക്ക്
മഹാനായ ക്യാപ്റ്റന്‍ എന്നാണ് ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ക്ലാര്‍ക്കിനെ കുറിച്ച് പറഞ്ഞത്. മഹാനായ ക്രിക്കറ്റര്‍ എന്ന പേരിലും ക്ലാര്‍ക്ക് എല്ലാകാലവും ഓര്‍മിക്കപ്പെടും. ബാറ്റിംഗ് ശരാശരിയിലും റണ്‍വേട്ടയിലും ഒപ്പത്തിനൊപ്പം പോകുന്ന കളിക്കാരാണ് ക്ലാര്‍ക്കും കുക്കും.

ജീവിച്ചതാണ് ഓര്‍ക്കുക - ചോപ്ര
നീ എങ്ങനെ ജീവിച്ചു എന്നാണ് ആളുകള്‍ ഓര്‍ക്കുക. നീ എങ്ങനെ മരിച്ചു എന്നല്ല. ക്ലാര്‍ക്ക് ഒരു മോഡേണ്‍ ഗ്രേറ്റ് ആണ്. ക്ലാര്‍ക്കില്‍ നിന്നും ഒരു മഹത്വവും എടുത്തുമാറ്റാന്‍ പറ്റില്ല - ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.

ഷെയ്ന്‍ വോണ്‍ പറയുന്നു
മഹത്തായ ഈ കരിയറിന് അഭിനന്ദനങ്ങള്‍ കൂട്ടുകാരാ. ടീമിനെ നീ മനോഹരമായി നയിച്ചു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പലതും ചെയ്തു.

ക്യാപ്റ്റാ വാ - പീറ്റേഴ്‌സന്‍
മെല്‍ബണില്‍ കാണാം ക്യാപ്റ്റന്‍. മനോഹരമായ കരിയര്‍. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. ട്വന്റി 20 പരിശീലനം നല്ല രസമാണ്

സ്വാനും പറയാനുണ്ട്
തന്നെ ഏറ്റവും നന്നായി നേരിട്ട ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ എന്നാണ് ഇംഗ്ലണ്ട് സ്റ്റാര്‍ സ്പിന്നര്‍ ഗ്രെയാം സ്വാന്‍ ക്ലാര്‍ക്കിനെ കുറിച്ച് പറയുന്നത്.

അഭിമാനം തോന്നുന്നു - മക്ഗ്രാത്ത്
നിന്നോടൊപ്പം കളിക്കാന്‍ പറ്റിയതില്‍ സന്തോഷം. നിന്നെക്കുറിച്ച് അഭിമാനം. അഭിനന്ദനങ്ങള്‍ - ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം മക്ഗ്രാത്ത് പറയുന്നു

ഇഷ്ടം പോലെ യുദ്ധങ്ങള്‍ - ആംല
ദക്ഷിണാഫ്രിക്കയുമായി നടന്ന ഇഷ്ടം പോലെ യുദ്ധങ്ങളാണ് ക്ലാര്‍ക്കിനെക്കുറിച്ച് ഹാഷിം ആംലയ്ക്കുള്ള ഓര്‍മകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications