'അമിത് മുതല്‍ ശ്രീശാന്ത് വരെ', പോലീസ് അറസ്റ്റ് നേരിട്ട അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

ക്രിക്കറ്റ് പൊതുവേ മാന്യന്മാരുടെ കളിയെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ മാന്യനതയുടെ മുഖം കാത്ത് സൂക്ഷിക്കുന്നവരാണ്. സമൂഹത്തില്‍ വലിയ ആരാധക പിന്തുണ ലഭിക്കുന്നുവരാണ് ക്രിക്കറ്റ് താരങ്ങള്‍. താരങ്ങളുടെ പ്രവര്‍ത്തികള്‍ സമൂഹത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കുമെന്നതിനാല്‍ ഇവരെല്ലാം തന്നെ പൊതുസമൂഹത്തില്‍ ജാഗ്രതയോടെയാണ് കൂടുതലും പെരുമാറാറുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ ഇക്കാര്യത്തില്‍ അല്‍പ്പം സൂക്ഷ്മത കൂടതലുള്ളവരാണ്. പൊതുവേ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ശാന്തന്മാരായാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലെ ചിലര്‍ പല കാരണങ്ങളാല്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

നവജ്യോത് സിങ് സിദ്ദു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന നവജ്യോത് സിദ്ദു ഇപ്പോള്‍ രാഷ്ട്രീയ മേഖലയിലും തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലെ പ്രശസ്തനായ കളിക്കാരിലൊരാളാണ് സിദ്ദു. 1998ല്‍ വധശ്രമ കേസിലാണ് സിദ്ദു ജയില്‍ വാസം അനുഭവിച്ചത്. ഗുര്‍നാം സിങ് എന്നയാളെ വധിക്കാന്‍ ശ്രമിച്ച കേസിനാണ് സിദ്ദുവിനെതിരേ കേസെടുത്തത്. ഗുര്‍നാം സിങ് അത്യാസന്ന നിലയിലാവുകയും സിദ്ദുവിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. കുറച്ചുനാള്‍ ജയിലില്‍ കഴിഞ്ഞെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

അമിത് മിശ്ര
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍മാരിലൊരാളാണ് അമിത് മിശ്ര. ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ഇപ്പോഴും ഐപിഎല്ലില്‍ സജീവമാണ് അമിത്. കളത്തില്‍ പൊതുവേ ശാന്ത സ്വഭാവക്കാരനായ അമിത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഹോട്ടല്‍ മുറിയില്‍വെച്ച് യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചതിനാണ് മിശ്രക്കെതിരേ ബാംഗ്ലൂര്‍ പോലീസ് കേസെടുത്തത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 354ാം വകുപ്പ് പ്രകാരം പീഡന ശ്രമത്തിനാണ് അമിത്തിനെതിരേ കേസെടുത്തത്. ജയിലില്‍ കുറച്ച് ദിവസം കിടക്കേണ്ടി വന്നെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. അമിത് മിശ്രമയുടെ ദീര്‍ഘനാള്‍ സുഹൃത്ത് തന്നെയാണ് പരാതി കൊടുത്തത്. ഇത്തവണ ഐപിഎല്‍ ലേലത്തില്‍ അമിത് അണ്‍സോള്‍ഡായിരുന്നു.

വിനോദ് കാംബ്ലി
സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ തന്നെ ഇന്ത്യയുടെ ഇതിഹാസമായി മാറുമെന്ന് കരുതിയിരുന്ന താരമാണ് വിനോദ് കാംബ്ലി. സ്‌കൂള്‍ മത്സരത്തില്‍ സച്ചിനുമായി 644 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ വിനോദ് വലിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും കരിയറില്‍ ഒന്നുമാവാനാതെ പോയി. വിനോദിന്റെ കളത്തിന് പുറത്തെ സ്വഭാവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2015ലാണ് യുവതി കാംബ്ലിക്കെതിരേ പീഡന പരാതി ഉന്നയിച്ചത്. അദ്ദേഹത്തിനെതിരേ പോലീസ് കേസെടുക്കുകയും പിന്നീട് ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

സുരേഷ് റെയ്ന
ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സുരേഷ് റെയ്ന. സിഎസ്‌കെയുടെയും സൂപ്പര്‍ താരമായിരുന്ന റെയ്നയെ 2020ലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് നിയമ ലംഘനത്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്. നിയന്ത്രണങ്ങളുള്ള സമയത്ത് ക്ലബ്ബില്‍ ഒത്തുകൂടിയതിനാണ് നടപടി. റെയ്നക്കൊപ്പം 34 പേരെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിട്ടയച്ചു.

എസ് ശ്രീശാന്ത്
ഇന്ത്യയുടെ മലയാളി പേസര്‍ എസ് ശ്രീശാന്ത് 2013ലെ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടിരുന്നു. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെ ഒത്തുകളി ആരോപണത്തില്‍പ്പെട്ട ശ്രീശാന്ത് ജയില്‍ വാസം അനുഭവിച്ചിരുന്നു. തീഹാര്‍ ജയിലലടക്കം കിടന്ന ശ്രീശാന്ത് പിന്നീട് ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കുറ്റ വിമുക്തനാക്കപ്പെട്ടത്. ആജീവനാന്ത വിലക്ക് നീങ്ങാനും ഏറെ നാള്‍ പോരാടിയെങ്കിലും കരിയറിന്റെ ഏഴ് വര്‍ഷത്തോളം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. നിലവില്‍ കേരള ടീമിനായി രഞ്ജി ട്രോഫി ശ്രീശാന്ത് കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications