For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിന ലോകകപ്പില്‍ 600 ലധികം റണ്‍സ്, നേട്ടം അഞ്ച് പേര്‍ക്ക് മാത്രം, രണ്ട് ഇന്ത്യക്കാര്‍, പട്ടിക ഇതാ

ഏകദിന ലോകകപ്പിന്റെ ചരിത്രം പരിശോധിച്ച് ഒരു ലോകകപ്പില്‍ 600ലധികം റണ്‍സ് നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

1

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് 2023ലെ ഏകദിന ലോകകപ്പിലേക്കാണ്. 2019ല്‍ ഇംഗ്ലണ്ട് വിശ്വകിരീടം ചൂടിയപ്പോള്‍ അടുത്ത ലോക ജേതാവ് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. പല സൂപ്പര്‍ താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കും 2023ലേത്. അതുകൊണ്ട് തന്നെ വളരെ വൈകാരികമായൊരു ലോകകപ്പ് കൂടിയാണ് നടക്കാന്‍ പോകുന്നത്. ലോകകപ്പില്‍ നേടുന്ന ഓരോ റണ്‍സും താരങ്ങള്‍ക്ക് നല്‍കുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്. ഏകദിന ലോകകപ്പിന്റെ ചരിത്രം പരിശോധിച്ച് ഒരു ലോകകപ്പില്‍ 600ലധികം റണ്‍സ് നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ റെക്കോഡില്‍ പേര് ചേര്‍ത്തിട്ടുള്ള താരമാണ്. ഇന്ത്യ ഫൈനലിലെത്തിയ 2003ലെ ഏകദിന ലോകകപ്പിലാണ് സച്ചിന്റെ ചരിത്ര പ്രകടനം. 673 റണ്‍സാണ് ഈ ലോകകപ്പില്‍ സച്ചിന്‍ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ആറ് സെഞ്ച്വറിയും ഉള്‍പ്പെടും. ഈ ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (152) എന്ന റെക്കോഡും സച്ചിന്റെ പേരിലായിരുന്നു. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും സച്ചിനായിരുന്നു ലോകകപ്പിലെ താരമായത്. സച്ചിന്റെ ഏറ്റവും മികച്ച ലോകകപ്പായിരുന്നു ഇത്.

മാത്യു ഹെയ്ഡന്‍

മാത്യു ഹെയ്ഡന്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡനും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 2007ലെ ഏകദിന ലോകകപ്പിലാണ് ഹെയ്ഡന്‍ 600 പ്ലസ് റണ്‍സ് നേടിയത്. ഓസ്‌ട്രേലിയ കിരീടം നേടിയ ലോകകപ്പില്‍ 659 റണ്‍സാണ് ഹെയ്ഡന്‍ അടിച്ചെടുത്തത്. സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഹെയ്ഡന് 13 റണ്‍സുകൂടി മതിയായിരുന്നെങ്കിലും ഈ റെക്കോഡിലേക്കെത്താനായില്ല. ഒരു അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയ ഹെയ്ഡന്‍ 69 ഫോറും 18 സിക്‌സുമാണ് ലോകകപ്പില്‍ അടിച്ചെടുത്തത്. ഓസ്‌ട്രേലിയ കണ്ട എക്കാലത്തെയും മികച്ച ഓപ്പണറാണ് ഹെയ്ഡന്‍. നിലവില്‍ വിരമിച്ച ശേഷം അവതാരകനായും കമന്റേറ്ററായുമെല്ലാം അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

ഷക്കീബ് അല്‍ ഹസന്‍

ഷക്കീബ് അല്‍ ഹസന്‍

ബംഗ്ലാദേശിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനും ഈ റെക്കോഡിന്റെ ഭാഗമായിട്ടുണ്ട്. 2019ലെ ഇംഗ്ലണ്ട് വേദിയായ ലോകകപ്പിലാണ് ഷക്കീബിന്റെ ഗംഭീര പ്രകടനം. ഇടം കൈയന്‍ താരം എട്ട് മത്സരത്തില്‍ നിന്ന് 606 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 11 വിക്കറ്റും ഈ ലോകകപ്പില്‍ ഷക്കീബ് വീഴ്ത്തി. ബംഗ്ലാദേശിനെപ്പോലൊരു കുഞ്ഞന്‍ രാജ്യത്തിലല്ലായിരുന്നെങ്കില്‍ സൂപ്പര്‍ താരപദവിയിലേക്ക് നേരത്തെ തന്നെ എത്താന്‍ ശേഷിയുള്ള താരമായിരുന്നു ഷക്കീബ് അല്‍ ഹസന്‍. മോശം പെരുമാറ്റത്തിന്റെ പേരില്‍ പല തവണ വിവാദത്തില്‍ പെട്ടെങ്കിലും ആധുനിക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഷക്കീബ്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

2019ലെ ഏകദിന ലോകകപ്പിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 648 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. അഞ്ച് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് രോഹിത് നേടിയത്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് രോഹിത് ശര്‍മയുടെ പേരിലാണുള്ളത്. ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായെങ്കിലും രോഹിത്തിന്റെ പ്രകടനം ആരാധകര്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ സാധിക്കുന്നതാണ്. 2023ലെ ലോകകപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലാവും ഇന്ത്യയിറങ്ങുക. 2019ലെ മികവ് രോഹിത്തിന് ആവര്‍ത്തിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും 2019ലെ ഏകദിന ലോകകപ്പിലൂടെ ഈ റെക്കോഡിന്റെ ഭാഗമായിരുന്നു. 647 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 71.89 എന്ന മികച്ച ശരാശരിയില്‍ കളിച്ച വാര്‍ണര്‍ മൂന്ന് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി. 166 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ സച്ചിന്റെ ലോകകപ്പിലെ കൂടുതല്‍ റണ്‍സെന്ന റെക്കോഡിനെ തകര്‍ക്കാന്‍ വാര്‍ണര്‍ക്കായിട്ടില്ല. 2023ലെ ലോകകപ്പിലും വാര്‍ണറില്‍ ഓസ്‌ട്രേലിയ വലിയ പ്രതീക്ഷവെക്കുന്നു.

Story first published: Friday, May 20, 2022, 15:01 [IST]
Other articles published on May 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+