Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പ്രണയത്തിന് പ്രായമില്ല', മുതിര്‍ന്നവരെ വിവാഹം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിതാ

1

ക്രിക്കറ്റ് താരങ്ങളുടെ വിവാഹം പരിശോധിച്ചാല്‍ കൂടുതലും പ്രണയത്തിലൂടെയാണെന്ന് വ്യക്തം. ഒട്ടുമിക്കവരും ബോളിവുഡിലെ നായകമാരെയോ അല്ലെങ്കില്‍ മോഡലിങ്ങില്‍ തിളങ്ങി നില്‍ക്കുന്നവരെയോ അല്ലെങ്കില്‍ ബിസിനസ്സുകാരുടെ മക്കളെയൊക്കെയോ ആണ് വിവാഹം കഴിക്കുക. അല്ലാതെ വിവാഹം കഴിച്ചവര്‍ വളരെ ചുരുക്കമാണെന്ന് പറയാം. ഇന്ത്യയിലെ പരമ്പരാഗത വിവാഹ സങ്കല്‍പ്പം അനുസരിച്ച് പുരുഷനേക്കാള്‍ പ്രായം കുറവായ സ്ത്രീയെയാണ് വിവാഹം കഴിക്കുന്നത്.

അഞ്ച് വയസുവരെ വ്യത്യാസം വേണമെന്നൊക്കെയാണ് പൊതുവേയുള്ള സങ്കല്‍പ്പം. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ഇതിനൊന്നും അധികം പ്രസക്തി കല്‍പ്പിക്കാറില്ല. ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങളെ പരിഗണിച്ചാല്‍ ചിലര്‍ ഈ സംവിധാനത്തെ തിരുത്തി വിവാഹം കഴിച്ചിട്ടുണ്ട്. തങ്ങളേക്കാള്‍ പ്രായം കൂടിയ സ്ത്രീകളെയാണ് ഇവര്‍ വിവാഹം കഴിച്ചത്. ഇതില്‍ പ്രശസ്തരായ പലരുമുണ്ട്. ഇത്തരത്തില്‍ പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീകളെ വിവാഹം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - അഞ്ജലി ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - അഞ്ജലി ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടര്‍ അഞ്ജലിയും പ്രശസ്തയാണ്. സച്ചിന്‍ വലിയ ആരാധകരെ സൃഷ്ടിച്ച് മുന്നേറുന്ന കാലത്താണ് അഞ്ജലിയുമായുള്ള വിവാഹം നടന്നത്. 1995ലായിരുന്നു ഇവരുടെ വിവാഹം. സച്ചിനെക്കാള്‍ ആറ് വയസ് മുതിര്‍ന്നതാണ് അഞ്ജലി. ഇവരുടെ വിവാഹം വീട്ടുകാര്‍ തീരുമാനിച്ചതാണെങ്കിലും അതിന് മുമ്പ് തന്നെ രണ്ട് പേരും പരസ്പരം കാണുകയും പ്രണയം ആരംഭിക്കുകയും ചെയ്തിരുന്നു.

വിരാട് കോലി- അനുഷ്‌ക ശര്‍മ

വിരാട് കോലി- അനുഷ്‌ക ശര്‍മ

ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയും ബോളിവുഡ് സൂപ്പര്‍ നായിക അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ക്രിക്കറ്റ് ലോകം വളരെയധികം ആഘോഷിച്ചതാണ്. 2017ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കാനെത്തിയപ്പോഴുണ്ടായ പ്രണയമാണ് വിവാഹത്തിലേക്കെത്തിയത്. ആധുനിക ക്രിക്കറ്റിന്റെ ഇതിഹാസമായ കോലി പലരുടേയും മനസില്‍ കയറിപ്പറ്റിയെങ്കിലും അദ്ദേഹത്തിന്റെ മനസില്‍ സ്ഥാനം പിടിച്ചത് അനുഷ്‌കയാണ്. കോലിയേക്കാള്‍ ആറ് മാസം മുതിര്‍ന്നതാണ് അനുഷ്‌ക. 1988ലാണ് രണ്ട് പേരും ജനിച്ചത്.

 സുരേഷ് റെയ്‌ന - പ്രിയങ്ക ചൗധരി

സുരേഷ് റെയ്‌ന - പ്രിയങ്ക ചൗധരി

മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും സിഎസ്‌കെ താരവുമായിരുന്ന സുരേഷ് റെയ്‌ന പ്രണയിനി പ്രിയങ്ക ചൗധരിയെയാണ് വിവാഹം കഴിച്ചത്. 2015 ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് പേരും 1986ല്‍ ജനിച്ചവരാണ്. റെയ്‌നയെക്കാള്‍ അഞ്ച് മാസം മൂത്തതാണ് പ്രിയങ്ക. റെയ്‌ന ഒരു കാലത്ത് ഇന്ത്യയുടെ മധ്യനിരയിലെ നിറ സാന്നിധ്യമായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച റെയ്‌ന നിലവില്‍ അവതാരകനായി എത്തുന്നുണ്ട്.

ജസ്പ്രീത് ബുംറ - സഞ്ജന ഗണേശന്‍

ജസ്പ്രീത് ബുംറ - സഞ്ജന ഗണേശന്‍

കഴിഞ്ഞിടെയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ വിവാഹം കഴിഞ്ഞത്. സ്‌പോര്‍ട്‌സ് അവതാരികയായ സഞ്ജനയെയാണ് ബുംറ വിവാഹം ചെയ്തത്. മാര്‍ച്ചിലായിരുന്നുഇരുവരുടെയും വിവാഹം. രണ്ട് പേരുടെയും പ്രണയം അധികമാര്‍ക്കും അറിയാത്തതായിരുന്നു. ബുംറയെക്കാള്‍ മുതിര്‍ന്നയാളാണ് സഞ്ജന. രണ്ട് വയസിനും ഏഴ് മാസത്തിനും മുതിര്‍ന്നതാണ് സഞ്ജനക്കുള്ളത്.

ഹര്‍ദിക് പാണ്ഡ്യ - നഡാഷ സ്റ്റാന്‍കോവിച്ച്

ഹര്‍ദിക് പാണ്ഡ്യ - നഡാഷ സ്റ്റാന്‍കോവിച്ച്

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വിവാഹം ചെയ്തിരിക്കുന്നത് ബോളിവുഡ് താരം നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ്. സെര്‍ബിയക്കാരിയെ ഹര്‍ദിക് വിവാഹം ചെയ്തത് എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കിക്കൊണ്ടായിരുന്നു. നഡാഷ വളരെ ആരാധകരുള്ള താരം കൂടിയാണ്. നഡാഷയുടെ പ്രായം ഹര്‍ദിക്കിനെക്കാള്‍ ഏഴ് മാസം മുതിര്‍ന്നതാണ്.

ശിഖര്‍ ധവാന്‍ വിവാഹം ചെയ്തത് 10 വയസ് കൂടുതലുള്ള ആയിഷ മുഖര്‍ജിയെയായിരുന്നു. എന്നാല്‍ കഴിഞ്ഞിടെ ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു.

Story first published: Friday, June 3, 2022, 18:54 [IST]
Other articles published on Jun 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+