For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ ടെസ്റ്റ് കരിയര്‍ 'വലിച്ചു നീട്ടി', അവസാന സമയത്ത് നിരാശ, സച്ചിനുള്‍പ്പെടെ അഞ്ച് പേരിതാ

ചില പ്രമുഖര്‍ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിനെ അനാവശ്യമായി വലിച്ചുനീട്ടിയെന്ന് പറയാം

1

ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ഭാഗ്യവും ഫിറ്റ്‌നസും സ്ഥിരതയുമെല്ലാം ഒത്തിണങ്ങിയാല്‍ മാത്രമെ വലിയ കരിയറിലേക്കെത്താന്‍ സാധിക്കൂ. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതിഹാസമെന്ന് വിളിക്കാവുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അതിലൊരാളാണ്. 51 സെഞ്ച്വറിയുള്‍പ്പെടെ ടെസ്റ്റ് ക്രിക്കറ്റില്‍ ആരെയും മോഹിപ്പിക്കുന്ന റെക്കോഡിനുടമയാണ് സച്ചിന്‍.

നീണ്ട വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അദ്ദേഹത്തിന് അവകാശപ്പെടാം. എന്നാല്‍ സച്ചിനുള്‍പ്പെടെ ചില പ്രമുഖര്‍ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിനെ അനാവശ്യമായി വലിച്ചുനീട്ടിയെന്ന് പറയാം. അല്‍പ്പം കൂടി നേരത്തെ ഇവര്‍ക്ക് വിരമിക്കാമായിരുന്നു എന്ന് കണക്കുകള്‍ പ്രകാരം നോക്കുമ്പോള്‍ തോന്നുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് വലിയ റെക്കോഡുകള്‍ സ്വന്തമായുള്ള താരമാണ്. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ മികവ് കാട്ടിയിരുന്ന അദ്ദേഹം തന്റെ ടെസ്റ്റ് കരിയര്‍ അല്‍പ്പം വലിച്ച് നീട്ടിയെന്ന് പറയുന്നതാവും ശരി. 1974ല്‍ അരങ്ങേറ്റം കുറിച്ച് 80കളില്‍ നിറഞ്ഞാടിയ റിച്ചാര്‍ഡിന് 1989ല്‍ 104 ടെസ്റ്റില്‍ നിന്ന് 1989 റണ്‍സാണ് നേടാനായത്. 52.83 എന്ന മികച്ച ശരാശരിയും 23 സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത് 1991ലാണ്. 1989ന് ശേഷം 17 മത്സരം കളിച്ച അദ്ദേഹം 826 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറി മാത്രമാണ് ഈ സമയത്ത് റിച്ചാര്‍ഡ്‌സ് നേടിയത്.

കപില്‍ ദേവ്

കപില്‍ ദേവ്

ഇന്ത്യയുടെ ഇതിഹാസ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമാണ് കപില്‍ ദേവ്. 1983ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിച്ച കപില്‍ ദേവ് 1978ല്‍ പാകിസ്താനെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങിയ കപില്‍ 1991വരെ കളം നിറഞ്ഞാടിയ കപിലിന് 1992-94 കാലഘട്ടത്തിനുള്ളില്‍ വെറും 33 വിക്കറ്റാണ് വീഴ്ത്താനായത്. ടെസ്റ്റ് കരിയറിന്റെ അവസാന സമയത്ത് പ്രതീക്ഷക്കൊത്ത പ്രകടനമല്ല കപില്‍ കാഴ്ചവെച്ചത്. അല്‍പ്പം കൂടി നേരത്തെ കപില്‍ വിരമിക്കേണ്ടിയിരുന്നു. 131 മത്സരത്തില്‍ നിന്ന് 434 വിക്കറ്റാണ് കപില്‍ ദേവ് ടെസ്റ്റ് കരിയറില്‍ നേടിയത്.

വസിം അക്രം

വസിം അക്രം

പാകിസ്താന്‍ മുന്‍ നായകനും ഇതിഹാസവുമാണ് വസിം അക്രം. സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച അക്രം ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. 1985ലാണ് അദ്ദേഹം പാക് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 91 ടെസ്റ്റില്‍ നിന്ന് 383 വിക്കറ്റുകള്‍ വീഴ്ത്തിയ താരം 22 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. എന്നാല്‍ കരിയറിന്റെ അവസാന സമയത്ത് 13 ടെസ്റ്റില്‍ നിന്ന് 31 വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കരിയറിന്റെ അവസാന സമയത്ത് മികച്ചൊരു പ്രകടനമല്ല അക്രം കാഴ്ചവെച്ചതെന്ന് പറയാം.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

ടെസ്റ്റിലും ഏകദിനത്തിലും മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. നായകനായും ബാറ്റ്‌സ്മാനായും ഒരുപോലെ തിളങ്ങിയ പോണ്ടിങ്ങും ടെസ്റ്റ് കരിയറിന്റെ അവസാന സമയത്ത് പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചത്. 150 മത്സരത്തില്‍ നിന്ന് 12000 റണ്‍സാണ് അദ്ദേഹം നേടിയത്. അതില്‍ 39 സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ അദ്ദേഹത്തിന്റെ ടെസ്റ്റിലെ അവസാന സമയമായ 2010-2012നുള്ളിലെ പ്രകടനം നോക്കുമ്പോള്‍ 18 ടെസ്റ്റില്‍ നിന്ന് 1058 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. തന്റെ കരുത്തായ പുള്‍ഷോട്ട് അവസാന സമയത്ത് അദ്ദേഹത്തിന്റെ വില്ലനാവുന്നതാണ് കണ്ടത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലെ സച്ചിന്റെ വിരമിക്കല്‍ പ്രസംഗം ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ മായാത്ത ഓര്‍മയാണ്. 1989ല്‍ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 177 മത്സരത്തില്‍ നിന്ന് 14692 റണ്‍സാണ് ടെസ്റ്റില്‍ നേടിയത്. ഇതില്‍ 51 സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ അവസാന രണ്ട് വര്‍ഷത്തില്‍ 23 ടെസ്റ്റില്‍ നിന്ന് 1299 റണ്‍സ് മാത്രമാണ് സച്ചിന് നേടാനായത്. പ്രധാപകാലത്തെ മികവ് സച്ചിന് അവസാന സമയത്ത് കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്ന് പറയാം.

Story first published: Saturday, April 9, 2022, 15:27 [IST]
Other articles published on Apr 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+