Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ തുടക്കം 'ഡെക്കില്‍', പിന്നീട് ഇതിഹാസങ്ങളായി, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

1

തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവുമെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഏത് കാര്യത്തില്‍ തുടക്കം നന്നായി വലിയ ആത്മവിശ്വാസത്തെ മുന്നോട്ട് പോവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെപ്പേര്‍. തുടക്കം മോശമായാല്‍ എല്ലാം കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നവര്‍ വളരെ കൂടുതലാണെന്ന് തന്നെ പറയാം. ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ആദ്യ മത്സരത്തിലെ പ്രകടനം എപ്പോഴും വളരെ ശ്രദ്ധിക്കപ്പെടും. ആദ്യ മത്സരത്തില്‍ ശോഭിക്കാനാവാതെ പോയാല്‍ കരിയറിനെത്തന്നെയത് പ്രതികൂലമായി ബാധിക്കുമെന്ന കരുതുന്ന താരങ്ങളുമുണ്ടെന്നതാണ് വസ്തുത. എന്നാല്‍ ഏകദിനത്തില്‍ പൂജ്യത്തിന് തുടങ്ങി പിന്നീട് ഇതിഹാസങ്ങളായി മാറിയ അഞ്ച് സൂപ്പര്‍ താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ ഇതിഹാസ നായകനാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലേക്കെത്തിച്ച ധോണി ഫിനിഷറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലുമെല്ലാം സ്വന്തമാക്കിയ റെക്കോഡുകളേറെയാണ്. ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ പട്ടികയിലെ ഒരാളായിത്തന്നെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ധോണിയുടെ കരിയറിന്റെ തുടക്കം മോശമായിരുന്നു. ആദ്യ മത്സരത്തില്‍ അദ്ദേഹം ഡെക്കിനാണ് പുറത്തായത്. 2004ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആറാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. അക്കൗണ്ട് തുറക്കും മുമ്പെ ധോണി റണ്ണൗട്ടാവുകയായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 1989ലെ പാകിസ്താനെതിരായ മത്സരത്തിലൂടെയാണ് സച്ചിന്‍ ഏകദിന അരങ്ങേറ്റം നടത്തുന്നത്. അന്ന് അരങ്ങേറ്റ ഇന്നിങ്‌സില്‍ സച്ചിന്‍ പൂജ്യത്തിനാണ് പുറത്തായത്. മഴ പെയ്ത് 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ചാമനായാണ് സച്ചിന്‍ ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ സച്ചിന്‍ മത്സരത്തില്‍ പുറത്തായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ സച്ചിന്റെ പേരിലാണ്.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുന്ന ബാറ്റ്‌സ്മാനാണ്. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്ന വില്യംസണ്‍ ഏകദിന കരിയര്‍ ആരംഭിക്കുന്നത് ഡെക്കിലൂടെയാണ്. 2010ലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ വില്യംസണ്‍ പ്രവീണ്‍ കുമാറിന്റെ പന്തില്‍ ഡെക്കിന് പുറത്താവുകയായിരുന്നു. ഇന്ന് ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വില്യംസണ്‍. നായകനെന്ന നിലയിലും അദ്ദേഹം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാരിലെ പ്രമുഖനായിരുന്നു സുരേഷ് റെയ്‌ന. ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചാണ് റെയ്‌ന ഇന്ത്യന്‍ ജഴ്‌സി അഴിച്ചത്. മധ്യനിരയിലും ടോപ് ഓഡറിലുമെല്ലാം തിളങ്ങിയിരുന്ന റെയ്‌ന പന്തുകൊണ്ടും ടീമിന് ഉപകാരിയായിരുന്നു. ഇന്ത്യയുടെ മികച്ച ഫീല്‍ഡര്‍മാരിലൊരാളായിരുന്നു റെയ്‌ന. ഭേദപ്പെട്ട റെക്കോഡ് തന്നെ കരിയറില്‍ അവകാശപ്പെടാന്‍ സാധിക്കുന്ന അദ്ദേഹത്തിന്റെ തുടക്കം ഡെക്കിലായിരുന്നു. 2005ലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. ആറാമനായി ബാറ്റ് ചെയ്യാനെത്തിയ റെയ്‌ന ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. എംഎസ് ധോണി വിരമിച്ച 2020 ആഗസ്റ്റ് 15നാണ് റെയ്‌നയും കളമൊഴിഞ്ഞത്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇപ്പോഴും ഇന്ത്യയുടെ ഏകദിന ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് ശിഖര്‍ ധവാന്‍. ഗബ്ബാറെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ധവാന്‍ ഭേദപ്പെട്ട റെക്കോഡുകള്‍ കരിയറിനോട് ചേര്‍ത്ത താരമാണ്. 2010ലെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെയാണ് ധവാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഡെക്കിന് പുറത്താവാനായിരുന്നു ധവാന്റെ വിധി. സെവാഗും ഗംഭീറും വിശ്രമമെടുത്തതോടെ പകരക്കാരനായെത്തിയ ധവാന് അവസരം മുതലാക്കാനായില്ല. ക്ലിന്റ് മക്കേ ധവാനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതിലൊന്നും തളരാതെ മുന്നോട്ട് പോയ ധവാന്‍ ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരിലൊരാളാണ്.

Story first published: Wednesday, March 2, 2022, 18:56 [IST]
Other articles published on Mar 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+