For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോറ്റ മത്സരത്തില്‍ ഉയര്‍ന്ന സ്‌കോര്‍, ടോപ് ഫൈവ് ഇതാ, സച്ചിനും പട്ടികയില്‍

150ന് മുകളില്‍ ഒറ്റക്ക് നേടിയിട്ടും മത്സരം തോല്‍ക്കുകയെന്നത് താരങ്ങളെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യം തന്നെയാണ്

1

ക്രിക്കറ്റില്‍ ഒറ്റയാള്‍ പ്രകടനങ്ങള്‍ക്കൊണ്ട് മത്സരം ജയിച്ചിട്ടുള്ളത് വളരെ അപൂര്‍വ്വമായിട്ടാണ്. ടീമിന്റെ ഒത്തൊരുമയുള്ള പ്രകടനത്തിലൂടെയാണ് ഒട്ടുമിക്ക മത്സരങ്ങളിലും വിജയം പിറന്നിട്ടുള്ളത്. ചില മത്സരങ്ങളില്‍ ഒറ്റയാള്‍ പ്രകടനങ്ങളിലൂടെ വിജയത്തിന് തൊട്ടടുത്തെത്തിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കാറുണ്ടെങ്കിലും സഹതാരങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ടീം തോല്‍ക്കേണ്ടി വന്നിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. 150ന് മുകളില്‍ ഒറ്റക്ക് നേടിയിട്ടും മത്സരം തോല്‍ക്കുകയെന്നത് താരങ്ങളെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇത്തരത്തില്‍ തോറ്റ മത്സരത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ചാള്‍സ് കവന്‍ട്രി

ചാള്‍സ് കവന്‍ട്രി

സിംബാബ് വെയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായിരുന്ന ചാള്‍സ് കവന്‍ട്രിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2009ലെ ബ്ലംഗ്ലാദേശിനെതിരായ ഏകദിനത്തിലാണ് കവന്‍ട്രിയുടെ ദൗര്‍ഭാഗ്യകരമായ പ്രകടനം പിറന്നത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ താരം 156 പന്തില്‍ 194 റണ്‍സാണ് നേടിയത്. 16 ഫോറും ഏഴ് സിക്‌സും കവന്‍ട്രിയുടെ ബാറ്റില്‍ നിന്ന് പിറന്നു. 312 റണ്‍സെന്ന വമ്പന്‍ സ്‌കോറും സിംബാബ്‌വെ പടുത്തുയര്‍ത്തി. എന്നാല്‍ ബംഗ്ലാദേശിനായി തമിം ഇക്ബാല്‍ സെഞ്ച്വറിയോടെ കളം നിറഞ്ഞപ്പോള്‍ മത്സരത്തില്‍ സിംബാബ്‌വെ പരാജയപ്പെട്ടു. കവന്‍ട്രിയുടെ ഗംഭീര ഇന്നിങ്‌സ് പിറന്നിട്ടും ടീമിന് ജയിക്കാനായില്ല.

മാത്യു ഹെയ്ഡന്‍

മാത്യു ഹെയ്ഡന്‍

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് മാത്യു ഹെയ്ഡന്‍. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ വെടിക്കെട്ട് തീര്‍ക്കുന്ന ഹെയ്ഡനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 181 റണ്‍സ് ഹെയ്ഡന്‍ നേടിയ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തോല്‍ക്കേണ്ടി വന്നു. 2007ല്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലായിരുന്നു സംഭവം. ആദ്യം ബാറ്റ് ചെയ്ത ഓസീസിനുവേണ്ടി ഹെയ്ഡല്‍ തല്ലിത്തകര്‍ത്തപ്പോള്‍ വലിയ സ്‌കോര്‍ തന്നെയാണ് ടീം നേടിയെടുത്തത്. 348 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം ഓസീസ് മുന്നോട്ട് വെച്ചെങ്കിലും ന്യൂസീലന്‍ഡ് വിജയകരമായി അത് മറികടന്നു.

എവിന്‍ ലെവിസ്

എവിന്‍ ലെവിസ്

വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓപ്പണര്‍ എവിന്‍ ലെവിസ് ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാരനാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ലെവിസ് 176 റണ്‍സ് നേടിയെങ്കിവും വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാനായില്ല. 130 പന്തുകള്‍ നേരിട്ട് 17 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് ലെവിസ് 176 റണ്‍സ് നേടിയത്. 356 റണ്‍സ് വിജയ ലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ട് വെച്ചെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെ മഴ വില്ലനായതോടെ ഡെത്ത് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന് ജയിക്കാനായില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. 2009ല്‍ ഓസ്‌ട്രേലിയക്കെതിരേ സച്ചിന്‍ 175 റണ്‍സ് നേടിയിട്ടും മത്സരം ഇന്ത്യ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 350 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്കായി സച്ചിന്‍ കളം നിറഞ്ഞ് കളിച്ചു. സുരേഷ് റെയ്‌നയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സച്ചിന്‍ 175 റണ്‍സുമായി ഗംഭീര പ്രകടനം പുറത്തെടുത്തെങ്കിലും മൂന്ന് റണ്‍സകലെ ഇന്ത്യ പരാജയം സമ്മതിച്ചു. ഇത്രയും മികച്ച ഇന്നിങ്‌സ് കളിച്ചിട്ടും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ സച്ചിന് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസീസ് സൂപ്പര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടുണ്ട്. 173 റണ്‍സുമായി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചിട്ടും ടീം തോറ്റു. 2016ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു വാര്‍ണറുടെ ഈ പ്രകടനം. 327 റണ്‍സ് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്കായി വാര്‍ണര്‍ 136 പന്തില്‍ 173 റണ്‍സാണ് വാര്‍ണര്‍ നേടിയത്. മികച്ച ഇന്നിങ്‌സ് തന്നെ കാഴ്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം നടത്തിയിട്ടും തോല്‍ക്കാനായിരുന്നു വിധി.

Story first published: Sunday, March 13, 2022, 10:48 [IST]
Other articles published on Mar 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+