Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'രോഹിത് മുതല്‍ ഹര്‍ദിക് വരെ', ധോണി ഇന്ത്യന്‍ ടീമിലേക്കെത്തിച്ച ഏഴ് മാച്ച് വിന്നര്‍മാരിതാ

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് എംഎസ് ധോണി കേവലമൊരു നായകനോ വിക്കറ്റ് കീപ്പറോ ഫിനിഷറോ അല്ല. അതിലുപരിയായി ക്രിക്കറ്റിന്റെ പള്‍സറിയുന്ന മാന്ത്രികനാണ് അദ്ദേഹം. ലോക ക്രിക്കറ്റിന് തന്നെ ധോണിയൊരു പാഠ പുസ്തകമാണെന്ന് പറയാം. ആര്‍ക്കും പിടികൊടുക്കാതെ തീരുമാനങ്ങള്‍ക്കൊണ്ട് മത്സരഫലത്തെ മാറ്റിമറിക്കുന്ന ഇന്ദ്രജാലക്കാരനാണ് ധോണി. തോറ്റെന്നുറപ്പിച്ച പല മത്സരത്തില്‍ നിന്നും ഇന്ത്യയെ വിജയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പ് കിരീടം ഉള്‍പ്പെടെ മൂന്ന് ഐസിസി കിരീടങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

പ്രതിഭകളെ തിരിച്ചറിയാന്‍ ധോണിക്ക് പ്രത്യേക കഴിവുണ്ട്. അദ്ദേഹം ടീമിലേക്കെത്തിച്ച് വളര്‍ത്തിക്കൊണ്ടുവന്ന ഒരു താരവും മോശമായിട്ടില്ലെന്ന് പറയാം. ഇത്തരത്തില്‍ ധോണി ടീമിലേക്കെത്തിച്ച് ഉയര്‍ത്തിക്കൊണ്ടുവന്ന മാച്ച് വിന്നര്‍മാരായ ഏഴ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ന് ഇന്ത്യന്‍ നായകനായിവരെ എത്തിനില്‍ക്കുന്ന രോഹിത് ശര്‍മയുടെ കരിയര്‍ മാറ്റിമറിച്ചത് എംഎസ് ധോണിയാണ്. മധ്യനിര ബാറ്റ്‌സ്മാനായി കളിച്ച് ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ കഴിയാതിരുന്ന രോഹിത്തിനെ 2013ല്‍ ഓപ്പണറാക്കിയത് ധോണിയാണ്. ഇത് ക്ലിക്കായി. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത്. ക്യാപ്റ്റന്‍സികൊണ്ടും അദ്ദേഹം ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കുന്നു. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ മധ്യനിരയിലെ ഇടം കൈയന്‍ കരുത്താണ് രവീന്ദ്ര ജഡേജ. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങുകൊണ്ടും ഗെയിം ചെയിഞ്ചറാണ് ജഡേജ. ഇടം കൈയന്‍ സ്പിന്നുകൊണ്ടാണ് അദ്ദേഹം വരവറിയിച്ചതെങ്കിലും ഇപ്പോള്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടാണ് ജഡേജ കൈയടി നേടുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സജീവ സാന്നിധ്യമായ ജഡേജയെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചത് ധോണിയാണ്. 2012ല്‍ ജഡേജക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് ധോണി അവസരം നല്‍കിയത് കരിയര്‍ മാറ്റിമറിച്ചു.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ വെടിക്കെട്ട് ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. ആരാധകര്‍ കുന്‍ഫു പാണ്ഡ്യയെന്ന് വിശേഷിപ്പിക്കുന്ന ഹര്‍ദിക് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഹര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചത് ധോണിയാണ്. അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഹര്‍ദിക്കിന് ആത്മവിശ്വാസം നല്‍കി വെടിക്കെട്ട് ഫിനിഷറാക്കി വളര്‍ത്തിയത് ധോണിയാണെന്ന് ഹര്‍ദിക് തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ഇഷാന്ത് ശര്‍മ. പരിമിത ഓവര്‍ ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് ഇഷാന്ത്. വിദേശ പര്യടനങ്ങളിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു ഇഷാന്ത്. എംഎസ് ധോണിയാണ് ഇഷാന്തിനെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചത്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ഇഷാന്തിന് ധോണി വലിയ പിന്തുണ നല്‍കി. 2013ലെ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിനൊപ്പം ഗംഭീര പ്രകടനമാണ് ഇഷാന്ത് കാഴ്ചവെച്ചത്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിന്റെ വളര്‍ച്ചയും ധോണിയിലൂടെയാണ്. തമിഴ്‌നാടുകാരനായ അശ്വിന്‍ തുടക്കം മുതല്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു. ഐപിഎല്ലില്‍ ധോണി വലിയ വിശ്വാസം അര്‍പ്പിച്ചിരുന്ന ബൗളറായിരുന്നു അശ്വിന്‍. ആദ്യ ഓവറില്‍പ്പോലും ധോണി ആത്മവിശ്വാസത്തോടെ അശ്വിനെ പന്തേല്‍പ്പിച്ചിരുന്നു. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ടീമിലേക്കെത്താനും മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുകള്‍ നേടാനും അശ്വിനെ സഹായിച്ചത്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ സ്വിങ് പേസറാണ് ഭുവനേശ്വര്‍ കുമാര്‍. ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്താനും വിക്കറ്റുകള്‍ വീഴ്ത്താനും ഭുവനേശ്വറിന് കഴിവുണ്ട്. 2012ല്‍ ഇന്ത്യന്‍ ടീമില്‍ ഭുവി അരങ്ങേറ്റം കുറിക്കുമ്പോള്‍ ധോണിയായിരുന്നു നായകന്‍. പാകിസ്താനെതിരായ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ത്തന്നെ സ്വിങ് ബൗളിലൂടെ മുഹമ്മദ് ഹഫീസിനെ ക്ലീന്‍ബൗള്‍ഡാക്കിയ ഭുവിയെ പിന്തുണച്ചതും മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ അവസരം ഒരുക്കിയതും ധോണിയെന്ന നായകനാണ്.

 ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് പരിഗണന ലഭിക്കുന്നതെങ്കിലും ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു ധവാന്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിരുന്ന ധവാന്‍ ഇപ്പോഴും ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ധവാനെ ഓപ്പണറാക്കാനുള്ള ധോണിയുടെ തീരുമാനമാണ് വഴിത്തിരിവായത്. പിന്നീട് ധോണി സ്ഥാനം ഒഴിഞ്ഞപ്പോഴും കോലിക്ക് കീഴില്‍ ഏറെ നാള്‍ ഓപ്പണറായി തുടരാന്‍ ധവാന് സാധിച്ചിരുന്നു. ധോണിയുടെ ഇടപെടലാണ് ധവാന്റെ വളര്‍ച്ചക്ക് കാരമായത്.

Story first published: Wednesday, February 23, 2022, 18:40 [IST]
Other articles published on Feb 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+