ഒറ്റ പന്ത് പോലും നേരിട്ടില്ല, 'ഡയമണ്ട് ഡെക്കായി' പുറത്ത്, ആറ് സൂപ്പര്‍ ക്രിക്കറ്റ് താരങ്ങളിതാ

ക്രിക്കറ്റില്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ചിലപ്പോള്‍ താരങ്ങള്‍ക്ക് വിക്കറ്റ് നഷ്ടപ്പെടാറുണ്ട്. പ്രധാനമായും റണ്ണൗട്ടിലൂടെയാണ് ഇത്തരം പുറത്താകല്‍ സംഭവിക്കുന്നത്. ക്രീസിലെ പങ്കാളിയുമായുള്ള ആശയക്കുഴപ്പത്തിനിടെ റണ്ണൗട്ടാവുകയെന്നത് വലിയ നിരാശയുണ്ടാക്കുന്നത്. ചിലപ്പോള്‍ സെഞ്ച്വറിക്കരികെയാവും ഇത്തരം പുറത്താകല്‍ നേരിടേണ്ടി വരിക. മികച്ച സ്‌കോറിലേക്ക് ഉയരവെ റണ്ണൗട്ടാകേണ്ടി വരുന്നത് വലിയ സങ്കടമുണ്ടാക്കും.
ചില സമയങ്ങളില്‍ ഒരു പന്ത് പോലും നേരിടുന്നതിന് മുമ്പ് ചിലപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാറുണ്ട്. റണ്ണൗട്ടിലൂടെയാണ് ഇത്തരം പുറത്താകല്‍ സംഭവിക്കുന്നത്. ഡയമണ്ട് ഡെക്ക് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ ഒരു പന്ത് പേലും നേരിടാതെ ഡയമണ്ട് ഡെക്കായി പുറത്താവേണ്ടി വന്ന ചില സൂപ്പര്‍ ക്രിക്കറ്റ് താരങ്ങളുണ്ട്. ഇത്തരത്തിലൊരു അവസ്ഥ ഏകദിനത്തില്‍ നേരിട്ട ആറ് സൂപ്പര്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മാര്‍ട്ടിന്‍ ഗപ്റ്റില്‍
ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണറാണ് മാര്‍ട്ടിന്‍ ഗപ്റ്റില്‍. ക്രീസിലെത്തുന്ന ആദ്യ പന്ത് മുതല്‍ ആക്രമം അഴിച്ചുവിടാന്‍ കെല്‍പ്പുള്ള ഗപ്റ്റില്‍ ഒരു തവണ ഡയമണ്ട് ഡെക്കായി പുറത്തായിട്ടുണ്ട്. 2013ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് ഗപ്റ്റിലിന് ഇത്തരത്തില്‍ പുറത്താവേണ്ടി വന്നത്. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡിനുവേണ്ടി റോബര്‍ട്ട് നിക്കോളും ഗപ്റ്റിലുമാണ് ഓപ്പണിങ്ങിലെത്തിത്. ഒരു പന്ത് പോലും നേരിടാതെ ഗപ്റ്റില്‍ റണ്ണൗട്ടാവുകയായിരുന്നു. മത്സരം ന്യൂസീലന്‍ഡ് ജയിച്ചെങ്കിലും ഗപ്റ്റില്‍ ഡയമണ്ട് ഡെക്കായി.

ബ്രണ്ടന്‍ മക്കല്ലം
മുന്‍ ന്യൂസീലന്‍ഡ് നായകനും വെടിക്കെട്ട് ഓപ്പണറുമാണ് ബ്രണ്ടന്‍ മക്കല്ലം. എതിര്‍ ടീം ബൗളര്‍മാരുടെ പേടി സ്വപ്‌നമായ മക്കല്ലം കടന്നാക്രമിച്ച് കളിക്കാന്‍ മിടുക്കനാണ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച കരിയര്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ബ്രണ്ടന്‍ മക്കല്ലവും ഒരു തവണ ഡയമണ്ട് ഡെക്കായി പുറത്തായിട്ടുണ്ട്. 2003ല്‍ ഇന്ത്യക്കെതിരായ മത്സരത്തിലായിരുന്നു ഇത്. മധ്യനിരയിലാണ് മക്കല്ലം ഇറങ്ങിയത്. കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയില്‍ നില്‍ക്കവെ ലൂ വിന്‍സെന്റ് മക്കല്ലത്തെ റണ്ണിനായി ക്ഷണിച്ചു. എന്നാല്‍ മക്കല്ലം റണ്ണൗട്ടായി. ഒരു പന്ത് പോലും നേരിടാതെയാണ് മക്കല്ലം മടങ്ങിയത്. ഈ വിക്കറ്റ് നിര്‍ണ്ണായകമാവുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു.

സനത് ജയസൂര്യ
ശ്രീലങ്കയുടെ ഇതിഹാസ താരമാണ് സനത് ജയസൂര്യ. വെടിക്കെട്ട് ഓപ്പണറായ ജയസൂര്യ ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ചവനാണ്. ഭയമില്ലാതെ ബാറ്റുവീശുന്ന ജയസൂര്യ ഒരു തവണ ഡയമണ്ട് ഡെക്കായി. ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിനിടെയാണ് ഇത് സംഭവിച്ചത്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 153 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടാവേണ്ടി വന്നത്.

സായീദ് അന്‍വര്‍
പാകിസ്താന്റെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് സായീദ് അവന്‍വര്‍. വലിയ ഇന്നിങ്‌സ് കളിക്കാന്‍ മിടുക്കനായ താരം ഒന്നല്ല, രണ്ട് തവണ ഡയമണ്ട് ഡെക്കായി. രണ്ട് തവണയും ഓസ്‌ട്രേലിയക്കെതിരായായിരുന്നു അദ്ദേഹത്തിന് ഈ ദുരവസ്ഥ നേരിട്ടത്. 1989ലും 2002ലുമാണ് സായീദ് അനവര്‍ ഡയമണ്ട് ഡെക്കായത്. എതിരാളിയുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് രണ്ട് തവണയും അദ്ദേഹം റണ്ണൗട്ടായത്.

റിക്കി പോണ്ടിങ്
ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകനാണ് റിക്കി പോണ്ടിങ്. ഏകദിന ക്രിക്കറ്റില്‍ മികച്ച കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ പോണ്ടിങ്ങിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു തവണ ഡയമണ്ട് ഡെക്കായി പോണ്ടിങ് പുറത്തായിട്ടുണ്ട്. 2006ലാണ് സംഭവം. ശ്രീലങ്ക മുന്നോട്ടുവെച്ച 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്കായി മൂന്നാം നമ്പറിലാണ് പോണ്ടിങ് ക്രീസിലെത്തിയത്. സൈമണ്‍ കാറ്റിച്ചുമായി ഉണ്ടായ ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് പോണ്ടിങ്ങിന് ഒരു പന്ത് പോലും നേരിടുന്നതിന് മുമ്പ് റണ്ണൗട്ടാകേണ്ടി വന്നത്.

വിരാട് കോലി
മുന്‍ ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റ് ഇതിഹാസവുമായ വിരാട് കോലിയും ഒരു തവണ ഡയമണ്ട് ഡെക്കായിട്ടുണ്ട്. 2010ലാണ് ഈ പുറത്താകല്‍. ശ്രീലങ്കയ്‌ക്കെതിരേ ദിനേഷ് കാര്‍ത്തികുമായുണ്ടായ ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് കോലി റണ്ണൗട്ടായത്. ഒരു പന്ത് പോലും നേരിടാതെയാണ് താരത്തിന്റെ മടക്കം. അന്ന് വലിയ രോഷത്തോടെയാണ് കോലി കളം വിട്ടത്. ഇന്ത്യയുടെ ടോപ് ഏഴ് ബാറ്റിങ് പൊസിഷനിലുള്ള താരങ്ങളില്‍ കൂടുതല്‍ തവണ ഡെക്കില്‍ പോയവരില്‍ രണ്ടാം സ്ഥാനത്താണ് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications