Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

100ാം ടെസ്റ്റിലെ സെഞ്ച്വറി നേട്ടക്കാര്‍ ആരൊക്കെ? 9 പേര്‍, ഒരു ഇന്ത്യക്കാരന്‍ പോലുമില്ല, പട്ടിക

1

100 ടെസ്റ്റ് മത്സരങ്ങളുടെ ഭാഗമാവുകയെന്നത് ക്രിക്കറ്റില്‍ എളുപ്പമുള്ള കാര്യമല്ല. ഉയര്‍ന്ന ഫിറ്റ്‌നസും പ്രതിഭയും ക്ഷമയും ഉള്ളവര്‍ക്ക് മാത്രമെ 100 ടെസ്റ്റെന്ന നേട്ടത്തിലേക്കെത്താനാവു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് 12 താരങ്ങളാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ത്തന്നെ ഈ നേട്ടത്തിലേക്കെത്തിയവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. കാരണം ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ കരിയറിന് എല്ലാ കാര്യങ്ങളും ഒരുപോലെ ഒത്തുവരേണ്ടതായുണ്ട്.

വിരാട് കോലിയുടെ 100ാം ടെസ്റ്റാണ് ശ്രീലങ്കയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി സെഞ്ച്വറി നേടാനാവാതെ പ്രയാസപ്പെടുന്ന കോലിയില്‍ നിന്നും സെഞ്ച്വറി പ്രകടനം തന്നെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും 45 റണ്‍സില്‍ പുറത്തായി. പ്രതീക്ഷക്കൊത്ത തുടക്കം ലഭിച്ചെങ്കിലും മൂന്നക്കത്തിലേക്കെത്താന്‍ കോലിക്കായില്ല. സ്പിന്നിലെ ദൗര്‍ബല്യം ഇത്തവണയും കോലിയുടെ സ്റ്റംപ് തെറിപ്പിച്ചു.

100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടുകയെന്നത് അതുല്യമായ കാര്യമാണ്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ത്തന്നെ വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രം സാധിച്ചിട്ടുള്ള നേട്ടമാണ്. ക്രിക്കറ്റിലെ പല ഇതിഹാസങ്ങള്‍ക്കും നേടാന്‍ സാധിക്കാതെ പോയ ഈ നേട്ടം ഒമ്പത് പേരാണ് നേടിയിട്ടുള്ളത്. 100ാം ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുള്ള ഒമ്പത് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട് ഈ നേട്ടത്തിലെത്തിയ താരമാണ്. ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുന്ന റൂട്ട് നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. നായകനെന്ന നിലയില്‍ അല്‍പ്പം മോശമാണെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ റൂട്ട് പകരം വെക്കാനില്ലാത്ത പ്രതിഭയാണ്. റൂട്ട് 100ാം ടെസ്റ്റ് കളിച്ചത് 2021ല്‍ ഇന്ത്യക്കെതിരെ ചെന്നൈയിലാണ്. മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയാണ് റൂട്ട് നേടിയത്. 377 പന്തുകള്‍ നേരിട്ട് 218 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 19 ഫോറും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഈ മത്സരം ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു. 2021ല്‍ മൂന്ന് ഇരട്ട സെഞ്ച്വറിയടക്കം സീസണിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്താനും റൂട്ടിനായിരുന്നു.

ഇന്‍സമാം ഉല്‍ ഹഖ്

ഇന്‍സമാം ഉല്‍ ഹഖ്

പാകിസ്്താന്റെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഇന്‍സമാം ഉല്‍ ഹഖും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2005 മാര്‍ച്ചില്‍ ഇന്ത്യക്കെതിരേയാണ് ഇന്‍സമാമിന്റെ ഈ ഗംഭീര പ്രകടനം പിറന്നത്. ബംഗളൂരുവിലായിരുന്നു ഇന്‍സമാമിന്റെ പ്രകടനം. 264 പന്തുകള്‍ നേരിട്ട് 184 റണ്‍സാണ് ഇന്‍സമാം നേടിയത്. 25 ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. ചിരവൈരികളായ ഇന്ത്യക്കെതിരേയാണ് ഇന്‍സമാമിന്റെ ഈ നേട്ടമെന്നതാണ് എടുത്തുപറയേണ്ടത്.

ഗോര്‍ഡന്‍ ഗ്രീനിഡ്ജ്

ഗോര്‍ഡന്‍ ഗ്രീനിഡ്ജ്

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഈ നേട്ടത്തിന് അര്‍ഹനായതാണ്. ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഗ്രീനിഡ്ജ് 149 പന്തില്‍ 207 റണ്‍സുമായി പുറത്താവാതെ നിന്നു. ആന്റിഗ്വെയിലായിരുന്നു ഈ പ്രകടനം. ടെസ്റ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഗ്രീനിഡ്ജ്. ടോപ് ഓഡര്‍ താരമായിരുന്നു ഗ്രീനിഡ്ജ് 90കളിലെ ശ്രദ്ധേയ താരമായിരുന്നു.

ജാവേദ് മിയാന്‍ദാദ്

ജാവേദ് മിയാന്‍ദാദ്

പാതിസ്താന്റെ പ്രമുഖ താരങ്ങളിലൊരാളായ ജാവേദ് മിയാന്‍ദാദും ഈ റെക്കോഡിന്റെ ഭാഗമായിട്ടുള്ള താരങ്ങളിലൊരാളാണ്. ലാഹോറില്‍ നടന്ന മത്സരത്തിലാണ് മിയാന്‍ദാദ് സെഞ്ച്വറി നേടിയത്. അതും ഇന്ത്യക്കെതിരേ. 289 പന്തുകള്‍ നേരിട്ട് 145 റണ്‍സാണ് അദ്ദേഹം നേടിയത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ശേഷമാണ് മിയാന്‍ദാദിന്റെ ഈ പ്രകടനം. ആവേശകരമായ ഇന്ത്യ-പാക് മത്സരം സമനിലയിലാണ് കലാശിച്ചത്. പാകിസ്താന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ജാവേദ് മിയാന്‍ദാദ്.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകനായ റിക്കി പോണ്ടിങ്ങിനും ഈ റെക്കോഡിന്റെ ഭാഗമാവാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2006ല്‍ സിഡ്‌നിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പോണ്ടിങ് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടാന്‍ പോണ്ടിങ്ങിനായെന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യ ഇന്നിങ്‌സില്‍ 174 പന്തില്‍ 120 റണ്‍സാണ് പോണ്ടിങ് നേടിയത്. ജാക്‌സ് കാലീസാണ് പുറത്താക്കിയത്. രണ്ടാം ഇന്നിങ്‌സിലും മികവ് തുടര്‍ന്ന പോണ്ടിങ് 159 പന്തില്‍ 143 റണ്‍സുമായി കൈയടി നേടി.

കോളി കൗഡ്രേ

കോളി കൗഡ്രേ

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കോളി കൗഡ്രേയും 100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരമാണ്. ഓസ്‌ട്രേലിയക്കെതിരേ ബ്രിമ്മിങ്ഹാമില്‍ നടന്ന മത്സരത്തിലാണ് കോളിയുടെ സെഞ്ച്വറി പ്രകടനം. 247 പന്തുകള്‍ നേരിട്ട് ക്ഷമയോടെ കളിച്ച താരം 104 റണ്‍സാണ് നേടിയത്. ഇതില്‍ 15 ബൗണ്ടറിയും ഉള്‍പ്പെടും. വലം കൈയന്‍ ബാറ്റ്‌സ്മാനായ താരം 114 ടെസ്റ്റില്‍ നിന്ന് 7624 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 22 സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

അലേക് സ്റ്റീവര്‍ട്ട്

അലേക് സ്റ്റീവര്‍ട്ട്

ഇംഗ്ലണ്ടിന്റെ തന്നെ അലേക് സ്റ്റീവര്‍ട്ടും 100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. 2000ല്‍ മാഞ്ചസ്റ്ററില്‍ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അദ്ദേഹത്തിന്റെ നേട്ടം. 153 പന്തുകള്‍ നേരിട്ട് 105 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 13 ബൗണ്ടറിയും ഉള്‍പ്പെടും. മത്സരം സമനിലയിലാണ് കലാശിച്ചത്. 133 ടെസ്റ്റില്‍ നിന്ന് 8463 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 15 സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഗ്രെയിം സ്മിത്ത്

ഗ്രെയിം സ്മിത്ത്

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറുമായ ഗ്രെയിം സ്മിത്തും ഈ റെക്കോഡിലെത്തിയിട്ടുള്ള താരമാണ്. ഇംഗ്ലണ്ടിനെതിരേ ഓവലിലാണ് സ്മിത്ത് 100ാം ടെസ്റ്റ് കളിച്ചത്. ശക്തരായ ഇംഗ്ലണ്ടിനെതിരേ അവരുടെ തട്ടകത്തില്‍ 131 റണ്‍സടിക്കാന്‍ സ്മിത്തിനായി. 20 ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും. മത്സരം ഇന്നിങ്‌സിനും 12 റണ്‍സിനും ദക്ഷിണാഫ്രിക്ക ജയിച്ചു. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സ്മിത്ത്.

ഹാഷിം അംല

ഹാഷിം അംല

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഓപ്പണര്‍ ഹാഷിം അംലയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അംലയുടെ പ്രകടനം. ജോഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ 265 പന്ത് നേരിട്ട് 134 റണ്‍സാണ് അംല നേടിയത്. മത്സരം ഇന്നിങ്‌സിനും 118 റണ്‍സിനും ശ്രീലങ്ക വിജയിക്കുകയും ചെയ്തിരുന്നു. ക്ലാസിക് താരമായിരുന്നെങ്കിലും അല്‍പ്പം നേരത്തെ അംല അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി.

Story first published: Saturday, March 5, 2022, 18:49 [IST]
Other articles published on Mar 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+