
രവീന്ദ്ര ജഡേജ
ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വിശേഷണമുള്ള താരമാണ് രവീന്ദ്ര ജഡേജ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായ ജഡേജ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് തീര്‍ക്കുന്ന ജഡേജയാണ് ഈ പട്ടികയില്‍ തലപ്പത്തെന്നതാണ് കൗതുകകരമായ കാര്യം. ജഡേജയുടെ കരിയറിന്റെ തുടക്ക കാലത്തായിരുന്നു ഇത്.
2009ലെ ടി20 ലോകകപ്പിലായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരേ 154 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ടോപ് ഓഡര്‍ തകര്‍ന്നു. മധ്യനിരയില്‍ ഇറങ്ങിയ ജഡേജ മത്സരത്തില്‍ 35 പന്തുകള്‍ നേരിട്ട് നേടിയത് 25 റണ്‍സാണ് നേടിയത്. 71.42 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ ഇന്നിങ്‌സാണ് ജഡേജ കളിച്ചത്. മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഇന്ത്യ തോറ്റത്.

എംഎസ് ധോണി
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ധോണിയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 2019ല്‍ ഓസ്‌ട്രേലിയക്കെതിരായ ടി20യിലാണ് ധോണിയുടെ ഈ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വെടിക്കെട്ട് നടത്താന്‍ ധോണിക്കായില്ല. 37 പന്തില്‍ നേടിയത് വെറും 29 റണ്‍സാണ്. 78. 38 ആണ് ധോണിയുടെ ഈ മത്സരത്തിലെ സ്‌ട്രൈക്കറേറ്റ്. മത്സരത്തില്‍ മൂന്ന് വിക്കറ്റിന് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചു. ധോണിയുടെ ഇന്ത്യന്‍ ജഴ്‌സിയിലെ ഏറ്റവും മോശം ഇന്നിങ്‌സുകളിലൊന്നാണിത്.

ദിനേഷ് മോംഗിയ
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായിരുന്ന ദിനേഷ് മോംഗിയയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. മധ്യനിര താരമായിരുന്ന അദ്ദേഹം 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഈ നാണംകെട്ട റെക്കോഡിലേക്കെത്തിയത്. മത്സരത്തില്‍ 45 പന്തുകള്‍ നേരിട്ട് 38 റണ്‍സാണ് മോംഗിയ നേടിയത്. 84.44 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. മത്സരം ഇന്ത്യ ജയിച്ചെങ്കിലും മോംഗിയയുടെ പ്രകടനം ടി20 ഫോര്‍മാറ്റിന് അനുയോജ്യമായതാണെന്ന് കരുതാനാവില്ല.

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍മാരിലൊരാളായ ശിഖര്‍ ധവാന്‍ ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണെങ്കിലും തുടക്കകാലത്ത് ധവാന്‍ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തിലാണ് ധവാന്റെ ഈ മോശം പ്രകടനം പിറന്നത്. ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം കോവിഡ് ബാധിച്ച് പുറത്തായപ്പോള്‍ നായകനായ ധവാന്‍ സമ്മര്‍ദ്ദത്തിലായി. 42 പന്തുകള്‍ നേരിട്ട് 40 റണ്‍സാണ് അദ്ദേഹം നേടിയത്. 95.23 ആയിരുന്നു ഈ പ്രകടനത്തിലെ സ്‌ട്രൈക്കറേറ്റ്.

ഗൗതം ഗംഭീര്‍
ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍മാരിലൊരാളും ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീറാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 2012ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് ഗംഭീറിന്റെ ഈ പ്രകടനം പിറന്നത്. 60 പന്തുകള്‍ നേരിട്ട് 56 റണ്‍സാണ് ഇടം കൈയന്‍ ഓപ്പണര്‍ നേടിയത്. 93.33 ആണ് സ്‌ട്രൈക്കറേറ്റ്. ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതുവരെ ഗംഭീര്‍ ക്രീസില്‍ തുടര്‍ന്നു. മത്സരത്തിന്റെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത് മികച്ച ഇന്നിങ്‌സായിരുന്നെങ്കിലും സ്‌ട്രൈക്കറേറ്റ് പരിഗണിക്കുമ്പോള്‍ മികച്ച ഇന്നിങ്‌സായി വിശേഷിപ്പിക്കാനാവില്ല.


Click it and Unblock the Notifications
