For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അയ്യേ, ഇതെന്ത് പരിശീലനം? ക്യാച്ചെടുക്കാന്‍ കിടക്ക വേണം! പാക് ടീം ദുരന്തം തന്നെ, വീഡിയോ

പാകിസ്താന്‍ ക്രിക്കറ്റ് ടീം എല്ലാ കാലത്തും മോശം ഫീല്‍ഡിങിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യാറുണ്ട്. ഏതു മല്‍സരമെടുത്താലും ഫീല്‍ഡിങില്‍ എന്തെങ്കിലുമൊരു മണ്ടത്തരം അവരുടെ ഭാഗത്തു നിന്നുണ്ടാവാറുണ്ട്. ഇപ്പോഴിതാ പാക് ടീം വെറുതെയല്ല ഫീല്‍ഡിങില്‍ രക്ഷപ്പെടാത്തത് എന്നു തെളിയിക്കുന്ന ഒരു വീഡിയോ പുറത്തു വന്നിരിക്കുയാണ്. ഗ്രൗണ്ടില്‍ വച്ച് പാകിസ്താന്‍ താരങ്ങള്‍ ഫീല്‍ഡിങ് പരിശീലനം നടത്തുന്നതാണ് വീഡിയോയിലുള്ളത്.

ഈ പരിശീലനത്തിലെ ഏറ്റവും രസകരമായ കാര്യം അവര്‍ കിടക്കയും ഇതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്നതാണ്. രണ്ടു കിടക്കകള്‍ ഗ്രൗണ്ടില്‍ ചേര്‍ത്തു വച്ചാണ് പാക് താരങ്ങളുടെ ഫീല്‍ഡിങ് പ്രാക്ടീസ്. ബോള്‍ ത്രോ ചെയ്തു കൊടുക്കുമ്പോള്‍ ഓരോ താരവും മാറി മാറി ഡൈവ് ചെയ്ത് കിടക്കയിലേക്കു വീണാണ് ക്യാച്ചെടുക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതിനിനു പിന്നാലെ പാക് ടീമിനു ട്രോള്‍ മഴയാണ്.

PAKISTAN TEAM

പാക് മാധ്യമപ്രവര്‍ത്തകനായ ഫരീദ് ഖാനാണ് എക്‌സിസൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാകിസ്താന്‍ ടീം ബെഡ് മാട്രെസ് ഉപയോഗിച്ച് ഫീല്‍ഡിങ് പരിശീലനം നടത്തുന്നു. ഇന്ത്യ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിങ്ങനെയുള്ള ടോപ് ടീമുകള്‍ ഈ തരത്തിലാണോ പരിശീനം നടത്തുന്നത്. ഈ കാരണം കൊണ്ടു തന്നെയാണ് നമ്മള്‍ ഒരു പാട് പിറകിലായിപ്പോയത്. ഇതു ഒരുപാട് വേദിപ്പിക്കുന്നുവെന്നാണ് വീഡിയോക്കൊപ്പം ഫരീദ് ഖാന്‍ കുറിച്ചത്.

കിടക്ക ഉപയോഗിച്ച് പാകിസ്താന്‍ താരങ്ങള്‍ പരിശീലനം നടത്തുന്ന വീഡിയോ കാണാം

ഈ വീഡിയോക്കു താഴെ നിരവധി പേരാണ് പാക് ടീമിനെ കളിയാക്കിയിരിക്കന്നത്. ഫീല്‍ഡില്‍ പാകിസ്താന്‍ താരങ്ങളുടെ ഫിറ്റ്‌നസിനെക്കുറിച്ചു സംസാരിക്കരുത്. ബാബര്‍ ആസമിനെ ടീമിലെടുക്കുന്നത് ഇപ്പോഴും വലിയൊരു ദുരൂഹതയായി തന്നെ തുടരുകയാണ്. എന്തൊരു ദുരന്തമാണ് ഈ ടീമെന്നും ആരാധകര്‍ വിമര്‍ശിച്ചു.

നിങ്ങള്‍ ഈ തരത്തില്‍ കിടക്ക ഉപയോഗിച്ച് ഫീല്‍ഡിങ് പരിശീലനം നടത്തിയാല്‍ ഗ്രൗണ്ടില്‍ കളിക്കിടെ ഡൈവ് ചെയ്യാന്‍ തലച്ചോറ് നിങ്ങളെ അനുവദിക്കില്ല. പാകിസ്താന്‍ താരങ്ങള്‍ യഥാര്‍ഥത്തില്‍ കിടക്കയില്‍ ഡൈവ് ചെയ്യാനാണ് മനസ്സിനെ പരിശീലിപ്പിക്കുന്നത്, ഗ്രൗണ്ടില്‍ ഡൈവ് ചെയ്യാനല്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു.

PAKISTAN TEAM

Screenshot

നിങ്ങള്‍ക്കു ഒരു മല്‍സരത്തില്‍ ഫീല്‍ഡിലേക്കു ബ്ലാങ്കെറ്റുകളും കുഷ്യനുകളുമൊന്നും കൊണ്ടുപോവാന്‍ കഴിയില്ല. ദയവു ചെയ്ത് നിങ്ങളുടെ നിലവാരമുയര്‍ത്തുക. ഈ തരത്തില്‍ ലോകത്തിനു മുന്നില്‍ സ്വയം കോമാളികളായി മാറരുതെന്നും ചിലര്‍ ആവശ്യപ്പെട്ടു.

ചെറിയ കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുന്ന സമയത്തു ഉപയോഗിക്കാറുള്ള ട്രിക്കാണിത്. ഈ പാകിസ്താന്‍ ടീം എന്തൊരു ദുരന്തമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുന്ന ടീമാണോ ഈ തരത്തില്‍ ഫീല്‍ഡിങ് പരിശീലനം നടത്തുന്നത്. കളിക്കളത്തില്‍ പാകിസ്താന്‍ ടീം ഇത്രയും വലിയ ഫ്‌ളോപ്പുകളായി മാറിയതില്‍ അതിശയമിലെന്നും ആരാധകര്‍ കളിയാക്കി.

അതേസമയം, സമാപിച്ച ടി20 ലോകകപ്പില്‍ ബാബര്‍ ആസം നയിച്ച പാകിസ്താന്‍ ടീം വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. കിരീട ഫേവറിറ്റുകളിലൊന്നായി ടൂര്‍ണമെന്റിനെത്തിയ അവര്‍ സൂപ്പര്‍ എട്ടില്‍ പ്പോലും കടക്കാത നാണംകെട്ട് നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് എയിലായിരുന്നു അവരുടെ സ്ഥാനം. ആദ്യ കളിയില്‍ ചെറു ടീമായ അമേരിക്കയോടു അട്ടിമറിത്തോല്‍വിയേറ്ററു വാങ്ങിയ പാകിസ്താന്‍ അടുത്ത കളിയില്‍ ഇന്ത്യയോടും കീഴടങ്ങി. അതിനു ശേഷം കാനഡ, അയര്‍ലാന്‍ഡ് എന്നിവരെ തോല്‍പ്പിച്ചെങ്കിലും സൂപ്പര്‍ എട്ടിലെത്തിയില്ല.

Story first published: Wednesday, July 3, 2024, 11:13 [IST]
Other articles published on Jul 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+