Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വന്തം രാജ്യം വിട്ട് ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിച്ചു, അഞ്ച് പേരെ അറിയാം

1

പല താരങ്ങളും സ്വന്തം രാജ്യം വിട്ട് മറ്റ് രാജ്യങ്ങള്‍ക്കായി ക്രിക്കറ്റ് കളിച്ചിട്ടുള്ളത് ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളതാണ്. സ്വന്തം രാജ്യത്തില്‍ അവസരം കുറയുമ്പോഴും മറ്റ് പല കാരണങ്ങള്‍ക്കൊണ്ടുമാണ് താരങ്ങള്‍ക്ക് ചിലപ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്കായി കളിക്കേണ്ടി വരുന്നത്. ഇന്ത്യന്‍ താരങ്ങളടക്കം ഇത്തരത്തില്‍ ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങള്‍ക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സ്വന്തം രാജ്യംവിട്ട് ഇംഗ്ലണ്ടിനായി ദേശീയ ക്രിക്കറ്റ് മത്സരം കളിച്ച ചില താരങ്ങളുണ്ട്. പല പ്രമുഖരും ഇതില്‍ ഉള്‍പ്പെടുമെന്നതാണ് കൗതുകം. ഇത്തരത്തില്‍ സ്വന്തം രാജ്യം വിട്ട് ഇംഗ്ലണ്ടിനായി ദേശീയ ക്രിക്കറ്റില്‍ കളിച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

കെവിന്‍ പീറ്റേഴ്‌സണ്‍

കെവിന്‍ പീറ്റേഴ്‌സണ്‍

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കെവിന്‍ പീറ്റേഴ്‌സന്‍. ബാറ്റുകൊണ്ട് വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ള അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറ്റം നടത്തിയ താരമാണ്. ദക്ഷിണാഫ്രിക്കയിലായിരുന്നു പീറ്റേഴ്‌സണിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ദക്ഷിണാഫ്രിക്കക്കാരനും അമ്മ ഇംഗ്ലണ്ട് കാരിയുമായിരുന്നു. 1997ല്‍ ദക്ഷിണാഫ്രിക്കയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള പീറ്റേഴ്‌സന്‍ 2000ത്തിലാണ് ഇംഗ്ലണ്ടിലേക്കെത്തുന്നത്. നാല് വര്‍ഷത്തോളം കൗണ്ടി ക്രിക്കറ്റ് കളിച്ച് മികവ് കാട്ടിയാണ് അദ്ദേഹം ഇംഗ്ലണ്ട് ടീമിലേക്കെത്തിയത്. 2004ലാണ് അദ്ദേഹം ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനായി വെള്ളബോളിലും റെഡ് ബോളിലും ഒരുപോലെ മികവ് കാട്ടിയ താരങ്ങളിലൊരാളാണ് പീറ്റേഴ്‌സന്‍.

ജേസന്‍ റോയ്

ജേസന്‍ റോയ്

വെടിക്കെട്ട് ഓപ്പണറെന്ന നിലയില്‍ ഇതിനോടകം ആരാധകര്‍ക്ക് വളരെ സുപരിചിതമായ പേരാണ് ജേസന്‍ റോയ്. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള താരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. 1990ല്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. താരത്തിന് 10 വയസുള്ളപ്പോഴാണ് കുടുംബം ഇംഗ്ലണ്ടിലേക്കെത്തുന്നത്. ഇംഗ്ലണ്ടിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച താരം തന്റെ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് അതിവേഗം ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ഇംഗ്ലണ്ടിന്റെ വെള്ളബോള്‍ ക്രിക്കറ്റിലെ ശ്രദ്ധേയ മുഖമായി മാറാന്‍ റോയ്ക്കായി. ടി20യിലും ഏകദിനത്തിലും ടീമിലെ സ്ഥിര സാന്നിധ്യമായ റോയ് ഫ്രാഞ്ചൈസി ലീഗുകളിലും സജീവമാണ്.

ക്രിസ് ജോര്‍ദാന്‍

ക്രിസ് ജോര്‍ദാന്‍

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ സജീവമായി തുടരുന്ന താരമാണ് പേസര്‍ ക്രിസ് ജോര്‍ദാന്‍. അദ്ദേഹം ബാര്‍ബഡോസില്‍ നിന്നാണ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. അദ്ദേഹത്തിന്റെ മാതാ പിതാക്കള്‍ ബാര്‍ബഡോസ് കാരായിരുന്നു. എന്നാല്‍ പിതാവിന്റെ മാതാ പിതാക്കള്‍ക്ക് ഇംഗ്ലണ്ട് പൗരത്വം ഉണ്ടായിരുന്നു. അങ്ങനെയാണ് ജോര്‍ദാന്‍ ഇംഗ്ലണ്ടിലേക്കെത്തുന്നത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലൂടെ തുടങ്ങി 2012ല്‍ സക്‌സസ്സിനായി അദ്ദേഹം കളിച്ചു. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളില്‍ കളിക്കാന്‍ അവസരം വന്നപ്പോള്‍ ഇംഗ്ലണ്ടിനെ ജോര്‍ദാന്‍ തിരഞ്ഞെടുത്തു. ടി20 ഫ്രാഞ്ചൈസി ലീഗിലും അദ്ദേഹം നിറ സാന്നിധ്യമാണ്.

ജോഫ്രാ ആര്‍ച്ചര്‍

ജോഫ്രാ ആര്‍ച്ചര്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ജോഫ്രാ ആര്‍ച്ചര്‍. മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ട് ടീമില്‍ സജീവമായിട്ടുള്ള ആര്‍ച്ചര്‍ ബാര്‍ബഡോസില്‍ നിന്നാണ് ഇംഗ്ലണ്ടിലേക്കെത്തിയത്. 2016ലാണ് അദ്ദേഹം കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്കെത്തിയത്. 2018ല്‍ ഇംഗ്ലണ്ട് ടീമിലേക്കെത്തിയ ആര്‍ച്ചര്‍ ഇംഗ്ലണ്ടിനെ 2019ലെ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ മികവ് കാട്ടി ആര്‍ച്ചര്‍ സജീവമാണ്.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. 2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്റ്റോക്‌സ് മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ്. 2011ല്‍ ഇംഗ്ലണ്ട് ടീമിലേക്ക് വരവറിയിച്ച സ്‌റ്റോക്‌സിന്റെ ജനനം ന്യൂസീലന്‍ഡിലാണ്. 12ാം വയസിലാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മാറിയത്. ന്യൂസീലന്‍ഡിന് ദൗര്‍ഭാഗ്യവശാല്‍ നഷ്ടപ്പെട്ട സൂപ്പര്‍ താരമാണ് സ്റ്റോക്‌സെന്ന് പറയാം.

Story first published: Sunday, April 10, 2022, 18:13 [IST]
Other articles published on Apr 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+