For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പില്‍ ഒന്നിച്ച് കളിച്ചു, അഞ്ച് അപൂര്‍വ്വ സഹോദരങ്ങള്‍, ഒരു ഇന്ത്യന്‍ കൂട്ടുകെട്ടും

ദേശീയ ജഴ്‌സി അണിയുകയെന്നത് തന്നെ ദുഷ്‌കരമാണെന്നിരിക്കെ സഹോദരങ്ങള്‍ ഒന്നിച്ച് ഒരു ടീമിനായി കളിക്കുകയെന്നത് അപൂര്‍വ്വമായി മാത്രം സംഭവിച്ചിട്ടുള്ളതാണ്

1

ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പ്രതിഭാശാലികളായ താരങ്ങളുടെ വലിയ നിരയില്‍ നിന്ന് പ്ലേയിങ് 11ലേക്കെത്തുകയും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്യാന്‍ ഭാഗ്യത്തിന്റെ പിന്തുണ വളരെ അത്യാവശ്യമാണ്. ദേശീയ ജഴ്‌സി അണിയുകയെന്നത് തന്നെ ദുഷ്‌കരമാണെന്നിരിക്കെ സഹോദരങ്ങള്‍ ഒന്നിച്ച് ഒരു ടീമിനായി കളിക്കുകയെന്നത് അപൂര്‍വ്വമായി മാത്രം സംഭവിച്ചിട്ടുള്ളതാണ്. ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ടി20 ലോകകപ്പില്‍ ഒന്നിച്ച് കളിക്കാന്‍ ചില സഹോദരങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ച് സഹോദര കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

യൂസഫ് പഠാന്‍-ഇര്‍ഫാന്‍ പഠാന്‍

യൂസഫ് പഠാന്‍-ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യക്കായി ടി20 ലോകകപ്പില്‍ ഒന്നിച്ച് കളിച്ച സഹോദരങ്ങള്‍ യൂസഫ് പഠാനും ഇര്‍ഫാന്‍ പഠാനുമാണ്. 2007ലെയും 2009ലെയും ടി20 ലോകകപ്പിലാണ് ഇരു സഹോദരങ്ങളും ഒന്നിച്ച് കളിച്ചത്. യൂസഫ് പഠാന്‍ വെടിക്കെട്ട് സ്പിന്‍ ഓള്‍റൗണ്ടറാണ്. ഇര്‍ഫാന്‍ പേസ് ഓള്‍റൗണ്ടുറും. ഇര്‍ഫാന്‍ ഇടം കൈയനാണെങ്കില്‍ യൂസഫ് വലം കൈയനാണ്. 2007ലെ ടി20 ലോകകപ്പില്‍ ഇര്‍ഫാന്‍ 10 വികറ്റുമായി തിളങ്ങിയിരുന്നു. 2009ലും ഇരുവര്‍ക്കും ടീമില്‍ അവസരം ലഭിച്ചെങ്കിലും 2010ലെ ലോകകപ്പില്‍ ഇര്‍ഫാന് മാത്രമാണ് അവസരം ലഭിച്ചത്. യൂസഫിന് അവസരം ലഭിച്ചിരുന്നില്ല.

നതാന്‍ മക്കല്ലം-ബ്രണ്ടന്‍ മക്കല്ലം

നതാന്‍ മക്കല്ലം-ബ്രണ്ടന്‍ മക്കല്ലം

ന്യൂസീലന്‍ഡിന്റെ നതാന്‍ മക്കല്ലം-ബ്രണ്ടന്‍ മക്കല്ലം സഹോദരങ്ങളും ടി20 ലോകകപ്പില്‍ ഒന്നിച്ച് കളിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്. അഞ്ച് ലോകകപ്പില്‍ ഒന്നിച്ച് കളിക്കാന്‍ അവസരം ലഭിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. 2007, 2009, 2010, 2012, 2014 എന്നീ വര്‍ഷങ്ങളിലെ ലോകകപ്പുകളിലാണ് ഇരുവരും ഒന്നിച്ച് കളിച്ചത്. മുന്‍ ന്യൂസീലന്‍ഡ് നായകനായ ബ്രണ്ടന്‍ മക്കല്ലം വമ്പനടിക്കാരനായ ഓപ്പണറാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലും ബ്രണ്ടന്‍ മികവ് കാട്ടി. എന്നാല്‍ നതാന്‍ മക്കല്ലം സ്പിന്‍ ഓള്‍റൗണ്ടറാണ്. കൂടുതലും മധ്യനിരയിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. 2012ലെ ലോകകപ്പില്‍ 58 പന്തില്‍ 123 റണ്‍സുമായി ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടാന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് സാധിച്ചിരുന്നു. 2016ലെ ലോകകപ്പിന് മുമ്പ് ബ്രണ്ടന്‍ വിരമിച്ചപ്പോള്‍ നതാന്‍ ആ ലോകകപ്പിലും ഭാഗമായി.

ഡ്വെയ്ന്‍ ബ്രാവോ-ഡാരന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ-ഡാരന്‍ ബ്രാവോ

വെസ്റ്റ് ഇന്‍ഡീസിന്റെ സഹോദ കൂട്ടുകെട്ടുകളാണ് ഡ്വെയ്ന്‍ ബ്രാവോയും ഡാരന്‍ ബ്രാവോയും. ചേട്ടനായ ഡ്വെയ്ന്‍ ബ്രാവോ മീഡിയം പേസ് ഓള്‍റൗണ്ടറാണ്. വെടിക്കെട്ട് ബാറ്റിങ്ങിനോടൊപ്പം സ്ലോ ബോളുകള്‍ക്കൊണ്ട് വിക്കറ്റ് വീഴ്ത്താനും അദ്ദേഹം മിടുക്കനാണ്. ഡാരന്‍ ബ്രാവോ അല്‍പ്പം കൂടി ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനാണ്. ടോപ് ഓഡര്‍ താരമായ ഡാരന്‍ ബ്രാവോ ടി20 ഫോര്‍മാറ്റില്‍ അത്ര സജീവമല്ല. 2012ലെ ലോകകപ്പിലാണ് ഇരുവരും ഒന്നിച്ച് കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ള ഡ്വെയ്ന്‍ ബ്രാവോ 2021ലെ ടി20 ലോകകപ്പും കളിച്ചിരുന്നു.

ആല്‍ബി മോര്‍ക്കല്‍-മോണി മോര്‍ക്കല്‍

ആല്‍ബി മോര്‍ക്കല്‍-മോണി മോര്‍ക്കല്‍

ദക്ഷിണാഫ്രിക്കന്‍ ടീമിലെ സൂപ്പര്‍ സഹോദരങ്ങളാണ് ആല്‍ബി മോര്‍ക്കലും മോണി മോര്‍ക്കലും. മോണി മോര്‍ക്കല്‍ പേസറെന്ന നിലയിലാണ് കൈയടി നേടിയതെങ്കില്‍ ആല്‍ബി മോര്‍ക്കല്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. മാച്ച് വിന്നറായിരുന്ന ആല്‍ബി വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവനായിരുന്നു. 2007, 2009, 2010, 2012, 2014 ലോകകപ്പുകളിലെല്ലാം ഒന്നിച്ച് കളിക്കാന്‍ ഈ സഹോദരങ്ങള്‍ സാധിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഇരുവരും സജീവമായിരുന്നു. ഐസിസി ടൂര്‍ണമെന്റുകളില്‍ ആല്‍ബി അത്ര മികച്ചവനായിരുന്നില്ല. എന്നാല്‍ 24 വിക്കറ്റുകള്‍ മോണിയുടെ പേരിലുണ്ട്.

മൈക്കല്‍ ഹസി-ഡേവിഡ് ഹസി

മൈക്കല്‍ ഹസി-ഡേവിഡ് ഹസി

ഓസ്‌ട്രേലിയയുടെ സഹോദര കൂട്ടുകെട്ടായിരുന്നു മൈക്കല്‍ ഹസിയും ഡേവിഡ് ഹസിയും. 2009, 2010, 2012 ടി20 ലോകകപ്പുകളില്‍ ഓസ്‌ട്രേലിയക്കായി ഇരുവരും ഒന്നിച്ച് കളിച്ചു. മൈക്കല്‍ ഹസി ടോപ് ഓഡര്‍ താരമായിരുന്നെങ്കില്‍ ഡേവിഡ് ഹസി ഓള്‍റൗണ്ടറായിരുന്നു. മൈക്കലാണ് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഡേവിഡ് ടി20 സ്‌പെഷ്യലിസ്റ്റായിരുന്നെങ്കിലും മൈക്കല്‍ ഹസിയാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിലടക്കം കൂടുതല്‍ കൈയടി നേടിയത്.

Story first published: Sunday, March 13, 2022, 11:51 [IST]
Other articles published on Mar 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+