Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറിന്റെ അതിവേഗ ബോള്‍ റെക്കോഡ് ആര് തകര്‍ക്കും ? ഈ അഞ്ച് പേരിലൊരാള്‍, അതുറപ്പ്

1

കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗ ബോള്‍ എന്ന റെക്കോഡ് പാകിസ്താന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തറിന്റെ പേരിലാണ്. ഒരു കാലഘട്ടത്തില്‍ അക്തറിന്റെ തീപാറും പന്തുകള്‍ ബാറ്റ്‌സ്മാന്റെ ഉറക്കം കെടുത്തിയിരുന്നു. 145ന് മുകളിലാണ് അക്തറിന്റെ കുറഞ്ഞ ബൗളിങ് വേഗത. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുന്ന അക്തര്‍ 2003ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഏറ്റവും വേഗ ബോള്‍ എറിഞ്ഞത്. 161.3 വേഗത്തില്‍ പന്തെറിഞ്ഞാണ് അക്തര്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്.

ബ്രെറ്റ് ലീ, ജവഗല്‍ ശ്രീനാഥ്, മുഹമ്മദ് സമി തുടങ്ങി അക്തറിന്റെ വേഗ പന്തിനെ മറികടക്കാന്‍ പലര്‍ക്കും സാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇവര്‍ക്ക് സാധിച്ചില്ല. ഇനി ആര്‍ക്കെങ്കിലും ഇതിന് സാധിക്കുമോയെന്നത് കണ്ടറിയണം. ആധുനിക ക്രിക്കറ്റ് താരങ്ങളെ പരിഗണിച്ചാല്‍ അക്തറിന്റെ റെക്കോഡിനെ തകര്‍ക്കാന്‍ കെല്‍പ്പുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസീസ് ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ് ആധുനിക ക്രിക്കറ്റിലെ അതിവേഗ പേസര്‍മാരിലൊരാളാണ്. 150ന് മുകളില്‍ വേഗതയില്‍ പന്തെറിയാന്‍ മിടുക്കുള്ള കമ്മിന്‍സ് അക്തറിന്റെ വേഗ റെക്കോഡിനെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ്. 153.78 ആണ് കമ്മിന്‍സിന്റെ ഇഇതുവരെയുള്ള വേഗ ബോള്‍. മികച്ചൊരു റണ്ണിങ് ലഭിച്ചാല്‍ കമ്മിന്‍സ് 160ന് മുകളില്‍ പന്തെറിയാനുള്ള ഫിറ്റ്‌നസ് കമ്മിന്‍സിനുണ്ട്. 40 ടെസ്റ്റില്‍ നിന്ന് 186 വിക്കറ്റും 69 ഏകദിനത്തില്‍ നിന്ന് 111 വിക്കറ്റും 39 ടി20യില്‍ നിന്ന് 44 വിക്കറ്റും കമ്മിന്‍സിന്റെ പേരിലുണ്ട്.

ജോഫ്രാ ആര്‍ച്ചര്‍

ജോഫ്രാ ആര്‍ച്ചര്‍

ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ അക്തറിന്റെ വേഗ റെക്കോഡിനെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ്. വലിയ റണ്ണിങ് ചെയ്യാറില്ലെങ്കിലും 145 ന് മുകളിലാണ് അദ്ദേഹത്തിന്റെ വേഗ ശരാശരി. അതിവേഗത്തില്‍ പന്തെറിയുന്ന ആര്‍ച്ചര്‍ കില്ലര്‍ ബൗണ്‍സുകളും ചെയ്യാന്‍ മിടുക്കനാണ്. 2019ല്‍ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് കിരീടം നേടിയത് ആര്‍ച്ചറുടെ ബൗളിങ് മികവിലാണ്. 2020ലെ ഐപിഎല്ലിലാണ് ആര്‍ച്ചര്‍ തന്റെ അതിവേഗ പന്തെറിഞ്ഞത്. കെകെആറിനെതിരായ മത്സരത്തില്‍ 152.1 വേഗമാണ് ആര്‍ച്ചര്‍ കണ്ടെത്തിയത്. 13 ടെസ്റ്റില്‍ നിന്ന് 42 വിക്കറ്റും 17 ഏകദിനത്തില്‍ നിന്ന് 30 വിക്കറ്റും 12 ടി20യില്‍ നിന്ന് 14 വിക്കറ്റും ഇതുവരെ ആര്‍ച്ചര്‍ നേടിയിട്ടുണ്ട്.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും അക്തറിന്റെ വേഗ റെക്കോഡിനെ തകര്‍ക്കാന്‍ മികവുള്ളവനാണ്. ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്ക് അതിവേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ പ്രതിഭയുള്ളവനാണ്. സ്റ്റാര്‍ക്കിന്റെ മിന്നല്‍ യോര്‍ക്കറുകള്‍ ബാറ്റ്‌സ്മാന്റെ പേടി സ്വപ്‌നമാണെന്ന് പറയാം. അക്തറിന്റെ വേഗ റെക്കോഡിനോട് തൊട്ടടുത്തെത്താന്‍ ഇതിനോടകം സ്റ്റാര്‍ക്കിന് സാധിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ 160.4 വേഗം കുറിക്കാന്‍ സ്റ്റാര്‍ക്കിനായിരുന്നു. 2015ലായിരുന്നു ഇത്. ഇനിയും മികച്ചൊരു അവസരം ലഭിച്ചാല്‍ അക്തറിന്റെ വേഗ ബോളിനെ മറികടക്കാനുള്ള കെല്‍പ്പ് സ്റ്റാര്‍ക്കിനുണ്ട്. 68 ടെസ്റ്റില്‍ നിന്ന് 274 വിക്കറ്റും 99 ഏകദിനത്തില്‍ നിന്ന് 195 വിക്കറ്റും 50 ടി20യില്‍ നിന്ന് 60 വിക്കറ്റും സ്റ്റാര്‍ക്കിന്റെ പേരിലുണ്ട്.

ആന്റിച്ച് നോക്കിയേ

ആന്റിച്ച് നോക്കിയേ

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍ റിച്ച് നോക്കിയേയും അക്തറിന്റെ വേഗ റെക്കോഡിനെ മറികടക്കാന്‍ സാധ്യതയുള്ളവനാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ നോക്കിയേ 156 വേഗം കുറിച്ചാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. മികച്ച ശാരീരിക ക്ഷമയുള്ള നോക്കിയേക്ക് ആഞ്ഞ് ശ്രമിച്ചാല്‍ അക്തറിന്റെ റെക്കോഡിനെ മറികടക്കാന്‍ സാധിച്ചേക്കും. 12 ടെസ്റ്റില്‍ നിന്ന് 47 വിക്കറ്റും 12 ഏകദിനത്തില്‍ നിന്ന് 22 വിക്കറ്റും 16 ടി20യില്‍ നിന്ന് 18 വിക്കറ്റുമാണ് നോക്കിയേയുടെ പേരിലുള്ളത്.

ഉമ്രാന്‍ മാലിക്

ഉമ്രാന്‍ മാലിക്

ഇന്ത്യയുടെ യുവ പേസറായ ഉമ്രാന്‍ മാലിക്ക് 2021 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിച്ചാണ് തന്റെ ഫാസ്റ്റ് ബൗളിങ് മികവ് തെളിയിച്ചത്. 152.95 വേഗം ഐപിഎല്ലില്‍ കണ്ടെത്താന്‍ സാധിച്ച ഉമ്രാന്‍ മാലിക്കിന് മികച്ച പരിശീലനം ലഭിച്ചാല്‍ അക്തറിന്റെ വേഗ റെക്കോഡിനെ മറികടക്കാന്‍ സാധിച്ചേക്കും. അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷനും ശരീരിക ഘടനയും നന്നായി പേസെറിയാന്‍ സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ അക്തറിന്റെ ലോക റെക്കോഡ് ഉമ്രാന്‍ മാലിക് മറികടന്നാലും അത്ഭുതപ്പെടാനാവില്ല.

Story first published: Monday, March 14, 2022, 12:39 [IST]
Other articles published on Mar 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+