'ധോണി മുതല്‍ രാഹുല്‍ വരെ', അരങ്ങേറ്റ ടി20യില്‍ ഡെക്കായ ഇന്ത്യയുടെ നാല് പ്രമുഖരിതാ

അരങ്ങേറ്റ മത്സരത്തിലെ പ്രകടനം എല്ലാ താരങ്ങളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. തുടക്കം നന്നായാല്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റാനും മുന്നോട്ടുള്ള കുതിപ്പിനും അത് സഹായകരമാവും. തുടക്കത്തിലേ പാളിയാല്‍ കരിയറിനെത്തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ താരങ്ങളുടെ ടി20 കരിയര്‍ പരിശോധിച്ചാല്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും വലിയ കരിയര്‍ തന്നെ അവകാശപ്പെടാനാവും. എന്നാല്‍ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടെയും ടി20 കരിയറിന്റെ തുടക്കം പ്രതീക്ഷക്കൊത്തായിരുന്നില്ല. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെന്ന് വിളിക്കാവുന്ന ചില താരങ്ങള്‍ അരങ്ങേറ്റ ടി20യില്‍ത്തന്നെ ഡെക്കായാണ് തുടങ്ങിയത്. അത്തരത്തിലുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണി
ഇന്ത്യയുടെ ഇതിഹാസ നായകനാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. ടി20 ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡുള്ള താരമാണ് ധോണിയെങ്കിലും അരങ്ങേറ്റ ടി20യില്‍ അദ്ദേഹം ഡെക്കായിരുന്നു. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ അരങ്ങേറ്റം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാല്‍ 126 റണ്‍സിലേക്ക് ഇന്ത്യ ഒതുക്കി.
മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ധോണി നാലാം നമ്പറിലാണിറങ്ങിയത്. 10ാം ഓവറിലെ അവസാന പന്തിന് മുമ്പ് ധോണി ക്രീസിലെത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 65 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ മത്സരത്തില്‍ അക്കൗണ്ട് തുറക്കും മുമ്പെ ധോണിക്ക് വിക്കറ്റ് നഷ്ടമായി. കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ 98 മത്സരത്തില്‍ നിന്ന് 1282 റണ്‍സായിരുന്നു ധോണിയുടെ ടി20 കരിയറിലുണ്ടായിരുന്നത്. രണ്ട് തവണ അദ്ദേഹം അര്‍ധ സെഞ്ച്വറിയും നേടി.

ഗൗതം ഗംഭീര്‍
ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍മാരിലൊരാളായിരുന്നു ഗൗതം ഗംഭീര്‍. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗംഭീറിന്റെ പേരില്‍ മികച്ച ടി20 റെക്കോഡുകളുമുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടം ചൂടിച്ച നായകനാണ് ഗംഭീര്‍. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം പൂജ്യത്തിന് പുറത്തായാണ്. 2007ല്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ ടി20 മത്സരത്തിലൂടെയായിരുന്നു ഗംഭീറിന്റെ അരങ്ങേറ്റം.
എന്നാല്‍ ഈ മത്സരം ഉപേക്ഷിക്കപ്പെട്ടു. പാകിസ്താനെതിരായ മത്സരത്തിലാണ് ഗംഭീര്‍ ആദ്യമായി ബാറ്റിങ്ങിനിറങ്ങിയത്. വീരേന്ദര്‍ സെവാഗിനൊപ്പം ഓപ്പണറായി ഇറങ്ങിയ ഗംഭീര്‍ ഡെക്കിനാണ് പുറത്തായത്. മുഹമ്മദ് ആസിഫിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ഗംഭീറിന്റെ മടക്കം. വിരമിക്കുമ്പോള്‍ 37 ടി20യില്‍ നിന്ന് 932 റണ്‍സ് ഗംഭീറിന്റെ പേരിലുണ്ടായിരുന്നു. ഏഴ് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

കെ എല്‍ രാഹുല്‍
ആധുനിക ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കെ എല്‍ രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ സജീവമായി പരിഗണിക്കുന്ന രാഹുല്‍ സിംബാബ് വെയ്‌ക്കെതിരെയാണ് ടി20 അരങ്ങേറ്റം കുറിച്ചത്. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ താരം പൂജ്യത്തിന് പുറത്തായി. തേര്‍ഡ് മാനിലേക്ക് കളിച്ച ഷോട്ട് പിഴച്ചപ്പോള്‍ എന്‍സൈഡ് എഡ്ജായി ക്യാച്ചിലൂടെ പുറത്തായി. എന്നാല്‍ അതിന് ശേഷം മികച്ച പ്രകടനങ്ങളോടെ ഗംഭീര തിരിച്ചുവരവ് നടത്താന്‍ രാഹുലിന് സാധിച്ചു. 56 ടി20യില്‍ നിന്ന് 1831 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലിലും മികച്ച ബാറ്റിങ് റെക്കോഡാണ് രാഹുലിനുള്ളത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനാണ് അദ്ദേഹം.

പൃഥ്വി ഷാ
ഇന്ത്യയുടെ യുവ സൂപ്പര്‍ താരങ്ങളിലൊരാളായ പൃഥ്വി ഷായും അരങ്ങേറ്റ ടി20യില്‍ ഡെക്കായിരുന്നു. 2021ലെ ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തിലൂടെ അരങ്ങേറിയ പൃഥ്വി അക്കൗണ്ട് തുറക്കാനാവാതെ മടങ്ങുകയായിരുന്നു. ചമീരയുടെ ആദ്യ പന്തില്‍ത്തന്നെ ഗോള്‍ഡന്‍ ഡെക്കായാണ് പൃഥ്വി മടങ്ങിയത്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ചെത്തിയ പൃഥ്വി ജൂനിയര്‍ സെവാഗെന്ന വിശേഷണത്തോടെയാണ് എത്തിയതെങ്കിലും അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications