Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ധോണി മുതല്‍ ഗംഭീര്‍ വരെ', ഇന്ത്യന്‍ താരങ്ങളുടെ 'നാക്കുപിഴ', വിവാദമായ അഞ്ച് സംഭവങ്ങളിതാ

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ പൊതുവേ ശാന്ത സ്വഭാവക്കാരാണ്. കളത്തിനകത്തും പുറത്തും മാന്യത വിട്ടുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ ചെയ്തിട്ടുള്ളത് വളരെ വിരളമായാണ്. വിരാട് കോലി, ഗൗതം ഗംഭീര്‍ തുടങ്ങിയ വിരലിലെണ്ണാവുന്ന താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലെ ദേഷ്യക്കാരായുള്ളത്. താരങ്ങള്‍ക്കെല്ലാം വലിയ ആരാധക പിന്തുണയുള്ളതിനാല്‍ മാന്യതയുടെ മുഖം കാത്ത് സൂക്ഷിക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ നാക്കുപിഴകൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വേണ്ടത്ര ചിന്തിക്കാതെ പറഞ്ഞ ചില പ്രതികരണങ്ങളും ഇത്തരത്തില്‍ വിവാദമായിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ നാക്കുപിഴയെത്തുടര്‍ന്നുണ്ടായ അഞ്ച് വിവാദ സംഭവങ്ങളിതാ.

ഫീല്‍ഡിങ്ങിനെക്കുറിച്ച് ധോണി പറഞ്ഞത്

ഫീല്‍ഡിങ്ങിനെക്കുറിച്ച് ധോണി പറഞ്ഞത്

2012ലെ സിബി സീരിസിനിടെ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെ ഒന്നിച്ച് കളിപ്പിക്കാന്‍ ധോണി പലപ്പോഴും തയ്യാറായിരുന്നില്ല. ഇതിന്റെ കാരണം ചോദിച്ചപ്പോഴാണ് മൂന്ന് പേരും സ്ലോ ഫീല്‍ഡര്‍മാരാണ് അതുകൊണ്ടാണ് ഒന്നിച്ച് കളിപ്പിക്കാത്തതെന്നുമാണ് ധോണി പറഞ്ഞത്. ഇത് വലിയ വിവാദമായി. സച്ചിന്‍-സെവാഗ് ആരാധകരെല്ലാം ധോണിക്കെതിരേ വലിയ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. സെവാഗും സച്ചിനുമെല്ലാം കരിയറില്‍ മികച്ച ക്യാച്ചുകള്‍ എടുത്തിട്ടുള്ള ഫീല്‍ഡര്‍മാരാണെന്നതാണ് വസ്തുത.

ധോണിക്ക് സെവാഗിന്റെ മറുപടി

ധോണിക്ക് സെവാഗിന്റെ മറുപടി

തന്നെ സ്ലോ ഫീല്‍ഡറെന്ന് ധോണി വിളിച്ചത് സെവാഗിനെ നന്നായി പ്രകോപിപ്പിച്ചു. ശക്തമായ ഭാഷയില്‍ത്തന്നെയാണ് സെവാഗ് ധോണിക്ക് തിരിച്ചടി നല്‍കിയത്. സ്ലോ ഓവര്‍ റേറ്റിന് പരമ്പരക്കിടെ ധോണിക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നപ്പോള്‍ സെവാഗ് ഒരു മത്സരത്തില്‍ ഇന്ത്യയെ നയിച്ചു. യുവതാരത്തെ മാറ്റി സച്ചിനെയും ഗംഭീറിനെയും ഒരുമിച്ച് ടീമിലേക്ക് പരിഗണിച്ചു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കെ നിങ്ങള്‍ എന്റെ ഫീല്‍ഡിങ് കണ്ടിരുന്നോയെന്നാണ് സെവാഗ് ചോദിച്ചത്. മത്സരത്തില്‍ സെവാഗ് ഒരു ഡൈവിങ് ക്യാച്ച് എടുത്തിയിരുന്നു. ധോണിക്കുള്ള സെവാഗിന്റെ മറുപടിയായിരുന്നു ഈ ക്യാച്ചെന്ന് പറയാം.

ധോണിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് ഗംഭീര്‍

ധോണിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് ഗംഭീര്‍

എംഎസ് ധോണിയോട് നേരത്തെ മുതല്‍ അഭിപ്രായ ഭിന്നതയുള്ള താരമാണ് ഗൗതം ഗംഭീര്‍. സിബി സീരിസിനിടെ ധോണിയും ഗംഭീറും അര്‍ധ സെഞ്ച്വറി നേടുകയും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിന്റെ അവസാന സമയത്ത് ധോണി മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയത് ഗംഭീറിനെ പ്രകോപിപ്പിച്ചു. അവസാന ഓവര്‍ വരെ വിജയത്തിനായി കാത്തുനില്‍ക്കാതെ നേരത്തെ വിജയിപ്പിക്കണമെന്നായിരുന്നു ഗംഭീര്‍ മത്സരശേഷം പ്രതികരിച്ചത്. ഇത് വലിയ വിവാദമാവുകയും ധോണി ഫാന്‍സ് ഗംഭീറിനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു.

പരിശീലകസ്ഥാനം ഒഴിഞ്ഞ് കുംബ്ലെ പറഞ്ഞത്

പരിശീലകസ്ഥാനം ഒഴിഞ്ഞ് കുംബ്ലെ പറഞ്ഞത്

ഇന്ത്യയുടെ പരിശീലകസ്ഥാനം അനില്‍ കുംബ്ലെ ഒഴിഞ്ഞത് നായകന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് കുംബ്ലെ നായകസ്ഥാനം ഒഴിഞ്ഞത്. നായകസ്ഥാനം ഒഴിഞ്ഞതായി അറിയിച്ച് കുംബ്ലെ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ടായിരുന്നു. ഇതോടെ കോലിക്കെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇന്ത്യന്‍ ടീമിനെ താരങ്ങള്‍ ഭരിക്കുന്ന അവസ്ഥയാണുള്ളതെന്ന തരത്തില്‍ വലിയ പ്രതിഷേധങ്ങളാണ് കോലിക്കെതിരേ ഉയര്‍ന്നത്.

ജഡേജയെ ചൊറിഞ്ഞ് മഞ്ജരേക്കര്‍

ജഡേജയെ ചൊറിഞ്ഞ് മഞ്ജരേക്കര്‍

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന ജഡേജക്ക് മികച്ച റെക്കോഡുകളുമുണ്ട്. 2019ലെ ഏകദിന ലോകകപ്പിനിടെ കമന്റേറ്ററായിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ ജഡേജ വലിയ താരമല്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ഇത് വലിയ വിവാദമാവുകയും ചെയ്തു. സംഭവം വലിയ വിവാദമായതോടെ സഞ്ജയെ കമന്റേറ്റര്‍ പാനലില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.

Story first published: Sunday, March 6, 2022, 11:00 [IST]
Other articles published on Mar 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+